അഡ്ലെയ്ഡ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിനുള്ള ഓസ്ട്രേലിയൻ ടീമിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് തിരിച്ചെത്തി.
പരിക്കിനെത്തുടർന്ന് ആദ്യ രണ്ട് ടെസ്റ്റിലും കമ്മിൻസ് കളിച്ചിരുന്നില്ല. അഞ്ച് മത്സര പരന്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ 2-0ന് മുന്നിലാണ്.
17 മുതൽ അഡ്ലെയ്ഡ് ഓവലിലാണ് മൂന്നാം മത്സരം. പരിക്കേറ്റു വിശ്രമത്തിലുള്ള പേസർ ജോഷ് ഹെയ്സൽവുഡ് തിരിച്ചെത്തിയില്ല.
Tags : Cummins ashes cricket test pat cummins australia