x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇരട്ടസെഞ്ചുറിയുമായി കോൺ‌വേ; ന്യൂസിലൻഡിന് കൂറ്റൻ സ്കോർ


Published: December 19, 2025 10:35 AM IST | Updated: December 19, 2025 11:25 AM IST

മൗണ്ട് മാംഗനൂയി: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ന്യൂസിലൻഡിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത കിവീസ് രണ്ടാംദിനം എട്ടുവിക്കറ്റ് നഷ്ടത്തിൽ 575 റൺസെന്ന നിലയിൽ ഒന്നാമിന്നിംഗ്സ് ഡിക്ലയർ ചെയ്തു.

രണ്ടാംദിനം ഇരട്ടസെഞ്ചുറി പൂർത്തിയാക്കിയ ഡെവൺ കോൺവേയുടെ ഇന്നിംഗ്സാണ് ന്യൂസിലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്. 367 പന്തിൽ 31 ബൗണ്ടറികൾ ഉൾപ്പെടെ 227 റൺസെടുത്ത കോൺവേയാണ് ടോപ് സ്കോറർ. 72 റൺസുമായി രചിൻ രവീന്ദ്ര പുറത്താകാതെ നിന്നു. നേരത്തെ, നായകൻ ടോം ലാഥം (137) സെഞ്ചുറി നേടിയിരുന്നു.

അതേസമയം, ഇവരെക്കൂടാതെ, കെയ്ൻ വില്യംസൺ (31), അജാസ് പട്ടേൽ (30), ഗ്ലെൻ ഫിലിപ്സ് (29) എന്നിവർക്കു മാത്രമേ കാര്യമായ സംഭാവന നല്കാനായുള്ളൂ.

വിൻഡീസിനു വേണ്ടി ജെയ്ഡൻ‌ സീൽസ്, ആൻഡേഴ്സൺ ഫിലിപ്, ജസ്റ്റിൻ ഗ്രീവ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ കെമർ റോച്ച്, റോസ്ടൺ ചേയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Tags : Devon Conway New Zealand West Indies Test Series Cricket

Recent News

Up