x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രി​പ്പി​ളി​ല്‍ റി​ക്കാ​ര്‍ഡി​ട്ട് അ​ലീ​ന സജി


Published: December 4, 2025 12:22 AM IST | Updated: December 4, 2025 12:22 AM IST

ജ​യ്പു​ര്‍: ഖേ​ലോ ഇ​ന്ത്യ അ​ന്ത​ര്‍സ​ര്‍വ​ക​ലാ​ശാ​ല കാ​യി​ക​മേ​ള​യി​ല്‍ വ​നി​ത​ക​ളു​ടെ ട്രി​പ്പി​ള്‍ജം​പി​ല്‍ ച​രി​ത്ര​നേ​ട്ടം സ്വ​ന്ത​മാ​ക്കി എം​ജി​യു​ടെ അ​ലീ​ന ടി. ​സ​ജി.

മീ​റ്റി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി 13 മീ​റ്റ​ര്‍ താ​ണ്ടു​ന്ന താ​ര​മാ​യി ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജി​ലെ പി​ജി വി​ദ്യാ​ര്‍ഥി​യാ​യ അ​ലീ​ന.

13.09 മീ​റ്റ​ര്‍ താ​ണ്ടി​യാ​ണ് അ​ലീ​ന റി​ക്കാ​ര്‍ഡ് കു​റി​ച്ച് സ്വ​ര്‍ണം സ്വ​ന്ത​മാ​ക്കി​യ​ത്. 2020ല്‍ ​മം​ഗ​ളൂ​രു യൂ​ണി​വേ​ഴ്‌​സി​റ്റി​ക്കാ​യി ബി. ​ഐ​ശ്വ​ര്യ കു​റി​ച്ച 12.78 മീ​റ്റ​ര്‍ എ​ന്ന റി​ക്കാ​ര്‍ഡ് ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യാ​യി.

ഓ​ഗ​സ്റ്റി​ല്‍ ചെ​ന്നൈ​യി​ല്‍ ന​ട​ന്ന സീ​നി​യ​ര്‍ നാ​ഷ​ണ​ല്‍ മീ​റ്റി​ല്‍ 13.15 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്ത് അ​ലീ​ന വെ​ള്ളി നേ​ടി​യി​രു​ന്നു. അ​ന്ത​ര്‍സ​ര്‍വ​ക​ലാ​ശാ​ല മീ​റ്റി​ല്‍ അ​ലീ​ന​യു​ടെ ക​ന്നി സ്വ​ര്‍ണ​മാ​ണ്. ബൈ​ജു ജോ​സ​ഫാ​ണ് അ​ലീ​ന​യു​ടെ പ​രി​ശീ​ല​ക​ന്‍.

Tags : Alina Saji triples record Khelo India Inter University

Recent News

Up