x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'സിഡ്നിയിലേത് അവസാന ടെസ്റ്റ്': വിരമിക്കൽ പ്രഖ്യാപിച്ച് ഉസ്മാൻ ഖവാജ


Published: January 2, 2026 10:31 AM IST | Updated: January 2, 2026 10:31 AM IST

സിഡ്നി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസീസ് താരം ഉസ്മാൻ ഖവാജ. ഇംഗ്ലണ്ടിനെതിരെയുള്ള ആഷസ് പരമ്പരയിലെ സിഡ്നിയിൽ നടക്കുന്ന അവസാനത്തെ ടെസ്റ്റായിരിക്കും തന്‍റെ കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരമായിരിക്കുമെന്ന് താരം പറഞ്ഞു.

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു ഖവാജയുടെ ഫസ്റ്റ് ക്ലാസ് കരിയർ തുടക്കവും. 2011 ൽ ടെസ്റ്റ് ക്രിക്കറ്റിലേക്ക് എത്തിയ ഉസ്മാൻ ഖവാജ 15 വർഷം നീണ്ട കരിയറിൽ ഇതുവരെ 87 ടെസ്റ്റുകളിൽ നിന്നായി 6000ലധികം റൺസ് സ്വന്തമാക്കി. ഇതിൽ 16 സെഞ്ചുറികളും 28 അർധ സെഞ്ചുറികളുമുണ്ട്. കൂടാതെ, 40 ഏകദിനങ്ങളിൽ നിന്നായി 1500 ലധികം റൺസ് നേടിയിട്ടുണ്ട്.

Tags : Australia cricketer Usman Khawaja retirement

Recent News

Up