x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്ത്യ-​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ട്വ​​ന്‍റി20 പ​​ര​​ന്പ​​ര​​യ്ക്ക് ഇ​​ന്ന് ക​​ട്ട​​ക്കി​​ൽ തു​​ട​​ക്കം


Published: December 9, 2025 01:53 AM IST | Updated: December 9, 2025 01:53 AM IST

India-South Africa First Twenty20 in Cuttack

ക​​ട്ട​​ക്ക്: ഇ​​ന്ത്യ-​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ട്വ​​ന്‍റി20 പ​​ര​​ന്പ​​ര​​യ്ക്ക് ഇ​​ന്ന് ക​​ട്ട​​ക്കി​​ൽ തു​​ട​​ക്കം. 2026 ഫെ​​ബ്രു​​വ​​രി ഏ​​ഴി​​ന് ആ​​രം​​ഭി​​ക്കു​​ന്ന ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പി​​നാ​​യു​​ള്ള മു​​ന്നൊ​​രു​​ക്കം കൂ​​ടി​​യാ​​ണ് ഇ​​ന്ത്യ​​ക്ക് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രാ​​യ പ​​ര​​ന്പ​​ര.

ഇ​​തു കൂ​​ടാ​​തെ ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രേ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ൾ കൂ​​ടി​​യേ ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പി​​നു മു​​ൻ​​പ് ഇ​​ന്ത്യ​​ക്ക് ഈ ​​ഫോ​​ർ​​മാ​​റ്റി​​ൽ ഇ​​നി ക​​ളി​​ക്കാ​​നു​​ള്ളൂ. അ​​തി​​നാ​​ൽ താ​​ര​​ങ്ങ​​ൾ​​ക്ക് ലോ​​ക​​ക​​പ്പ് ടീം ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​യി​​രി​​ക്കും ഈ ​​പ​​ത്ത് മ​​ത്സ​​ര​​ങ്ങ​​ൾ.

അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ള​​ട​​ങ്ങി​​യ പ​​ര​​ന്പ​​ര​​യി​​ൽ പ​​രി​​ക്കി​​ൽ​​നി​​ന്ന് മു​​ക്ത​​രാ​​യെ​​ത്തു​​ന്ന ശു​​ഭ്മാ​​ൻ ഗി​​ല്ലും ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​യും ടീ​​മി​​ന് ക​​രു​​ത്താ​​കും. മ​​ല​​യാ​​ളി താ​​രം സ​​ഞ്ജു സാം​​സ​​ണും നി​​ർ​​ണാ​​യ​​ക​​മാ​​ണ് പ​​ര​​ന്പ​​ര​​യി​​ലെ പ്ര​​ക​​ട​​നം. ടെ​​സ്റ്റ്, ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​ക​​ൾ​​ക്ക് ശേ​​ഷ​​മാ​​ണ് ഇ​​രു​​വ​​രും ട്വ​​ന്‍റി20​​ൽ ഏ​​റ്റു​​മു​​ട്ടു​​ന്ന​​ത്. ടെ​​സ്റ്റ് പ​​ര​​ന്പ​​ര 2-0ന് ​​പ്രോ​​ട്ടീ​​സ് നേ​​ടി​​യ​​പ്പോ​​ൾ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര 2-1ന് ​​ഇ​​ന്ത്യ സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

