x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്ത്യക്ക് അ​​ണ്ട​​ര്‍ 17 ഏ​​ഷ്യ​​ന്‍ ക​​പ്പ് യോഗ്യത


Published: December 2, 2025 01:22 AM IST | Updated: December 2, 2025 01:22 AM IST

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഒ​​ന്നാം ഡി​​വി​​ഷ​​ന്‍ ക്ല​​ബ് ഫു​​ട്‌​​ബോ​​ള്‍ നി​​ര്‍​ജീ​​വം, ദേ​​ശീ​​യ സീ​​നി​​യ​​ര്‍ ടീ​​മി​​ന് എ​​എ​​ഫ്‌​​സി ഏ​​ഷ്യ​​ന്‍ ക​​പ്പ് യോ​​ഗ്യ​​ത നേ​​ടാ​​നാ​​യി​​ല്ല... ഇ​​ന്ത്യ​​ന്‍ ഫു​​ട്‌​​ബോ​​ളി​​ന്‍റെ ഈ ​​ദൈ​​ന്യ​​ത​​ക​​ള്‍​ക്കി​​ടെ കൗ​​മാ​​ര​​ക്കാ​​രു​​ടെ മ​​ധു​​രം. 2026 അ​​ണ്ട​​ര്‍ 17 എ​​എ​​ഫ്‌​​സി ഏ​​ഷ്യ​​ന്‍ ക​​പ്പ് ഫു​​ട്‌​​ബോ​​ള്‍ യോ​​ഗ്യ​​ത ഇ​​ന്ത്യ​​യു​​ടെ കൗ​​മാ​​ര​​ക്കാ​​ര്‍ സ്വ​​ന്ത​​മാ​​ക്കി.

അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ല്‍ ന​​ട​​ന്ന യോ​​ഗ്യ​​താ റൗ​​ണ്ടി​​ല്‍ 2-1ന് ​​ഇ​​റാ​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് ഇ​​ന്ത്യ എ​​എ​​ഫ്‌​​സി ഏ​​ഷ്യ​​ന്‍ ക​​പ്പ് അ​​ണ്ട​​ര്‍ 17 ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്.

ഗ്രൂ​​പ്പ് ഡി​​യി​​ല്‍ ഇ​​റാ​​ന്‍, ലെ​​ബ​​നന്‍, പല​​സ്തീ​​ന്‍, ചൈ​​നീ​​സ് താ​​യ്‌പേ​​യി ടീ​​മു​​ക​​ള്‍​ക്കൊ​​പ്പ​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ. ഗ്രൂ​​പ്പി​​ലെ നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ര​​ണ്ട് ജ​​യം, ഒ​​രു സ​​മ​​നി​​ല, ഒ​​രു തോ​​ല്‍​വി എ​​ന്നി​​ങ്ങ​​നെ ഏ​​ഴ് പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്താ​​ണ് ഇ​​ന്ത്യ യോ​​ഗ്യ​​ത സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ഇ​​റാ​​നും ഏ​​ഴ് പോ​​യി​​ന്‍റ് ഉ​​ണ്ടെ​​ങ്കി​​ലും ഗോ​​ള്‍ വ്യ​​ത്യാ​​സ​​ത്തി​​ല്‍ ഇ​​ന്ത്യ​​ക്കു പി​​ന്നി​​ലാ​​ണ്.

Tags : Asian Cup India under 17 Foodball AFC Asian Cup

Recent News

Up