ജോഹന്നാസ്ബര്‍ഗ്: ഫ്രീസ്റ്റൈല്‍ ചെസ് ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ മുന്‍ ലോക ചാമ്പ്യന്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സനും അമേരിക്കയുടെ ലെവോണ്‍ ആരോണിയനും ഏറ്റുമുട്ടും.
2025 ഫിഡെ ലോകകപ്പ് ജേതാവായ ഉസ്ബക്കിസ്ഥാന്റെ ജാവോഖിര്‍ സിന്‍ഡറോവിനെ സെമിയില്‍ തോല്‍പ്പിച്ചാണ് കാള്സന് ഫൈനലില്‍ പ്രവേശിച്ചത്.
മറ്റൊരു സെമിയില്‍ ജര്‍മനിയുടെ വിന്‍സെന്റ് കീമറിനെ ബ്ലിറ്റ്സ് ടൈബ്രേക്കറില്‍ 2-0നു കീഴടക്കി ആരോണിയന് ഫൈനലില്‍ പ്രവേശിച്ചു.
അഞ്ചാം സ്ഥാന പോരാട്ടത്തിനായി ഇന്ത്യയുടെ അര്ജുന് എറിഗയ്സി അമേരിക്കയുടെ ഫാബിയാനൊ കരുവാനയെ നേരിടും. ലീഗില്‍ അര്ജുന് മാഗ്നസ് കാള്‍സനെ തോല്‍പ്പിച്ചിരുന്നു.
Tags : Freestyle Chess Grand Slam Carlsen Aronian