x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സമാധാനദൂതന്‍റെ യുദ്ധക്കൊതി

ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
Published: January 10, 2026 03:16 AM IST | Updated: January 10, 2026 03:16 AM IST

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ൾ ലോ​​​ക​​​ത്തെ ഞെ​​​ട്ടി​​​ക്കു​​​ന്നു. വ്യ​​​വ​​​സ്ഥാ​​​പി​​​ത ലോ​​​ക​​​ക്ര​​​മം പാ​​​ടെ മാ​​​റ്റി​​​മ​​​റി​​​ക്കു​​​ന്ന​​​താ​​​ണു വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ അ​​​ട​​​ക്ക​​​മു​​​ള്ള ട്രം​​​പി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ൾ. ട്രം​​​പി​​​ന്‍റെ കീ​​​ഴി​​​ലെ അ​​​മേ​​​രി​​​ക്ക ലോ​​​ക​​​ക്ര​​​മം ത​​​ക​​​ർ​​​ക്കു​​​ന്നു​​​വെ​​​ന്നു ജ​​​ർ​​​മ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഫ്രാ​​​ങ്ക് വാ​​​ൾ​​​ട്ട​​​ർ സ്റ്റെ​​​യ്ൻ​​​മെ​​​യ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള ലോ​​​ക​​​നേ​​​താ​​​ക്ക​​​ൾ പ​​​ര​​​സ്യ​​​മാ​​​യി പ​​​റ​​​യു​​​ന്നു. ഏ​​​ക​​​പ​​​ക്ഷീ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ ലോ​​​ക​​​ത്തെ​​​യാ​​​കെ വി​​​ഷ​​​മി​​​പ്പി​​​ക്കു​​​ക​​​യാ​​​ണു ര​​​ണ്ടാ​​​മൂ​​​ഴ​​​ത്തി​​​ൽ ട്രം​​​പ്. ഇ​​​ന്ത്യ​​​യും അ​​​മേ​​​രി​​​ക്ക​​​യും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധ​​​വും ച​​​രി​​​ത്ര​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണ്.

അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നി​​​യ​​​മം ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നാ​​​ണ്, വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ ക​​​ട​​​ന്നു​​​ക​​​യ​​​റി പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കൊ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​തി​​​നു​​​ശേ​​​ഷം ട്രം​​​പ് പ​​​റ​​​യു​​​ന്ന​​​ത്. ത​​​ന്‍റെ ധാ​​​ർ​​​മി​​​ക​​​ത​​​യ്ക്കു മാ​​​ത്ര​​​മേ ത​​​ന്‍റെ മു​​​ന്നേ​​​റ്റ​​​ത്തെ ത​​​ട​​​യാ​​​നാ​​​കൂ​​​വെ​​​ന്ന് ട്രം​​​പ് ന്യൂ​​​യോ​​​ർ​​​ക്ക് ടൈം​​​സി​​​നു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​ത​​​ര രാ​​​ഷ്‌​​​ട്ര​​​ങ്ങ​​​ളു​​​ടെ സ്വ​​​ത​​​ന്ത്ര പ​​​ര​​​മാ​​​ധി​​​കാ​​​ര​​​ത്തി​​​ൽ ക​​​ട​​​ന്നു​​​ക​​​യ​​​റു​​​ന്ന ലോ​​​ക​​​പോ​​​ലീ​​​സി​​​നു മു​​​ന്നി​​​ൽ ലോ​​​കം പ​​​ക​​​ച്ചു. ലോ​​​ക​​​ത്തി​​​ലെ വ​​​ലി​​​യ ജ​​​നാ​​​ധി​​​പ​​​ത്യ രാ​​​ജ്യ​​​മാ​​​യ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഭ​​​ര​​​ണ​​​ത്ത​​​ല​​​വ​​​ന്‍റെ ഓ​​​രോ ന​​​ട​​​പ​​​ടി​​​യും ഇ​​​ന്ത്യ​​​യും കാ​​​ന​​​ഡ​​​യും അ​​​ട​​​ക്ക​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി.