ഓ​​പ്പ​​ണിം​​ഗ് ഉ​​റ​​പ്പ്

സീ​​നി​​യ​​ർ താ​​ര​​ങ്ങ​​ളാ​​യ വി​​രാ​​ട് കോ​ഹ്‌​ലി- രോ​​ഹി​​ത് ശ​​ർ​​മ എ​​ന്നി​​വ​​രു​​ടെ വി​​ര​​മി​​ക്ക​​ലി​​നെ തു​​ട​​ർ​​ന്ന് സ്ഥി​​ര​​ത​​യു​​ള്ള ബാ​​റ്റിം​​ഗ് ലൈ​​ന​​പ്പ് ഉ​​റ​​പ്പു​​വ​​രു​​ത്താ​​ൻ ഇ​​ന്ത്യ​​ൻ ടീ​​മി​​ന് സാ​​ധി​​ച്ചി​​ട്ടി​​ല്ല. മാ​​റി വ​​രു​​ന്ന പ​​രീ​​ക്ഷ​​ണം അ​​വ​​സാ​​നി​​പ്പി​​ച്ച് ഓ​​പ്പ​​ണിം​​ഗ് ജോ​​ഡി​​ക​​ളാ​​യി അ​​ഭി​​ഷേ​​ക് ശ​​ർ​​മ- ശു​​ഭ്മാ​​ൻ ഗി​​ൽ സ​​ഖ്യ​​ത്തെ ഉ​​റ​​പ്പി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന ശ്ര​​മ​​ത്തി​​ലാ​​ണ് ടീം. ​​

ട്വ​​ന്‍റി20 ഫോ​​ർ​​മാ​​റ്റി​​നു ചേ​​ർ​​ന്ന ഓ​​പ്പ​​ണിം​​ഗ് വെ​​ടി​​ക്കെ​​ട്ടി​​ന് ഗി​​ൽ മി​​ക​​വ് കാ​​ട്ടി​​യി​​ട്ടി​​ല്ലെ​​ങ്കി​​ലും ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ൽ ക​​ഴു​​ത്തി​​നേ​​റ്റ പ​​രു​​ക്കി​​ൽ​​നി​​ന്നു മു​​ക്ത​​നാ​​യി എ​​ത്തു​​ന്ന താ​​രം ഇ​​ന്നിം​​ഗ്സ് ഓ​​പ്പ​​ണ്‍ ചെ​​യ്യു​​ന്പോ​​ൾ സ്ഫോ​​ട​​നാ​​ത്മ​​ക ബാ​​റ്റിം​​ഗ് ന​​ട​​ത്തു​​ന്ന അ​​ഭി​​ഷേ​​ക് ശ​​ർ​​മ​​യി​​ലാ​​ണ് ഇ​​ന്ത്യ​​യു​​ടെ പ്ര​​തീ​​ക്ഷ. സ​​യീ​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്രോ​​ഫി​​യി​​ൽ 249നു ​​മു​​ക​​ളി​​ൽ സ്ട്രൈ​​ക്ക് റേ​​റ്റി​​ൽ സ്കോ​​ർ ചെ​​യ്ത അ​​ഭി​​ഷേ​​ക് മി​​ക​​ച്ച ഫോ​​മി​​ലാ​​ണ്.

ക​​രു​​ത്തു​​റ്റ ടീം

​​ക​​രു​​ത്തു​​റ്റ ടീം ​​ഇ​​ന്ത്യ​​ക്കു​​ണ്ടെ​​ങ്കി​​ലും ബാ​​റ്റിം​​ഗ് പൊ​​സി​​ഷ​​ൻ ത​​ല​​വേ​​ദ​​ന സൃ​​ഷ്ടി​​ക്കു​​ന്നു. ഗി​​ൽ ഓ​​പ്പ​​ണ​​റാ​​യെ​​ത്തു​​ന്പോ​​ൾ സ​​ഞ്ജു സാം​​സ​​ണ്‍ പ്ലെ​​യിംഗ്‌ ഇ​​ല​​വ​​നി​​ൽ ഉ​​ൾ​​പ്പെ​​ട്ടാ​​ൽ അ​​ഞ്ചാം ന​​ന്പ​​റി​​ലാ​​കും ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങു​​ക.

