ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയുടെ നോര്‍വീജിയന്‍ താരമായ ഹാലണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ അതിവേഗം 100 ഗോള്‍ എന്ന റിക്കാര്‍ഡ് കുറിച്ചു. ഇംഗ്ലീഷ് മുന്‍താരമായ അലന് ഷിയററിന്റെ റിക്കാര്‍ഡാണ് ഹാലണ്ട് മറികടന്നത്.
ഫുള്‍ഹാമിന് എതിരായ എവേ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി 17-ാം മിനിറ്റില്‍ ഗോള്‍ നേടിയതോടെയാണ് ഹാലണ്ട് പ്രീമിയര്‍ ലീഗ് ചരിത്രത്താളില്‍ ഇടം നേടിയത്. മത്സരത്തില്‍ സിറ്റി 5-4ന് ജയിച്ചു. ഫില്‍ ഫോഡന് (44, 48) ഇരട്ടഗോള്‍ സ്വന്തമാക്കി. സാവുമല്‍ ചുക്വീസിന്റെ (72, 78) ഇരട്ടഗോളിലൂടെ ഫുള്‍ഹാം തിരിച്ചടിച്ചെങ്കിലും തോല്‍വി തടയാനായില്ല.
100 ഗോള്‍
ജര്‍മന്‍ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍നിന്ന് 2022-23 സീസണിലായിരുന്നു എര്‍ലിംഗ് ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തിയത്. 111 മത്സരങ്ങളില്‍നിന്നാണ് ഹാലണ്ട് പ്രീമിയര്‍ ലീഗില്‍ 100 ഗോള്‍ തികച്ചത്.
അലന് ഷിയററിന്റെ 100 ഗോള്‍ 124 മത്സരങ്ങളില്‍ നിന്നായിരുന്നു. ഹാരി കെയ്ന്‍ (141), സെര്‍ജിയൊ അഗ്വേറോ (147), തിയറി ഒന്റി (160), മുഹമ്മദ് സല (162) എന്നിവരാണ് അതിവേഗം 100 പ്രീമിയര്‍ ലീഗ് ഗോള്‍ പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
Tags : Haaland 100 goal record Manchester City FC Norwegian star English Premier League football