ന്യാ​​​യീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കു പ​​​ഞ്ഞ​​​മി​​​ല്ല

ലോ​​​കയു​​​ദ്ധ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ന്ന സ​​​മാ​​​ധാ​​​ന​​​ദൂ​​​ത​​​നെ​​​ന്നു സ്വ​​​യം വി​​​ശേ​​​ഷി​​​പ്പി​​​ച്ച ട്രം​​​പാ​​​ണ് സ്വ​​​ത​​​ന്ത്ര പ​​​ര​​​മാ​​​ധി​​​കാ​​​ര രാ​​​ജ്യ​​​മാ​​​യ വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ ക​​​ട​​​ന്നു​​​ക​​​യ​​​റി രാ​​​ഷ്‌​​​ട്ര​​​ത്ത​​​ല​​​വ​​​നെ​​​യും ഭാ​​​ര്യ​​​യെ​​​യും പി​​​ടി​​​ച്ചു​​​കൊ​​​ണ്ടു​​​പോ​​​യ​​​ത്. സ​​​മാ​​​ധാ​​​ന​​​ത്തി​​​നു​​​ള്ള നൊ​​​ബേ​​​ൽ സ​​​മ്മാ​​​ന​​​ത്തി​​​നു ത​​​ന്നോ​​​ളം അ​​​ർ​​​ഹ​​​ത മ​​​റ്റാ​​​ർ​​​ക്കു​​​മി​​​ല്ലെ​​​ന്നു സ്വ​​​യം പ​​​റ​​​ഞ്ഞ​​​തു മ​​​റ​​​ക്കാ​​​റാ​​​യി​​​ല്ല. സ​​​മാ​​​ധാ​​​ന സ​​​മ്മാ​​​നം കൈ​​​പ്പ​​​റ്റി​​​യ വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വുകൂ​​​ടി​​​യാ​​​യ മ​​​രി​​​യ മ​​​ച്ചാ​​​ഡോ​​​യോ​​​ടും ട്രം​​​പി​​​നു കൊ​​​തി​​​ക്കെ​​​റു​​​വു​​​ണ്ടാ​​​യി.

വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കൊ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​യ​​​തി​​​ലും വെ​​​ന​​​സ്വേ​​​ല​​​യു​​​ടെ എ​​​ണ്ണ​​​ശേ​​​ഖ​​​രം വ​​​രും​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഊ​​​റ്റി വി​​​റ്റ് പ​​​ണം കൈ​​​ക്ക​​​ലാ​​​ക്കു​​​മെ​​​ന്ന് പ​​​ര​​​സ്യ​​​മാ​​​യി പ​​​റ​​​യു​​​ന്ന​​​തി​​​ലും ട്രം​​​പി​​​ന് ന്യാ​​​യീ​​​ക​​​ര​​​ണ​​​മു​​​ണ്ട്. യു​​​ക്രെ​​​യ്നെ​​​തി​​​രേ യു​​​ദ്ധം തു​​​ട​​​ങ്ങി​​​യ റ​​​ഷ്യ​​​യു​​​ടെ ന്യാ​​​യീ​​​ക​​​ര​​​ണ​​​വും ഇ​​​സ്ര​​​യേ​​​ലി​​​ൽ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ ഹ​​​മാ​​​സി​​​ന്‍റെ ന്യാ​​​യീ​​​ക​​​ര​​​ണ​​​വും, ഗാ​​​സ യു​​​ദ്ധ​​​ത്തി​​​ൽ അ​​​നേ​​​ക​​​രെ കൊ​​​ന്നൊ​​​ടു​​​ക്കി​​​യ ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ ന്യാ​​​യീ​​​ക​​​ര​​​ണ​​​വു​​​മെ​​​ല്ലാം ത​​​ഥൈ​​​വ. ഇ​​​ന്ത്യ​​​യി​​​ൽ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ പാ​​​ക്കി​​​സ്ഥാ​​​നോ​​​ടു​​​ള്ള അ​​​മേ​​​രി​​​ക്ക​​​യു​​​ടെ മൃ​​​ദു​​​സ​​​മീ​​​പ​​​നം ​​​പോ​​​ലും ന്യാ​​​യ​​​വും നീ​​​തി​​​യും നോ​​​ക്കി​​​യ​​​ല്ല.

