തിരുവനന്തപുരം: 23 വയസിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫി ക്രിക്കറ്റിൽ ജമ്മു കശ്മീരിനെ 88 റണ്‍സിന് തോൽപ്പിച്ച് കേരളം.
വിജയലക്ഷ്യമായ 260 റണ്‍സ് പിന്തുടർന്ന് ബാറ്റിംഗിനിറങ്ങിയ ജമ്മു കശ്മീർ 171 റണ്‍സിന് ഓൾ ഒൗട്ടാവുകയായിരുന്നു. ആദ്യ ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയ ശേഷം ശക്തമായി തിരിച്ചുവന്നാണ് കേരളം വിജയം സ്വന്തമാക്കിയത്. സ്കോർ: കേരളം: ഒന്നാം ഇന്നിംഗ്സ്- 165, രണ്ടാം ഇന്നിംഗ്സ്- 268. ജമ്മു കശ്മീർ: ഒന്നാം ഇന്നിംഗ്സ്- 174, രണ്ടാം ഇന്നിംഗ്സ്- 171.
ഈ സീസണിൽ കേരളത്തിന്റെ ആദ്യ വിജയമാണിത്. വിജയത്തോടെ 21 പോയിന്റുമായി കേരളം എ ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. ഇനിയുള്ള മത്സരങ്ങളിൽ മേഘാലയയും ഗോവയും ജാര്‍ഖണ്ഡുമാണ് കേരളത്തിന്റെ എതിരാളികൾ.
Tags : C.K. Naidu Trophy Kerala wins Cricket