x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊടും കുറ്റവാളികൾ പോലും കയറാൻ പേടിക്കുന്ന ചില കുപ്രസിദ്ധ ജയിലുകൾ

ജയ്ഷു ശ്രീധർ
Published: December 19, 2025 12:06 PM IST | Updated: December 19, 2025 12:06 PM IST

ജ​യി​ലു​ക​ളി​ൽ പോ​കാ​ൻ ആ​ർ​ക്കും ഇ​ഷ്ട​മ​ല്ല. എ​ങ്കി​ലും കു​റ്റ​വാ​ളി​ക​ൾ ഉ​ള്ള കാ​ല​ത്തോ​ളം ജ​യി​ലു​ക​ളു​മു​ണ്ടാ​കും. കു​പ്ര​സി​ദ്ധി​യാ​ണ് ജ​യി​ലു​ക​ളു​ടെ കൂ​ട​പ്പി​റ​പ്പ്. ലോ​ക​ത്തി​ലെ എ​ട്ടു കു​പ്ര​സി​ദ്ധ ജ​യി​ലു​ക​ളെ പ​രി​ച​യ​പ്പെ​ടാം.

1. ADX ഫ്ലോ​റ​ൻ​സ് - യു​എ​സ്എ

ഏ​റ്റ​വും അ​പ​ക​ട​കാ​രി​ക​ളാ​യ കു​റ്റ​വാ​ളി​ക​ൾ​ക്കു​ള്ള അ​മേ​രി​ക്ക​യി​ലെ സൂ​പ്പ​ർ മാ​ക്സ് ജ​യി​ൽ. അ​താ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മാ​ക്സി​മം ഫെ​സി​ലി​റ്റി (എ​ഡി​എ​ക്സ്) ജ​യി​ൽ.
രാ​ജ്യ​ത്തെ മ​റ്റ് ജ​യി​ലു​ക​ളി​ലെ നി​ര​വ​ധി സു​ര​ക്ഷാ​ലം​ഘ​ന​ങ്ങ​ൾ​ക്കു മ​റു​പ​ടി​യാ​യി 1994ൽ ​തു​റ​ന്ന​താ​ണി​ത്. മ​നു​ഷ്യ​രു​ടെ ഇ​ട​പെ​ട​ലി​ന്‍റെ അ​ഭാ​വ​മാ​ണ് കൊ​ള​റാ​ഡോ​യി​ലു​ള്ള ഈ ​ജ​യി​ലി​ന്‍റെ കു​പ്ര​സി​ദ്ധ​മാ​യ ഒ​രു സ​വി​ശേ​ഷ​ത. തി​ക​ഞ്ഞ ഏ​കാ​ന്ത​വാ​സം. ത​ട​വു​കാ​ർ ഗാ​ർ​ഡു​ക​ളെ​യോ മ​റ്റ് ത​ട​വു​കാ​രെ​യോ കാ​ണി​ല്ല. എ​ന്തി​ന്, വെ​ളി​ച്ചം​പോ​ലും തീ​രെ​ക്കു​റ​ച്ച്. ഏ​കാ​ന്ത​ത ചി​ല​രെ​യെ​ങ്കി​ലും ഭ്രാ​ന്തി​ലും ആ​ത്മ​ഹ​ത്യ​യി​ലു​മെ​ത്തി​ക്കും. ഒ​രു മു​ൻ വാ​ർ​ഡ​ൻത​ന്നെ "ന​ര​ക​ത്തി​ന്‍റെ ശു​ദ്ധ​മാ​യ പ​തി​പ്പ്' എ​ന്നാ​ണ് ജ​യി​ലി​നെ വി​ശേ​ഷി​പ്പി​ച്ച​ത്.