മൂ​​ന്നാം ന​​ന്പ​​റി​​ൽ ക്യാ​​പ്റ്റ​​ൻ സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വും നാ​​ലാ​​മ​​നാ​​യി തി​​ല​​ക് വ​​ർ​​മ​​യും ക്രീ​​സി​​ലെ​​ത്തും. ഓ​​ൾ​​റൗ​​ണ്ട​​ർ ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ തി​​രി​​ച്ചെ​​ത്തി​​യ​​ത് ഇ​​ന്ത്യ​​ക്ക് ക​​രു​​ത്തു പ​​ക​​രും. ഹാ​​ർ​​ദി​​ക് ആ​​റാം ന​​ന്പ​​റി​​ൽ മി​​ക​​ച്ച ബാ​​റ്റിം​​ഗ് ഓ​​പ്ഷ​​നാ​​ണ്. ഓ​​പ്പ​​ണിം​​ഗ് ബൗ​​ള​​റാ​​യോ മൂ​​ന്നാം പേ​​സ​​റാ​​യോ ഉ​​പ​​യോ​​ഗി​​ക്കാ​​വു​​ന്ന താ​​രം ബൗ​​ളിം​​ഗി​​ലു​​ം മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​യ്ക്കു​​ന്നു.

പേ​​സ് നി​​ര​​യെ ജ​​സ്പ്രീ​​ത് ബും​​റ ന​​യി​​ക്കും. അ​​ർ​​ഷ്ദീ​​പ് സിം​​ഗും ഇ​​ടം​​പി​​ടി​​ക്കും. വ​​രു​​ണ്‍ ച​​ക്ര​​വ​​ർ​​ത്തി​​യാ​​കും പ്ര​​ധാ​​ന സ്പി​​ൻ ഓ​​പ്ഷ​​ൻ. അ​​ക്സ​​ർ പ​​ട്ടേ​​ൽ അ​​ല്ലെ​​ങ്കി​​ൽ വാ​​ഷിം​​ഗ്ട​​ണ്‍ സു​​ന്ദ​​ർ ആ​​യി​​രി​​ക്കും ടീ​​മി​​ലെ സ്പി​​ൻ ബൗ​​ളിം​​ഗ് ഓ​​ൾ​​റൗ​​ണ്ട​​ർ.

മ​​റു​​വ​​ശ​​ത്ത് പേ​​സ​​ർ ആ​​ൻ​​റി​​ച്ച് നോ​​ർ​​ക്ക​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ബൗ​​ളിം​​ഗ് നി​​ര​​യെ ശ​​ക്തി​​പ്പെ​​ടു​​ത്തും. മാ​​ർ​​ക്കോ യാ​​ൻ​​സ​​ൻ ഇ​​ന്ത്യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​ൽ ബാ​​റ്റിം​​ഗ് ഫോം ​​നി​​ല​​നി​​ർ​​ത്തു​​ന്ന​​ത് ടീ​​മി​​ന് ക​​രു​​ത്താ​​കും.

സൂ​​ര്യ​​യി​​ൽ ആ​​ശ​​ങ്ക

ക്യാ​​പ്റ്റ​​ൻ സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വി​​ന്‍റെ ഫോ​​മി​​ല്ലാ​​യ്മ​​യാ​​ണ് ആ​​ശ​​ങ്ക. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ജൂ​​ലൈ​​യി​​ൽ ഇ​​ന്ത്യ​​യു​​ടെ ട്വ​​ന്‍റി20 ക്യാ​​പ്റ്റ​​നാ​​യി നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ട ശേ​​ഷ​​മു​​ള്ള 15 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ സൂ​​ര്യ​​കു​​മാ​​റി​​ന്‍റെ ബാ​​റ്റിം​​ഗ് ശ​​രാ​​ശ​​രി 15.33 ആ​​ണ്. ക​​ഴി​​ഞ്ഞ 20 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ താ​​ര​​ത്തി​​ന് അ​​ന്പ​​ത് ക​​ട​​ക്കാ​​നാ​​യി​​ട്ടി​​ല്ല. 2022ൽ 187 ​​ആ​​യി​​രു​​ന്ന സ്ട്രൈ​​ക്ക് റേ​​റ്റ് 127 ആ​​യി താ​​ഴ്ന്നു.