ഇ​​​റാ​​​നി​​​ലും ആ​​​ശ​​​ങ്ക വ​​​ള​​​രു​​​ന്നു

ഇ​​​റാ​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭം വ​​​ലി​​​യ​​​തോ​​​തി​​​ലു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ ഇ​​​ട​​​പെ​​​ട​​​ലി​​​ലേ​​​ക്കു വ​​​ഴി​​​മാ​​​റാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​മു​​​ണ്ട്. ഡി​​​സം​​​ബ​​​ർ 28ന് ​​​തു​​​ട​​​ങ്ങി​​​യ പ്ര​​​ക്ഷോ​​​ഭം ഇ​​​റാ​​​നി​​​ലെ 31 പ്ര​​​വി​​​ശ്യ​​​ക​​​ളി​​​ലും ടെ​​​ഹ്റാ​​​ൻ അ​​​ട​​​ക്കം നൂ​​​റി​​​ലേ​​​റെ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലും വ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ 42 പേ​​​രെ​​​ങ്കി​​​ലും കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. യു​​​എ​​​ഇ​​​യി​​​ൽ നി​​​ന്നും തു​​​ർ​​​ക്കി​​​യി​​​ൽ​​​നി​​​ന്നും ഇ​​​റാ​​​നി​​​ലെ വി​​​വി​​​ധ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​റാ​​​നി​​​ൽ അ​​​മേ​​​രി​​​ക്ക ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യാ​​​ൽ മി​​​ഡി​​​ൽ ഈ​​​സ്റ്റ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലു​​​ള്ള ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​കും ആ​​​ശ​​​ങ്ക​​​യി​​​ലാ​​​കു​​​ക.

1979ലെ ​​​ഇ​​​സ്ലാ​​​മി​​​ക വി​​​പ്ല​​​വ​​​ത്തി​​​ൽ നാ​​​ടു​​​ക​​​ട​​​ത്ത​​​പ്പെ​​​ട്ട കി​​​രീ​​​ടാ​​​വ​​​കാ​​​ശി റെ​​​സ പ​​​ഹ്‌​​​ല​​​വി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഇ​​​റാ​​​ൻ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക നേ​​​രി​​​ട്ടു കൈ​​​ക​​​ട​​​ത്താ​​​നു​​​ള്ള സാ​​​ധ്യ​​​ത ത​​​ള്ളി​​​ക്ക​​​ളാ​​​യാ​​​നാ​​​കി​​​ല്ല. അ​​​മേ​​​രി​​​ക്ക​​​യെ സ​​​ന്തോ​​​ഷി​​​പ്പി​​​ക്കാ​​​നാ​​​ണു പ്ര​​​ക്ഷോ​​​ഭ​​​കാ​​​രി​​​ക​​​ളു​​​ടെ ശ്ര​​​മ​​​മെ​​​ന്ന ഇ​​​റാ​​​ന്‍റെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് അ​​​യ​​​ത്തു​​​ള്ള ഖ​​​മ​​​നേ​​​യി​​​യു​​​ടെ വാ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ണ്. ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ്, ഫോ​​​ണ്‍ സേ​​​വ​​​ന​​​ങ്ങ​​​ൾ വി​​​ച്ഛേ​​​ദി​​​ച്ച​​​തു​​​കൊ​​​ണ്ടു ക​​​ലാ​​​പം ത​​​ട​​​യാ​​​ൻ ഇ​​​റാ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നു ക​​​ഴി​​​ഞ്ഞേ​​​ക്കി​​​ല്ല.

ഇ​​​ന്ത്യ​​​ൻ ക​​​രാ​​​റി​​​നും പ​​​ണി ​​​കി​​​ട്ടി

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി വി​​​ളി​​​ക്കാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് ഇ​​​ന്ത്യ- യു​​​എ​​​സ് വ്യാ​​​പാ​​​രക്ക​​​രാ​​​ർ ന​​​ട​​​ക്കാ​​​ത്ത​​​തെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ വാ​​​ണി​​​ജ്യ സെ​​​ക്ര​​​ട്ട​​​റി ഹോ​​​വാ​​​ർ​​​ഡ് ലു​​​ട്നി​​​ക് ഇ​​​ന്ന​​​ലെ പ​​​റ​​​ഞ്ഞു. ട്രം​​​പി​​​നെ മോ​​​ദി വി​​​ളി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ വ്യാ​​​പാ​​​രക്ക​​​രാ​​​ർ ന​​​ട​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​ളു​​​പ്പി​​​ല്ലാ​​​തെ​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ഇ​​​ത്ര​​​യേ​​​റെ അ​​​ഹ​​​ന്ത ആ​​​കാ​​​മോ​​​യെ​​​ന്നു സം​​​ശ​​​യി​​​ച്ചി​​​ട്ട് കാ​​​ര്യ​​​മി​​​ല്ല.

