x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൊ​ബാ​ർ​ട്ട് ടി20; ​ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം


Published: November 2, 2025 05:25 PM IST | Updated: November 2, 2025 05:53 PM IST

ഹൊ​ബാ​ർ​ട്ട്: ഓ​സ്ട്രേ​ലി​യാ​യ്ക്കെ​തി​രാ​യ മൂ​ന്നാം ടി20​യി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സീ​സ് ഉ​യ​ർ​ത്തി​യ 187 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ ഒ​മ്പ​തു പ​ന്തും അ​ഞ്ചു​വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ മ​റി​ക​ട​ന്നു. സ്കോ​ർ: 186/6 ഇ​ന്ത്യ 188/5 (18.3).

മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ​യു​ടെ തീ​പ്പൊ​രി പ്ര​ക​ട​ന​ത്തി​നു മു​ന്നി​ൽ ഓ​സീ​സ് ബൗ​ള​ർ​മാ​ർ​ക്ക് പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. ആ​റാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ വാ​ഷിം​ഗ്‌​ട​ൺ സു​ന്ദ​റി​ന്‍റെ മി​ന്നും പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. 23 പ​ന്തി​ൽ നാ​ല് സി​ക്‌​സ​റും മൂ​ന്ന് ഫോ​റും അ​ട​ക്കം താ​രം 49 റ​ൺ​സ് നേ​ടി പു​റ​ത്താ​കാ​തെ നി​ന്നു.

അ​ഭി​ഷേ​ക് ശ​ർ​മ (25), തി​ല​ക് വ​ർ​മ (29), സൂ​ര്യ​കു​മാ​ർ യാ​ദ​വ് (24 ) , ജി​തേ​ഷ് ശ​ർ​മ (22) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി. ഓ​സീ​സി​നാ​യി ന​താ​ന്‍ എ​ല്ലി​സ് മൂ​ന്നും മാ​ര്‍​ക്ക​സ് സ്‌​റ്റോ​യി​നി​സ്, സേ​വ്യ​ര്‍ ബാ​ര്‍​ട്‌​ലെ​റ്റ് എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റെ​ടു​ത്തു.

ആ​ദ്യം ബാ​റ്റു​ചെ​യ്‌​ത ഓ​സീ​സി​നാ​യി (74), മാ​ർ​ക്ക​സ് സ്റ്റോ​യി​നി​സ് (64) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഇ​ന്ത്യ​യ്ക്കാ​യി അ​ർ​ഷ​ദീ​പ് സിം​ഗ് മൂ​ന്നും വ​രു​ൺ ച​ക്ര​വ​ർ​ത്തി ര​ണ്ടും വി​ക്ക​റ്റു​ക​ൾ നേ​ടി. അ​ർ​ഷ​ദീ​പ് സിം​ഗി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ജ​യ​ത്തോ​ടെ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ മ​ത്സ​രം ജ​യി​ച്ചു. അ​ദ്യ മ​ത്സ​രം മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ചി​രു​ന്നു. പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​രം വ്യാ​ഴാ​ഴ്ച ന​ട​ക്കും.

 

 

 

 

 

 

Tags : india australia t20 indiawin

Recent News

Up