x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​​ണ്‍ ഡേ​ മാറ്റുരയ്ക്കാന്‍ ഇന്ത്യ


Published: February 24, 2026 02:37 AM IST | Updated: February 24, 2026 02:37 AM IST

ബ്രി​​സ്ബെയ്ന്‍: ട്വ​​ന്‍റി20 പ​​ര​​ന്പ​​ര നേ​​ട്ട​​ത്തി​​നു​​ശേ​​ഷം ഇ​​ന്ത്യ​​ൻ വ​​നി​​താ ടീം ​​ഓ​​സ്ട്രേ​​ലി​​യ​​യു​​മാ​​യു​​ള്ള ആ​​ദ്യ ഏ​​ക​​ദി​​ന മ​​ത്സ​​ര​​ത്തി​​ന് ഇ​​ന്നി​​റ​​ങ്ങും.

സ്വ​​ന്തം നാ​​ട്ടി​​ൽ ന​​ഷ്ട​​മാ​​യ ട്വ​​ന്‍റി20 പ​​ര​​ന്പ​​ര​​യ്ക്ക് പ​​ക​​രംവീ​​ട്ടു​​ന്ന​​തോ​​ടൊ​​പ്പം ക​​ഴി​​ഞ്ഞ ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് സെ​​മി​​യി​​ലെ ച​​രി​​ത്ര തോ​​ൽ​​വി മ​​റ​​ക്കാ​​ൻ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കു​​ക​​യാ​​ണ് ഓ​​സീ​​സ് ല​​ക്ഷ്യം.

അ​​തേ​​സ​​മ​​യം മൂ​​ന്ന് മ​​ത്സ​​ര​​മ​​ട​​ങ്ങി​​യ പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കി ഓ​​സീ​​സ് പ​​ര്യ​​ട​​നം ആ​​ഘോ​​ഷ​​മാ​​ക്കു​​ക​​യാ​​ണ് ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​റി​​ന്‍റെ​​യും സം​​ഘ​​ത്തി​​ന്‍റെ​​യും ല​​ക്ഷ്യം.

ബാ​​റ്റിം​​ഗി​​നെ തു​​ണ​​യ്ക്കു​​ന്ന പി​​ച്ചി​​ൽ ഓ​​പ്പ​​ണ​​ർ സ്മൃ​​തി മ​​ന്ദാ​​ന, ഫോ​​മി​​ലു​​ള്ള ജെ​​മീ​​മ റോ​​ഡ്രി​​ഗ​​സ് അ​​ട​​ക്ക​​മു​​ള്ള താ​​ര​​ങ്ങ​​ൾ ശോ​​ഭി​​ച്ചാ​​ൽ ഇ​​ന്ത്യ​​ൻ ജ​​യം അ​​രി​​കേ. അ​​തേ​​സ​​മ​​യം 61 ത​​വ​​ണ ഇ​​രു ടീ​​മും ഏ​​റ്റു​​മു​​ട്ടി​​യ​​പ്പോ​​ൾ 49 ജ​​യം ഓ​​സീ​​സ് നേ​​ടി. 12 ജ​​യ​​മാ​​ണ് ഇ​​ന്ത്യ​​ക്കു​​ള്ള​​ത്. എ​​ന്നാ​​ൽ സ​​മീ​​പ​​കാ​​ല ഫോ​​മി​​ൽ ഇ​​ന്ത്യ​​ക്ക് ഓ​​സീ​​സി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തു​​ക അ​​സാ​​ധ്യ​​മ​​ല്ല.

Tags : India Australia women's ODI Cricket

Recent News

Up