റ​​​ഷ്യ​​​ൻ എ​​​ണ്ണ ഇ​​​ന്ത്യ വാ​​​ങ്ങു​​​ന്ന​​​തി​​​ൽ ട്രം​​​പി​​​ന് അ​​​തൃ​​​പ്തി​​​യു​​​ണ്ടെ​​​ന്ന് മോ​​​ദി​​​ക്ക് അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും 500 ശ​​​ത​​​മാ​​​നം ​​​വ​​​രെ തീ​​​രു​​​വ ഉ​​​യ​​​ർ​​​ത്താ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും പ​​​റ​​​ഞ്ഞ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ലു​​​ട്നി​​​ക്കി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശം. ഇ​​​ന്ത്യ- യു​​​എ​​​സ് വ്യാ​​​പാ​​​രക്ക​​​രാ​​​റി​​​നാ​​​യി ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന സ​​​മ​​​യ​​​ത്താ​​​ണ് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഭീ​​​ഷ​​​ണി. ആ​​​റു റൗ​​​ണ്ട് ച​​​ർ​​​ച്ച​​​ക​​​ൾ ഇ​​​തു​​​വ​​​രെ ന​​​ട​​​ന്നു. അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്ക് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന ഇ​​​ന്ത്യ​​​ൻ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് 50 ശ​​​ത​​​മാ​​​നം തീ​​​രു​​​വ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ച​​​ട്ട​​​ക്കൂ​​​ട് പു​​​തി​​​യ ക​​​രാ​​​റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

സ​​​ന്ദ​​​ർ​​​ശ​​​ക വീ​​​സ​​​യു​​​ള്ള ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ വീ​​​സ റ​​​ദ്ദ് ചെ​​​യ്യു​​​മെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​ൻ ജോ​​​ലി​​​ക്കാ​​​യു​​​ള്ള എ​​​ച്ച് 1-ബി ​​​വീ​​​സ​​​ക​​​ൾ​​​ക്കും പ​​​ഠ​​​ന​​​ത്തി​​​നെ​​​ത്തു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള വീ​​​സ​​​ക​​​ൾ​​​ക്കും സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത​​​ട​​​ക്കം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും ഭീ​​​ഷ​​​ണി​​​ക​​​ളും പു​​​തി​​​യ രീ​​​തി​​​യാ​​​ണ്.

ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നു ചു​​​വ​​​പ്പു​​​കാ​​​ർ​​​ഡ്

