x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൊ​ബാ​ർ​ട്ട് ട്വ​ന്‍റി-20: ഇ​ന്ത്യ​യ്ക്ക് 187 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

വെബ് ഡെസ്‌ക്
Published: November 2, 2025 03:28 PM IST | Updated: November 2, 2025 05:38 PM IST

ഹൊ​ബാ​ർ​ട്ട്: ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രേ ഇ​ന്ത്യ​യ്ക്ക് 187 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സീ​സ് നി​ശ്ചി​ത ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 186 റ​ൺ​സ് നേ​ടി.

മാ​ർ​ക്ക​സ് സ്റ്റോ​യി​ന​സ് (64), ടിം ​ഡേ​വി​ഡ് (74) എ​ന്നി​വ​രു​ടെ മി​ന്നും അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് ഓ​സീ​സി​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. എ​ട്ട് ഫോ​റും അ​ഞ്ച് സി​ക്സും പ​റ​ത്തി​യ ഡേ​വി​ഡ് 38 പ​ന്തി​ലാ​ണ് 74 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. സ്റ്റോ​യി​ന​സ് എ​ട്ട് ഫോ​റും ര​ണ്ട് സി​ക്സും ഉ​ൾ​പ്പ​ടെ 39 പ​ന്തു​ക​ൾ നേ​രി​ട്ട് 64 റ​ൺ​സ് നേ​ടി. 15 പ​ന്തി​ൽ 26 റ​ൺ​സ് നേ​ടി പു​റ​ത്താ​കാ​തെ നി​ന്ന മാ​ത്യൂ ഷോ​ട്ടും തി​ള​ങ്ങി.

ഓ​പ്പ​ണ​ർ ട്രാ​വി​സ് ഹെ​ഡ് (6), വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ ജോ​ഷ് ഇം​ഗ്ലി​ഷ് (1), മി​ച്ച​ൽ ഓ​വ​ൻ (0), മി​ച്ച​ൽ മാ​ർ​ഷ് (11) എ​ന്നി​വ​ർ​ക്ക് തി​ള​ങ്ങാ​നാ​യി​ല്ല. ഇ​ന്ത്യ​യ്ക്കാ​യി അ​ർ​ഷ​ദീ​പ് സിം​ഗ് മൂ​ന്നും വ​രു​ൺ ച​ക്ര​വ​ർ​ത്തി ര​ണ്ടും വി​ക്ക​റ്റു​ക​ൾ നേ​ടി.

സ​ഞ്ജു സാം​സ​ൺ ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​രെ അ​ന്തി​മ ഇ​ല​വ​നി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യാ​ണ് ഇ​ന്ത്യ ക​ള​ത്തി​ലി​റ​ങ്ങി‌‌​യ​ത്. കു​ൽ​ദീ​പ് യാ​ദ​വ്, ഹ​ർ​ഷി​ദ് റാ​ണ എ​ന്നി​വ​ർ​ക്കും ടീ​മി​ലെ സ്ഥാ​നം ന​ഷ്ട​മാ​യി.

വി​ക്ക​റ്റ് കീ​പ്പ​റാ​യി ജി​തേ​ഷ് ശ​ർ​മ​യാ​ണ് ഇ​ന്ന് ക​ളി​ക്കു​ന്ന​ത്. അ​ർ​ഷ​ദീ​പ് സിം​ഗും വാ​ഷിം​ഗ്ട​ൺ സു​ന്ദ​റും അ​ന്തി​മ ഇ​ല​വ​നി​ൽ തി​രി​ച്ചെ​ത്തി. ഓ​സീ​സ് നി​ര​യി​ലും ഒ​രു മാ​റ്റ​മു​ണ്ട്. പേ​സ​ർ ജോ​ഷ് ഹേ​സി​ൽ​വു​ഡി​ന് പ​ക​രം സീ​ൻ അ​ബോ​ട്ട് ടി​മി​ലെ​ത്തി.

പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം ജ​യി​ച്ച ഓ​സീ​സ് 1-0 എ​ന്ന നി​ല​യി​ൽ മു​ന്നി​ലാ​ണ്. അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

Tags : cricket india australia t-20 tim david marcus stoinis arshdeep singh

Recent News

Up