ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് എയ്ൻട്രാച്ച് ഫ്രാങ്ക്ഫർട്ടിനെയാണ് ബാഴ്സലോണ തോൽപ്പിച്ചത്.
ജൂൾസ് കൗണ്ടെയാണ് ബാഴ്സയ്ക്കായി രണ്ട് ഗോളുകളും നേടിയത്. മത്സരത്തിന്റെ 50-ാം മിനിറ്റിലും 53-ാം മിനിറ്റിലും ആണ് താരം ഗോൾ നേടിയത്.
വിജയത്തോടെ പ്രാഥമിക റൗണ്ടിലെ പോയിന്റ് ടേബിളിൽ ബാഴ്സ 14-ാം സ്ഥാനത്തെത്തി. 10 പോയിന്റാണ് ബാഴ്സലോണയ്ക്ക് ഉള്ളത്.
Tags : uefa champions league fc barcelona beats Eintracht Frankfurt goals