2. ദി​യാ​ർ​ബ​ക്കി​ർ ജ​യി​ൽ - തു​ർ​ക്കി

മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളി​ൽ മു​ൻ​പ​ന്തി​യി​ലാ​ണ് തു​ർ​ക്കി​യി​ലെ ദി​യാ​ർ​ബ​ക്കി​ർ ജ​യി​ൽ. 1980-ലാ​ണ് ഈ ​ജ​യി​ൽ തു​റ​ന്ന​ത്. ആ​സൂ​ത്രി​ത​മാ​യ പീ​ഡ​നം, ഭ​ക്ഷ​ണ​മി​ല്ലാ​യ്മ, മ​ർമ​സ്ഥാ​ന​ങ്ങ​ളി​ൽ ഷോ​ക്കേ​ൽ​പ്പി​ക്ക​ൽ, ലൈം​ഗി​കാ​തി​ക്ര​മം തു​ട​ങ്ങി​യ​വ ജ​യി​ൽ തു​ട​ങ്ങി​യ​പ്പോ​ഴേ​യു​ണ്ട്.
കൗ​മാ​ര​ക്കാ​ര​ട​ക്കം നൂ​റു​ക​ണ​ക്കി​ന് ത​ട​വു​കാ​ർ ഇ​വി​ടെ കൊ​ല്ല​പ്പെ​ട്ടു. 1996ലെ ​ക​രു​തി​ക്കൂ​ട്ടി​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ 10 അ​ന്തേ​വാ​സി​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു. നി​ര​വ​ധി​പേ​ർ​ക്കു പ​രി​ക്കേ​റ്റു. അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നു മു​റ​വി​ളി​യു​ണ്ടെ​ങ്കി​ലും ജ​യി​ൽ ഇ​പ്പോ​ഴും പ​ഴ​യ​പ​ടിത​ന്നെ. തെ​റ്റു​തി​രു​ത്താ​നു​ള്ള ഇ​ടം എ​ന്നൊ​ക്കെ പ​റ​യു​മെ​ങ്കി​ലും തെ​റ്റു​ക​ളു​ടെ ഘോ​ഷ​യാ​ത്ര​യ​ല്ലേ ന​മ്മു​ടെ ജ​യി​ലു​ക​ളി​ൽ?

3. ഗി​റ്റ​റാ​മ സെ​ൻ​ട്ര​ൽ ജ​യി​ൽ - റു​വാ​ണ്ട

ഭൂ​മി​യി​ലെ ന​ര​ക​മാ​ണി​ത്. റു​വാ​ണ്ട​യി​ലെ ഗി​റ്റ​റാ​മ സെ​ൻ​ട്ര​ൽ ജ​യി​ൽ. 400 പേ​ർ​ക്ക് ഉ​ദ്ദേ​ശി​ച്ച ജ​യി​ലാ​ണ്. എ​ന്നാ​ൽ 1990ക​ളി​ലെ റു​വാ​ണ്ട​ൻ വം​ശ​ഹ​ത്യ​യെ​ത്തു​ട​ർ​ന്ന് ഏ​ഴാ​യി​ര​ത്തോ​ളം പേ​രെ​യാ​ണ് ഇ​ങ്ങോ​ട്ടു ത​ള്ളി​യ​ത്. കി​ട​ക്കാ​ൻ ഇ​ട​മി​ല്ല. ഒ​രു ച​തു​ര​ശ്ര​യ​ടി​യി​ൽ നാ​ലു​പേ​ർ വീ​തം. അ​ന്തേ​വാ​സി​ക​ൾ പ​ര​സ്‌​പ​രം കൊ​ന്നു തി​ന്നു​ന്ന​തു പോ​ലു​ള്ള പ​ട്ടി​ണി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റ്റു​മു​ട്ട​ലു​ക​ൾ സാ​ധാ​ര​ണ​മാ​കു​ന്ന​ത് സ്വാ​ഭാ​വി​കം. കൊ​ല​ക​ളും അ​തി​ലേ​റെ സ്വാ​ഭാ​വി​ക​മാ​ണി​വി​ടെ.

4. ക്യാ​മ്പ് 22 - ഉ​ത്ത​ര കൊ​റി​യ

ഹേ​ങ്‌​യോ​ങ് കോ​ൺ​സെ​ൻ​ട്രേ​ഷ​ൻ ക്യാ​മ്പ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ക്വാ​ൻ-​ലി-​സോ 22, രാ​ഷ്‌ട്രീ​യ ത​ട​വു​കാ​രെ പാ​ർ​പ്പി​ക്കാ​ൻ 1965ൽ ​നി​ർമി​ച്ച​താ​ണ്. നാ​സി ത​ട​ങ്ക​ൽ​പ്പാ​ള​യ​ങ്ങ​ളെ ഓ​ർ​മിപ്പി​ക്കു​ന്ന ത​ട​വ​റ. കു​റ്റ​വാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളും ഇ​വി​ടെ ആ​ജീ​വ​നാ​ന്ത​ ത​ട​വി​ലാ​ണ്. ക​ഠി​നാ​ധ്വാ​ന​ത്തി​നു പു​റ​മേ​യാ​ണ് പ​ല​ത​രം പീ​ഡ​ന​ങ്ങ​ൾ. പ​ട്ടി​ണി​യും ത​ട​വു​കാ​രെ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്നു. ശി​ശു​ക്ക​ൾ ഉ​ൾ​പ്പെ​ടെ മാ​ര​ക​മാ​യ ശാ​സ്ത്രീ​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും വി​ധേ​യ​രാ​കു​ന്നു. 90-ക​ളി​ൽ ജ​യി​ലി​ൽ 50,000 ത​ട​വു​കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ കു​ടും​ബ​ത്തോ​ടെ വ​ധി​ക്കു​ന്ന​താ​ണ് ഇ​വി​ടു​ത്തെ രീ​തി.
ഭ​ര​ണ​ക്കാ​ർ ആ​രാ​യാ​ലും ജ​യി​ല​റ​ക​ളു​ടെ സ്വ​ഭാ​വം ഒ​ന്നു​ത​ന്നെ. അ​ല്ലേ?