സ​​ഞ്ജു- ജി​​തേ​​ഷ്

ദ​​ക്ഷി​​ണാ​​ഫ്ര​​ക്ക​​യ്ക്കെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യും വ​​രാ​​നി​​രി​​ക്കു​​ന്ന ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യും വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​യി സ​​ഞ്ജു സാം​​സ​​ണോ ജി​​തേ​​ഷ് ശ​​ർ​​മ​​യോ എ​​ന്ന കാ​​ര്യ​​ത്തി​​ൽ വ്യ​​ക്ത​​തയുണ്ടാകും. ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് നേ​​ടി​​യ ടീ​​മി​​ൽ അം​​ഗ​​മാ​​യി​​രു​​ന്നെ​​ങ്കി​​ലും സ​​ഞ്ജു​​വി​​ന് ഒ​​രു മ​​ത്സ​​ര​​ത്തി​​ൽ പോ​​ലും അ​​വ​​സ​​രം ല​​ഭി​​ച്ചി​​രു​​ന്നി​​ല്ല. അ​​തി​​നു​​ശേ​​ഷ​​മു​​ള്ള മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ​​യു​​ടെ മൂ​​ന്നാ​​മ​​ത്തെ ഉ​​യ​​ർ​​ന്ന സ്കോ​​റ​​റാ​​യി. ഓ​​പ്പ​​ണിം​​ഗ് റോ​​ളി​​ൽ മൂ​​ന്ന് സെ​​ഞ്ചു​​റി​​ക​​ൾ നേ​​ടി​​യെ​​ങ്കി​​ലും ഗി​​ൽ തി​​രി​​ച്ചെ​​ത്തി​​യ​​തോ​​ടെ മ​​ധ്യ​​നി​​ര​​യി​​ൽ മി​​ക​​വ് തെ​​ളി​​യി​​ക്കാ​​ൻ സ​​ഞ്ജു നി​​ർ​​ബ​​ന്ധി​​ത​​നാ​​യി.

സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്രോ​​ഫി​​യി​​ൽ കേ​​ര​​ള​​ത്തി​​നു​​വേ​​ണ്ടി ക​​ളി​​ച്ച സ​​ഞ്ജു ഓ​​പ്പ​​ണിം​​ഗ് റോ​​ളി​​ൽ മി​​ന്നും ഫോം ​​തു​​ട​​ർ​​ന്നു. ര​​ണ്ട് 40+ സ്കോ​​റും ഒ​​രു അ​​ർ​​ധ സെ​​ഞ്ചു​​റി (73 റ​​ണ്‍​സും) നേ​​ടി. എ​​ന്നാ​​ൽ ബ​​റോ​​ഡ​​യ്ക്കു വേ​​ണ്ടി ആ​​റു മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ച ജി​​തേ​​ഷ് ശ​​ർ​​മ​​യു​​ടെ ഉ​​യ​​ർ​​ന്ന സ്കോ​​ർ 41 റ​​ണ്‍​സാ​​ണ്.