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ ദ്വീ​​​പാ​​​യ ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് ഏ​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള ട്രം​​​പി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​ക​​​ൾ ലോ​​​ക​​​ക്ര​​​മ​​​ത്തെ ബാ​​​ധി​​​ക്കും. ഡെ​​​ന്മാ​​​ർ​​​ക്കി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള ഓ​​​ട്ടോ​​​ണ​​​മ​​​സ് മേ​​​ഖ​​​ല​​​യാ​​​യ ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നാ​​​യി ബ​​​ല​​​പ്ര​​​യോ​​​ഗം ഉ​​​ൾ​​​പ്പെ​​​ടെ എ​​​ല്ലാ സാ​​​ധ്യ​​​ത​​​ക​​​ളും പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ടെ​​​ന്ന് വൈ​​​റ്റ് ഹൗ​​​സ് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഡാ​​​നി​​​ഷ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം അ​​​ടു​​​ത്ത​​​യാ​​​ഴ്ച ഉ​​​ന്ന​​​ത​​​ത​​​ല ച​​​ർ​​​ച്ച​​​യ്ക്കു ത​​​യാ​​​റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണി​​​ത്. ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള ഉ​​​ദ്ദേ​​​ശ്യം ട്രം​​​പ് പ​​​ര​​​സ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഭീ​​​ഷ​​​ണി​​​ക​​​ൾ നി​​​ർ​​​ത്താ​​​നു​​​ള്ള ഡാ​​​നി​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മെ​​​റ്റ് ഫ്രെ​​​ഡ​​​റി​​​ക്സ​​​ന്‍റെ ആ​​​വ​​​ശ്യ​​​ത്തോ​​​ട് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ പ്ര​​​തി​​​ക​​​ര​​​ണം ശു​​​ഭ​​​ക​​​ര​​​മ​​​ല്ല. അ​​​റ്റ്‌ലാന്‍റി​​​ക് സ​​​മു​​​ദ്ര​​​മേ​​​ഖ​​​ല​​​യി​​​ൽ 80 വ​​​ർ​​​ഷ​​​ത്തെ സു​​​ര​​​ക്ഷാ ബ​​​ന്ധ​​​ങ്ങ​​​ളെ ന​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തിനാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ശ്ര​​​മ​​​മെ​​​ന്ന ഫ്രെ​​​ഡ​​​റി​​​ക്സി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പി​​​നും പു​​​ല്ലു​​​വി​​​ല. മ​​​റ്റൊ​​​രു നാ​​​റ്റോ രാ​​​ജ്യ​​​ത്തെ സൈ​​​നി​​​ക​​​മാ​​​യി ആ​​​ക്ര​​​മി​​​ക്കാ​​​ൻ അ​​​മേ​​​രി​​​ക്ക തീ​​​രു​​​മാ​​​നി​​​ച്ചാ​​​ൽ, ര​​​ണ്ടാം ലോ​​​ക മ​​​ഹാ​​​യു​​​ദ്ധ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​നം മു​​​ത​​​ലു​​​ള്ള സു​​​ര​​​ക്ഷ ഇ​​​ല്ലാ​​​താ​​​കു​​​മെ​​​ന്നും ഡെ​​​ന്മാ​​​ർ​​​ക്ക് ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ, അ​​​മേ​​​രി​​​ക്ക​​​യു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്ക് ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡ് ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ ത​​​നി​​​ക്ക് ഉ​​​ദ്ദേ​​​ശ്യ​​​മു​​​ണ്ടെ​​​ന്ന് ട്രം​​​പ് ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു.

ട്രം​​​പ് ‘മെ​​​നു’​​​വി​​​ൽ കാ​​​ന​​​ഡ​​​യും

കാ​​​ന​​​ഡ​​​യെ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ 51-ാമ​​​തു സം​​​സ്ഥാ​​​ന​​​മാ​​​യി ചേ​​​ർ​​​ക്ക​​​ണ​​​മെ​​​ന്ന് ട്രം​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​തു വി​​​സ്മ​​​രി​​​ക്കാ​​​നാ​​​കി​​​ല്ല. 2024ൽ ​​​ര​​​ണ്ടാ​​​മ​​​തും പ്ര​​​സി​​​ഡ​​​ന്‍റാ​​​യ ഉ​​​ട​​​നെ​​​യാ​​​യി​​​രു​​​ന്ന ആ​​​ദ്യ പ്ര​​​സ്താ​​​വ​​​ന. ആ ​​​മോ​​​ഹം ഉ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ട്രം​​​പ് ത​​​യാ​​​റ​​​ല്ല. പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ൾ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഏ​​​റ്റ​​​വും അ​​​ടു​​​ത്ത സ​​​ഖ്യ​​​രാ​​​ഷ്‌​​​ട്ര​​​മാ​​​യി​​​രു​​​ന്ന വ​​​ലി​​​യ അ​​​യ​​​ൽ​​​രാ​​​ജ്യ​​​ത്തെ അ​​​പ്പാ​​​ടെ വി​​​ഴു​​​ങ്ങാ​​​മെ​​​ന്നു സാ​​​ധാ​​​ര​​​ണ ഗ​​​തി​​​യി​​​ൽ ഒ​​​രു ജ​​​നാ​​​ധി​​​പ​​​ത്യ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി ചി​​​ന്തി​​​ക്കാ​​​നി​​​ട​​​യി​​​ല്ല. പ​​​ക്ഷേ, ആ​​​പ്പി​​​ളി​​​നെ ഓ​​​റ​​​ഞ്ചു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യ​​​രു​​​ത​​​ല്ലോ.

