x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ലാ​​സി​​ക്കോ ഫൈ​​ന​​ല്‍


Published: January 10, 2026 01:30 AM IST | Updated: January 10, 2026 01:30 AM IST

ജി​​ദ്ദ: സ്പാ​​നി​​ഷ് സൂ​​പ്പ​​ര്‍ കോ​​പ്പ ഫു​​ട്‌​​ബോ​​ള്‍ ഫൈ​​ന​​ലി​​ല്‍ എ​​ല്‍ ക്ലാ​​സി​​ക്കോ പോ​​രാ​​ട്ട​​ത്തി​​നു ക​​ള​​മൊ​​രു​​ങ്ങി. ര​​ണ്ടാം സെ​​മി​​യി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് 2-1ന് ​​അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​നെ കീ​​ഴ​​ട​​ക്കി ഫൈ​​ന​​ലി​​ല്‍ പ്ര​​വേ​​ശി​​ച്ച​​തോ​​ടെ​​യാ​​ണി​​ത്.

ആ​​ദ്യ സെ​​മി​​യി​​ല്‍ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ 5-0ന് ​​അ​​ത്‌ല​​റ്റി​​ക്കോ ബി​​ല്‍​ബാ​​വോ​​യെ ത​​ക​​ര്‍​ത്ത് ഫൈ​​ന​​ലി​​ല്‍ ഇ​​ടം​​പി​​ടി​​ച്ചി​​രു​​ന്നു.

ഫെ​​ഡ​​റി​​ക്കോ വാ​​ല്‍​വെ​​ര്‍​ഡെ (2), റോ​​ഡ്രി​​ഗോ (55) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നാ​​യി ഗോ​​ള്‍ നേ​​ടി​​യ​​ത്. അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ സോ​​ര്‍​ലോ​​ത്ത് (58) അ​​ത്‌​ല​​റ്റി​​ക്കോ​​യ്ക്കാ​​യി ഒ​​രു ഗോ​​ള്‍ മ​​ട​​ക്കി​​യെ​​ങ്കി​​ലും മാ​​ഡ്രി​​ഡ് ഡെ​​ര്‍​ബി​​യി​​ല്‍ റ​​യ​​ലി​​ന്‍റെ ജ​​യം ത​​ട​​യാ​​ന്‍ സാ​​ധി​​ച്ചി​​ല്ല.

ഇ​​ന്ത്യ​​ന്‍ സ​​മ​​യം ഞാ​​യ​​ര്‍ അ​​ര്‍​ധ​​രാ​​ത്രി 12.30നാ​​ണ് 2026 ക​​ല​​ണ്ട​​ര്‍ വ​​ര്‍​ഷ​​ത്തി​​ലെ ആ​​ദ്യ എ​​ല്‍ ക്ലാ​​സി​​ക്കോ​​യാ​​യ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ x റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ഫൈ​​ന​​ല്‍.

Tags : Jeddah Spanish Super Cup football El Clasico battle Real Madrid Atletico Madrid

Recent News

Up