സാ​​ധ്യ​​താ ടീം

​​ഇ​​ന്ത്യ: സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ് (c), ​​ശു​​ഭ്മ​​ൻ ഗി​​ൽ, അ​​ഭി​​ഷേ​​ക് ശ​​ർ​​മ, തി​​ല​​ക് വ​​ർ​​മ, സ​​ഞ്ജു സാം​​സ​​ണ്‍ (wc), ജി​​തേ​​ഷ് ശ​​ർ​​മ (വി​​ക്ക​​റ്റ് കീ​​പ്പ​​ർ), ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ, അ​​ക്ഷ​​ർ പ​​ട്ടേ​​ൽ, ശി​​വം ദു​​ബെ, വാ​​ഷി​​ങ്ട​​ണ്‍ സു​​ന്ദ​​ർ, ജ​​സ്പ്രീ​​ത് ബും​​റ, അ​​ർ​​ഷ്ദീ​​പ് സിം​​ഗ്, ഹ​​ർ​​ഷി​​ത് റാ​​ണ, കു​​ൽ​​ദീ​​പ് യാ​​ദ​​വ്, വ​​രു​​ണ്‍ ച​​ക്ര​​വ​​ർ​​ത്തി.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക: എ​​യ്ഡ​​ൻ മാ​​ർ​​ക്രം (c), ഓ​​ട്ട്നീ​​ൽ ബാ​​ർ​​ട്ട്മാ​​ൻ, കോ​​ർ​​ബി​​ൻ ബോ​​ഷ്, ഡി​​വാ​​ൾ​​ഡ് ബ്രീ​​വി​​സ്, ക്വി​​ന്‍റ​​ണ്‍ ഡി​​കോ​​ക്ക്, ടോ​​ണി ഡി ​​സോ​​ർ​​സി, ഡോ​​ണോ​​വ​​ൻ ഫെ​​രേ​​ര, റീ​​സ ഹെ​​ൻ​​ഡ്രി​​ക്സ്, മാ​​ർ​​ക്കോ യാ​​ൻ​​സ​​ൻ, ജോ​​ർ​​ജ് ലി​​ൻ​​ഡെ, കേ​​ശ​​വ് മ​​ഹാ​​രാ​​ജ്, ക്വേ​​ന മ​​ഫാ​​ക, ഡേ​​വി​​ഡ് മി​​ല്ല​​ർ, ലും​​ഗി ​​എന്‍ഗിഡി, ആ​​ൻ​​റി​​ച്ച് നോ​​ർ​​ക്കി​​യ, ട്രി​​സ്റ്റ​​ൻ സ്റ്റ​​ബ്സ്.

 ട്വ​​ന്‍റി20 പ​​ര​​ന്പ​​ര: മ​​ത്സ​​ര​​ങ്ങ​​ളും വേ​​ദി​​യും

ഡി​​സം​​ബ​​ർ 9: ആ​​ദ്യ ട്വ​​ന്‍റി20- ബ​​രാ​​ബ​​തി സ്റ്റേ​​ഡി​​യം, ക​​ട്ട​​ക്ക്
ഡി​​സം​​ബ​​ർ 11: ര​​ണ്ടാം ട്വ​​ന്‍റി20- മ​​ഹാ​​രാ​​ജ യാ​​ദ​​വീ​​ന്ദ്ര സിം​​ഗ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ക്രി​​ക്ക​​റ്റ് സ്റ്റേ​​ഡി​​യം, ന്യൂ ​​ച​​ണ്ഡിഗ​​ഡ്, മു​​ള്ള​​ൻ​​പു​ർ
ഡി​​സം​​ബ​​ർ 14: മൂ​​ന്നാം ട്വ​​ന്‍റി20- എ​​ച്ച്പി​​സി​​എ സ്റ്റേ​​ഡി​​യം, ധ​​ർ​​മ​​ശാ​​ല
ഡി​​സം​​ബ​​ർ 17: നാ​​ലാം ട്വ​​ന്‍റി20- ഏ​​കാ​​ന ക്രി​​ക്ക​​റ്റ് സ്റ്റേ​​ഡി​​യം, ല​​ക്നോ
ഡി​​സം​​ബ​​ർ 19: അ​​ഞ്ചാം ട്വ​​ന്‍റി20- ന​​രേ​​ന്ദ്ര മോ​​ദി സ്റ്റേ​​ഡി​​യം, അ​​ഹ​​മ്മ​​ദാ​​ബാ​​ദ്

K-Rail Survey

Tags : India South Africa Cricket T20

Recent News

Up