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ‘മെ​​​നു​​​വി​​​ൽ’ കാ​​​ന​​​ഡ ഇ​​​പ്പോ​​​ഴി​​​ല്ലെ​​​ന്നു ചി​​​ന്തി​​​ക്ക​​​രു​​​തെ​​​ന്ന് ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യി​​​ലെ മു​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ ബോ​​​ബ് റേ ​​​ക​​​ഴി​​​ഞ്ഞ ചൊ​​​വ്വാ​​​ഴ്ച പ​​​റ​​​ഞ്ഞു. വെ​​​ന​​​സ്വേ​​​ല​​​യ്ക്കെ​​​തി​​​രാ​​​യ ട്രം​​​പി​​​ന്‍റെ സൈ​​​നി​​​ക ആ​​​ക്ര​​​മ​​​ണം, ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നാ​​​യു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ, പ​​​ശ്ചി​​​മാ​​​ർ​​​ധ ഗോ​​​ള​​​ത്തി​​​നുമേ​​​ലു​​​ള്ള അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ പ്ര​​​ഖ്യാ​​​പ​​​നം എ​​​ന്നി​​​വ കാ​​​ന​​​ഡ​​​യു​​​ടെ നി​​​ല​​​നി​​​ൽ​​​പി​​​നു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്ന് 2013ൽ ​​​എം​​​പി​​​യാ​​​യി വി​​​ര​​​മി​​​ച്ച ഫെ​​​ഡ​​​റ​​​ൽ ലി​​​ബ​​​റ​​​ൽ പാ​​​ർ​​​ട്ടി​​​യു​​​ടെ മു​​​ൻ ഇ​​​ട​​​ക്കാ​​​ല നേ​​​താ​​​വാ​​​യ റേ ​​​ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്തു​​​ന്നു. കാ​​​ന​​​ഡ​​​യു​​​ടെ പ​​​ര​​​മാ​​​ധി​​​കാ​​​ര​​​ത്തെ അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ർ​​​ക്കാ​​​ർ ഗൗ​​​ര​​​വ​​​മാ​​​യി എ​​​ടു​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു ചു​​​രു​​​ക്കം.

അ​​​സാ​​​ധാ​​​ര​​​ണം, അ​​​ഭൂ​​​ത​​​പൂർ​​​വം

അ​​​സാ​​​ധാ​​​ര​​​ണ​​​വും അ​​​ഭൂ​​​ത​​​പൂ​​​ർ​​​വ​​​വു​​​മാ​​​ണു ക​​​ഴി​​​ഞ്ഞ കു​​​റ​​​ച്ചു​​​കാ​​​ല​​​മാ​​​യു​​​ള്ള ആ​​​ഗോ​​​ള സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ൾ. ചൈ​​​ന പാ​​​ലി​​​ക്കു​​​ന്ന ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ സം​​​യ​​​മ​​​നം​​​പോ​​​ലും അ​​​വ​​​രു​​​ടെ ആ​​​ഗോ​​​ള താ​​​ത്പ​​​ര്യ​​​ത്തി​​​ന് അ​​​നു​​​സ​​​രി​​​ച്ചാ​​​ണ്. റ​​​ഷ്യ​​​യും ഇ​​​ന്ത്യ​​​യും ജ​​​ർ​​​മ​​​നി​​​യും ഫ്രാ​​​ൻ​​​സും ബ്രി​​​ട്ട​​​നും ഓ​​​സ്ട്രേ​​​ലി​​​യ​​​യും അ​​​ട​​​ക്ക​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും പ​​​രി​​​മി​​​തി​​​ക​​​ളേ​​​റെ​​​യു​​​ണ്ടെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യും ചൈ​​​ന​​​യും ക​​​രു​​​തു​​​ന്നു.

