x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​​വ്ദ​​ത്ത് പ​​ടി​​ക്കലിന് സെ​​ഞ്ചു​​റി; 102*


Published: December 3, 2025 01:42 AM IST | Updated: December 3, 2025 01:42 AM IST

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: മ​​ല​​യാ​​ള​​ക്ക​​ര​​യി​​ല്‍ വേ​​രു​​ള്ള ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ല്‍ ക​​ര്‍​ണാ​​ട​​കയ്ക്കാ​​യി മൂ​​ന്നാം ട്വ​​ന്‍റി-20 സെ​​ഞ്ചു​​റി നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ല്‍, 145 റ​​ണ്‍​സി​​ന് ത​​മി​​ഴ്‌​​നാ​​ടി​​നെ അ​​വ​​ര്‍ കീ​​ഴ​​ട​​ക്കി.

സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്വ​​ന്‍റി-20 എ​​ലൈ​​റ്റ് ഗ്രൂ​​പ്പ് ഡി​​യി​​ലെ മ​​ത്സ​​ര​​ത്തി​​ല്‍ 46 പ​​ന്തി​​ല്‍ 102 റ​​ണ്‍​സു​​മാ​​യി ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ല്‍ പു​​റ​​ത്താ​​കാ​​തെ നി​​ന്നു.

ക​​ര്‍​ണാ​​ട​​ക​​യ്ക്കാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ട്വ​​ന്‍റി-20 സെ​​ഞ്ചു​​റി നേ​​ടു​​ന്ന റി​​ക്കാ​​ര്‍​ഡും ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ല്‍ ഇ​​തോ​​ടെ സ്വ​​ന്ത​​മാ​​ക്കി. ട്വ​​ന്‍റി-20 ക​​രി​​യ​​റി​​ല്‍ പ​​ടി​​ക്ക​​ലി​​ന്‍റെ നാ​​ലാം സെ​​ഞ്ചു​​റി​​യാ​​ണ്.

2025 സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്രോ​​ഫി സീ​​സ​​ണി​​ല്‍ ക​​ര്‍​ണാ​​ട​​ക നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ മൂ​​ന്നു ജ​​യം സ്വ​​ന്ത​​മാ​​ക്കി. സ്‌​​കോ​​ര്‍: ക​​ര്‍​ണാ​​ട​​ക 20 ഓ​​വ​​റി​​ല്‍ 245/3. ത​​മി​​ഴ്‌​​നാ​​ട് 14.2 ഓ​​വ​​റി​​ല്‍ 100. ദേ​​വ്ദ​​ത്ത് പ​​ടി​​ക്ക​​ലാ​​ണ് പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​മാ​​ച്ച്.

Tags : devdutt padikkal syed mushtaq ali trophy Batter Karnakaka T20

Recent News

Up