5.‍ സാ​ല്‍​വ​ദോ​റി​ലെ മെ​ഗാ ജ​യി​ല്‍

എ​ല്‍ സാ​ല്‍​വ​ദോ​റി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ സാ​ന്‍ സാ​ല്‍​വ​ദോ​റി​ല്‍നി​ന്ന് 74 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ടെ​കോ​ലു​ക​യി​ൽ പു​തി​യൊ​രു ജ​യി​ലു​ണ്ട്. അ​മേ​രി​ക്ക​ന്‍ ഭൂ​ഖ​ണ്ഡ​ത്തി​ലെത​ന്നെ ഏ​റ്റ​വും വ​ലി​പ്പ​മു​ള്ള ഈ ​ജ​യി​ലെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം. എ​ട്ട് കൂ​റ്റ​ന്‍ കെ​ട്ടി​ട​ങ്ങ​ൾ.
ആ​കെ 256 സെ​ല്ലു​ക​ളും. ഓ​രോ സെ​ല്ലി​ലും നൂ​റി​ലേ​റെ ത​ട​വു​കാ​രെ പാ​ര്‍​പ്പി​ക്കാ​നാ​വും. പ​ക്ഷേ, ഒ​രു സെ​ല്ലി​ല്‍ ര​ണ്ട് സി​ങ്കു​ക​ളും ര​ണ്ട് ടോയ്‌ലറ്റും മാ​ത്ര​മാ​ണു​ള്ള​ത്. കൊ​ള്ള​സം​ഘ​ക്കാ​രെ മാ​ത്രം പാ​ര്‍​പ്പി​ക്കാ​നു​ള്ള​താ​ണ് ഈ ​ജ​യി​ൽ. അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ച് ന​ഗ്ന​പാ​ദ​രാ​യി കാ​ലും കൈ​യും ച​ങ്ങ​ല​ക​ളി​ട്ടു പൂ​ട്ടി​യാ​ണ് ത​ട​വു​കാ​രെ ജ​യി​ലി​ലേ​ക്കു മാ​റ്റു​ന്ന​ത്. എ​ല്ലാ​വ​രും ശ​രീ​ര​ത്തി​ല്‍ പ​ച്ച​കു​ത്തി​യി​ട്ടു​ണ്ട്.​ ത​ല​മൊ​ട്ട​യ​ടി​ച്ചി​രി​ക്കു​ന്നു. ര​ണ്ടാ​യി​രം ത​ട​വു​കാ​രെ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ര്‍ യാ​തൊ​രു ദ​യ​യു​മി​ല്ലാ​തെ അ​ടി​ച്ചോ​ടി​ക്കു​ക​യും പി​ടി​ച്ചു വ​ലി​ക്കു​ക​യും ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ ക​ഥ മാ​റി. സെ​ല്ലു​ക​ളി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നു മു​മ്പ് ത​ല​യ്ക്കു പി​ന്നി​ല്‍ കൈ​ക​ള്‍ പി​ടി​ച്ചു നി​ല​ത്തി​രു​ത്തി​യി​രി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നു. ഇ​തോ​ടെ ബു​കെ​ലെ സ​ര്‍​ക്കാ​രി​ന്‍റെ അ​ഭി​മാ​ന​മെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട ജ​യി​ൽ കു​പ്ര​സി​ദ്ധി​യി​ലാ​യി.