ട്രം​​​പ് മ​​​ഠ​​​യ​​​നാ​​​ണെ​​​ന്നു പ​​​റ​​​യാ​​​നാ​​​കി​​​ല്ല. എ​​​ന്നാ​​​ൽ, ട്രം​​​പി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ൾ പ​​​ല​​​തും അ​​​തി​​​ബു​​​ദ്ധി​​​യാ​​​കും. റ​​​ഷ്യ​​​യു​​​മാ​​​യി സ​​​ന്പൂ​​​ർ​​​ണ ശ​​​ത്രു​​​ത വേ​​​ണ്ടെ​​​ന്ന ട്രം​​​പി​​​ന്‍റെ ആ​​​ദ്യ നി​​​ല​​​പാ​​​ടി​​​ലെ ത​​​ന്ത്രം വ്യ​​​ക്തം. പ​​​ക്ഷേ ആ​​​ഗോ​​​ള നി​​​യ​​​മ​​​ങ്ങ​​​ളും മ​​​ര്യാ​​​ദ​​​ക​​​ളും തീ​​​ർ​​​ത്തും അ​​​വ​​​ഗ​​​ണി​​​ച്ചു ത​​​നി​​​ക്കി​​​ഷ്‌​​​ട​​​മു​​​ള്ള​​​തെ​​​ല്ലാം ചെ​​​യ്യു​​​മെ​​​ന്ന നി​​​ല അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​ണ്. ഐ​​​ക്യ​​​രാ​​​ഷ്‌ട്രസ​​​ഭ​​​യെ​​​യും ആ​​​ഗോ​​​ള കൂ​​​ട്ടാ​​​യ്മ​​​ക​​​ളെ​​​യും ട്രം​​​പ് ത​​​ള്ളു​​​ക​​​യും ചെ​​​യ്യു​​​ന്നു.

ആ​​​ശ​​​ങ്ക​​​യും വെ​​​ല്ലു​​​വി​​​ളി​​​യു​​​മേ​​​റെ

അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നി​​​യ​​​മ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു മാ​​​ത്ര​​​മ​​​ല്ല, സ​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ളി​​​ൽ​​​നി​​​ന്നു പോ​​​ലും അ​​​മേ​​​രി​​​ക്ക ക്ര​​​മേ​​​ണ പി​​​ന്മാ​​​റു​​​ക​​​യാ​​​ണെ​​​ന്നു ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മാ​​​ക്രോ​​​ണ്‍ ഓ​​​ർ​​​മി​​​പ്പി​​​ച്ചു. വെ​​​ന​​​സ്വേ​​​ല വി​​​ട്ട​​​തി​​​നു​​​ശേ​​​ഷം റ​​​ഷ്യ​​​യു​​​ടെ എ​​​ണ്ണ​​​ക്ക​​​പ്പ​​​ൽ പി​​​ടി​​​ച്ചെ​​​ടു​​​ത്ത യു​​​എ​​​സ് ന​​​ട​​​പ​​​ടി സ​​​മു​​​ദ്ര നി​​​യ​​​മ​​​ത്തി​​​ന്‍റെ ഗു​​​രു​​​ത​​​ര ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നു റ​​​ഷ്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം വി​​​ശേ​​​ഷി​​​പ്പി​​​ച്ചു. വെ​​​ന​​​സ്വേ​​​ല​​​യു​​​ടെ പ്ര​​​സി​​​ഡ​​​ന്‍റി​​​നെ പി​​​ടി​​​കൂ​​​ടാ​​​നും ലോ​​​ക​​​ത്തി​​​ലെ​​​ത​​​ന്നെ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ എ​​​ണ്ണ ശേ​​​ഖ​​​ര​​​മു​​​ള്ള ആ ​​​രാ​​​ജ്യ​​​ത്തി​​​ന്‍റെ എ​​​ണ്ണവ്യ​​​വ​​​സാ​​​യ​​​ത്തി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം ഏ​​​റ്റെ​​​ടു​​​ക്കാ​​​നും ട്രം​​​പി​​​ന് മ​​​ര്യാ​​​ദ​​​ക​​​ളൊ​​​ന്നും പ്ര​​​ശ്ന​​​മ​​​ല്ല.

വെ​​​ന​​​സ്വേ​​​ല​​​യു​​​ടെ ഭാ​​​വി, താ​​​യ്‌​​​വാ​​​ന്‍റെ സു​​​ര​​​ക്ഷ, ഗ്രീ​​​ൻ​​​ലാ​​​ൻ​​​ഡി​​​നാ​​​യു​​​ള്ള ല​​​ക്ഷ്യ​​​ങ്ങ​​​ൾ, കാ​​​ന​​​ഡ​​​യെ ചേ​​​ർ​​​ക്കാ​​​നു​​​ള്ള മോ​​​ഹം തു​​​ട​​​ങ്ങി​​​യ​​​വകൊ​​​ണ്ട് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത​​​ല്ല ട്രം​​​പി​​​ന്‍റെ ന​​​വ​​​കാ​​​ല ത​​​ന്ത്ര​​​ങ്ങ​​​ൾ. സൈ​​​നി​​​ക​​​വും സാ​​​ന്പ​​​ത്തി​​​ക​​​വു​​​മാ​​​യ അ​​​മേ​​​രി​​​ക്ക​​​ൻ ശ​​​ക്തി​​​യു​​​ടെ വി​​​ജ​​​യ​​​ത്തി​​​ൽ അ​​​ഭി​​​മാ​​​നി​​​ക്കു​​​ന്ന പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ ഭാ​​​വി​​​യി​​​ലെ ഓ​​​രോ നീ​​​ക്ക​​​വും ഇ​​​ന്ത്യ അ​​​ട​​​ക്കം ലോ​​​ക​​​ത്തി​​​നാ​​​കെ കൂ​​​ടു​​​ത​​​ൽ വെ​​​ല്ലു​​​വി​​​ളി​​​യും ആ​​​ശ​​​ങ്ക​​​യു​​​മാ​​​കും. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും എം.​​​എ. ബേ​​​ബി​​​യും പോ​​​ലു​​​ള്ള​​​വ​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ ട്രം​​​പി​​​നു പു​​​ല്ലു​​​വി​​​ല​​​യാ​​​ണ്.

ഒ​​​ന്നി​​​ച്ചു​​​ നി​​​ന്നാ​​​ൽ ഇ​​​ന്ത്യ നേ​​​ടും

ധാ​​​ർ​​​മി​​​ക​​​ത, സൈ​​​നി​​​കശ​​​ക്തി എ​​​ന്നി​​​വ മു​​​ത​​​ൽ ഒ​​​രു ത​​​രം ദു​​​ഷ്‌​​​ട​​​ത​​​യും ധാ​​​ർ​​​ഷ്‌​​​ട്യ​​​വും വ​​​രെ ട്രം​​​പി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ളി​​​ൽ കാ​​​ണാ​​​നാ​​​കും. റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ളാ​​​ഡി​​​മി​​​ർ പു​​​ടി​​​നും ഇ​​​തേ രീ​​​തി​​​യാ​​​ണ്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഡെ​​​മോ​​​ക്രാ​​​റ്റു​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ട്രം​​​പി​​​ന്‍റെ നീ​​​ക്ക​​​ങ്ങ​​​ളും വ്യ​​​ത്യ​​​സ്ത​​​മ​​​ല്ല. ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​തി​​​പ​​​ക്ഷ​​​ത്തോ​​​ടു​​​ള്ള ബി​​​ജെ​​​പി​​​യു​​​ടെ സ​​​മീ​​​പ​​​ന​​​ത്തി​​​ലും ചി​​​ല സ​​​മാ​​​ന​​​ത​​​ക​​​ളു​​​ണ്ടാ​​​കും.

ആ​​​ഗോ​​​ള സാ​​​ന്പ​​​ത്തി​​​ക ശ​​​ക്തി​​​യാ​​​യു​​​ള്ള കു​​​തി​​​പ്പും മ​​​റ്റൊ​​​രു രാ​​​ജ്യ​​​ത്തി​​​നു​​​മി​​​ല്ലാ​​​ത്ത മി​​​ക​​​വു​​​റ്റ യു​​​വ​​​ത​​​യു​​​ടെ ക​​​രു​​​ത്തും മു​​​ത​​​ലാ​​​ക്കി മാ​​​റു​​​ന്ന ലോ​​​ക​​​ക്ര​​​മ​​​ത്തി​​​ൽ പു​​​തു​​​ത​​​ന്ത്ര​​​ങ്ങ​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​ക്കു ക​​​ഴി​​​യ​​​ട്ടെ. മ​​​ത​​​പ​​​ര​​​വും ജാ​​​തീ​​​യ​​​വും പ്രാ​​​ദേ​​​ശി​​​ക​​​വു​​​മാ​​​യ ഭി​​​ന്ന​​​ത​​​ക​​​ൾ വ​​​ള​​​ർ​​​ത്താ​​​തെ, ഇ​​​ന്ത്യ​​​യെ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി ന​​​യി​​​ക്കാ​​​നാ​​​ക​​​ട്ടെ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളു​​​ടെ ശ്ര​​​മം.

Tags : peace messenger Trump spirit war us

Recent News

Up