6. ലൂ​സി​യാ​ന സ്റ്റേ​റ്റ് പെ​നി​റ്റ​ൻ​ഷ്യ​റി

അ​മേ​രി​ക്ക​യി​ലെ വ​ലി​യ ജ​യി​ൽ. മു​മ്പ് അം​ഗോ​ള ജ​യി​ൽ എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്നു. അ​യ്യാ​യി​ര​ത്തി​ല​ധി​കം ത​ട​വു​കാ​ർ ഇ​വി​ടെ താ​മ​സി​ക്കു​ന്നു. ജ​യി​ലി​ലു​ള്ള വ​ലി​യ ഫാ​മി​ൽ ത​ട​വു​കാ​രെ ക​ഠി​ന​മാ​യി പ​ണി​യെ​ടു​പ്പി​ക്കും. മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളും ദു​രു​പ​യോ​ഗ​വും ഇ​വി​ടെനി​ന്നു റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. കാ​വ​ൽ​ക്കാ​ര​നെ കൊ​ന്നു​വെ​ന്നാ​രോ​പി​ച്ചു ത​ട​വു​കാ​രാ​യ ദ​മ്പ​തി​മാ​രെ 40 വ​ർ​ഷ​ത്തോ​ളം ഏ​കാ​ന്ത​ ത​ട​വി​ൽ പാ​ർ​പ്പി​ച്ച ച​രി​ത്ര​വു​മു​ണ്ട്.

7. ടാ​ഡ്മോ​ർ ജ​യി​ൽ - സി​റി​യ

ലോ​ക​ത്തി​ലെ കു​പ്ര​സി​ദ്ധ​മാ​യ ജ​യി​ലു​ക​ളി​ലൊ​ന്ന്. അ​ടി​ച്ച​മ​ർ​ത്ത​ലി​നു പേ​രു കേ​ട്ട​താ​ണ് ഈ ​സി​റി​യ​ൻ ജ​യി​ൽ. തു​ട​ക്കം മു​ത​ൽ പീ​ഡ​ന​ങ്ങ​ൾ​ക്കൊ​രു കു​റ​വു​മി​ല്ല. 1980 ജൂ​ണി​ൽ ജ​യി​ലി​ൽ വ​ലി​യൊ​രു കൂ​ട്ട​ക്കൊ​ല ന​ട​ന്നു. അന്നത്തെ പ്ര​സി​ഡന്‍റ് ഹ​ഫീ​സ് അ​ൽ-​അ​സ​ദി​നെ​തി​രാ​യ വ​ധ​ശ്ര​മ​ത്തി​ന്‍റെ പ്ര​തി​കാ​രം. ഈ ​ശു​ദ്ധീ​ക​ര​ണ​ത്തി​ൽ ആ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്കു ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. അ​ൽ-​അ​സ​ദി​ന്‍റെ മ​ര​ണ​ശേ​ഷം ഇ​ത് അ​ട​ച്ചെ​ങ്കി​ലും വീ​ണ്ടും തു​റ​ന്നു. 2015 മേ​യി​ൽ ഇ​സ്‌ലാമി​ക് സ്റ്റേ​റ്റ് ഭീകരർ ഇ​തു ത​ക​ർ​ത്തു.

8. മ​റാ​കൈ​ബോ ജ​യി​ൽ - വെ​ന​സ്വേ​ല

അ​ധോ​ലോ​ക സം​ഘ​ങ്ങ​ൾ ഭ​രി​ക്കു​ന്ന വെ​ന​സ്വേ​ല​യി​ലെ മ​റാ​കൈ​ബോ ജ​യി​ൽ 1958-ലാ​ണ് തു​റ​ന്ന​ത്. 1994ൽ ​രാ​ജ്യ​ത്തെ ഏ​റ്റ​വും ര​ക്ത​രൂ​ഷി​ത​മാ​യ ജ​യി​ൽ കൂ​ട്ട​ക്കൊ​ല ന​ട​ന്ന​തി​വി​ടെ​യാ​ണ്. എ​തി​ർ​സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ നൂ​റി​ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​വി​ടെ വം​ശീ​യ സം​ഘ​ർ​ഷ​ങ്ങ​ളും പ​തി​വാ​ണ്. അ​ഴി​മ​തി​യു​ടെ കൂ​ത്ത​ര​ങ്ങാ​യ സ​ർ​ക്കാ​ർ സം​വി​ധാ​നം കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​ന്നു.

Tags : Jail notorious prisons criminals notorious jails in the world inhumane overcrowding Human Rights deadly fights

Recent News

Up