x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ര​​ണ്ടാം ട്വ​​ന്‍റി-20 ഇ​​ന്ന്


Published: December 11, 2025 12:19 AM IST | Updated: December 11, 2025 12:19 AM IST

മു​​ള്ള​​ന്‍​പു​​ര്‍: ഐ​​സി​​സി 2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ലേ​​ക്ക് ഇ​​ന്ത്യ​​ക്കു​​ള്ള​​ത് ഇ​​ന്ന​​ത്തേ​​ത് ഉ​​ള്‍​പ്പെ​​ടെ ഒ​​മ്പ​​ത് മ​​ത്സ​​ര​​ങ്ങ​​ളു​​ടെ അ​​ക​​ലം.

ഫെ​​ബ്രു​​വ​​രി ഏ​​ഴി​​ന് മും​​ബൈ വാ​​ങ്ക​​ഡേ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ അ​​മേ​​രി​​ക്ക​​യ്‌​​ക്കെ​​തി​​രേ​​യാ​​ണ് ലോ​​ക​​ക​​പ്പ് ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം. അ​​തി​​നു മു​​മ്പാ​​യി ഒ​​രു ഫൈ​​ന​​ല്‍ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നെ ക​​ണ്ടെ​​ത്ത​​ണം. പ​​ഴു​​തു​​ക​​ള്‍ അ​​ട​​യ്ക്ക​​ണം.

ഈ ​​ല​​ക്ഷ്യ​​ങ്ങ​​ളോ​​ടെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്‌​​ക്കെ​​തി​​രാ​​യ ര​​ണ്ടാം ട്വ​​ന്‍റി-20 പോ​​രാ​​ട്ട​​ത്തി​​ന് സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വും സം​​ഘ​​വും ഇ​​ന്ന് ഇ​​റ​​ങ്ങും. പ​​ഞ്ചാ​​ബി​​ലെ മു​​ള്ള​​ന്‍​പു​​രി​​ല്‍ രാ​​ത്രി ഏ​​ഴി​​നാ​​ണ് മ​​ത്സ​​രം. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്‌​​ക്കെ​​തി​​രാ​​യ പ​​ര​​മ്പ​​ര​​യ്ക്കു​​ശേ​​ഷം ലോ​​ക​​ക​​പ്പി​​നു മു​​മ്പാ​​യി ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രേ അ​​ഞ്ച് ട്വ​​ന്‍റി-20 മ​​ത്സ​​ര​​ങ്ങ​​ള്‍​കൂ​​ടി ഇ​​ന്ത്യ​​ക്കു ബാ​​ക്കി​​യു​​ണ്ട്.

ജ​​യം തു​​ട​​രാ​​ന്‍

ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക ഒ​​ന്നാം ന​​മ്പ​​ര്‍ ടീ​​മാ​​യ ഇ​​ന്ത്യ, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്‌​​ക്കെ​​തി​​രാ​​യ പ​​ര​​മ്പ​​ര​​യി​​ലെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ലും ജ​​യം തു​​ട​​രാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ്. ഓ​​പ്പ​​ണിം​​ഗി​​ല്‍ ശു​​ഭ്മാ​​ന്‍ ഗി​​ല്‍ ശോ​​ഭി​​ക്കാ​​ത്ത​​താ​​ണ് ഇ​​ന്ത്യ​​യു​​ടെ പ്ര​​ശ്‌​​ന​​ങ്ങ​​ളി​​ലൊ​​ന്ന്. ഗി​​ല്ലി​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വോ​​ടെ മ​​ല​​യാ​​ളി വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​റാ​​യ സ​​ഞ്ജു സാം​​സ​​ണി​​ന് പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ന്‍ സ്ഥാ​​നം ന​​ഷ്ട​​പ്പെ​​ടു​​ക​​യും ചെ​​യ്തു.

ക​​ട്ട​​ക്കി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ടോ​​പ് ഓ​​ര്‍​ഡ​​ര്‍ നി​​ലം​​പൊ​​ത്തി​​യി​​രു​​ന്നു. അ​​ത്ത​​ര​​മൊ​​രു സാ​​ഹ​​ച​​ര്യം മു​​ന്നി​​ല്‍​ക്ക​​ണ്ട് ഇ​​ന്ന് സ​​ഞ്ജു​​വി​​നെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്താ​​നു​​ള്ള സാ​​ധ്യ​​ത ത​​ള്ളി​​ക്ക​​ള​​യാ​​ന്‍ സാ​​ധി​​ക്കി​​ല്ല. പ്ര​​ത്യേ​​കി​​ച്ച് തി​​ല​​ക് വ​​ര്‍​മ​​യു​​ടെ (32 പ​​ന്തി​​ല്‍ 26) മെ​​ല്ല​​പ്പോ​​ക്ക് ഇ​​ന്നിം​​ഗ്‌​​സി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍.

ഹാ​​ര്‍​ഡ് ഹാ​​ര്‍​ദി​​ക്

ഫു​​ള്‍ ഫി​​റ്റാ​​യ ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ​​യി​​ല്‍​നി​​ന്ന് എ​​ന്തു പ്ര​​തീ​​ക്ഷി​​ക്കാം എ​​ന്ന​​താ​​യി​​രു​​ന്നു ക​​ട്ട​​ക്കി​​ലെ ഒ​​ന്നാം ട്വ​​ന്‍റി-20​​യി​​ല്‍ വ്യ​​ക്ത​​മാ​​യ​​ത്. പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്ന് ര​​ണ്ട് മാ​​സ​​ത്തി​​ല്‍ അ​​ധി​​ക​​മാ​​യി ഇ​​ന്ത്യ​​ന്‍ ടീ​​മി​​നു പു​​റ​​ത്താ​​യ ഹാ​​ര്‍​ദി​​ക് 28 പ​​ന്തി​​ല്‍ 59 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ന്നു. നാ​​ല് സി​​ക്‌​​സും ആ​​റ് ഫോ​​റും അ​​ട​​ങ്ങു​​ന്ന​​താ​​യി​​രു​​ന്നു ഹാ​​ര്‍​ദി​​ക്കി​​ന്‍റെ ഇ​​ന്നിം​​ഗ്‌​​സ്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ ഇ​​ന്നിം​​ഗ്‌​​സി​​ലെ എ​​ല്ലാ ബാ​​റ്റ​​ര്‍​മാ​​രും ചേ​​ര്‍​ന്ന് ആ​​കെ നാ​​ല് സി​​ക്‌​​സ് മാ​​ത്ര​​മാ​​യി​​രു​​ന്നു ക​​ട്ട​​ക്കി​​ല്‍ നേ​​ടി​​യ​​ത്.

മാ​​ര്‍​ക്കോ യാ​​ന്‍​സെ​​ന്‍റെ ഇ​​ന്‍​കട്ടര്‍ ദേ​​ഹ​​ത്തു​​കൊ​​ണ്ട് അ​​ഭി​​ഷേ​​ക് ശ​​ര്‍​മ നി​​ല​​ത്തി​​രു​​ന്ന​​പ്പോ​​ഴും സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വും ശു​​ഭ്മാ​​ന്‍ ഗി​​ല്ലും പ​​ന്തി​​ന്‍റെ അ​​പ്ര​​തീ​​ക്ഷി​​ത മൂ​​വ്‌​​മെ​​ന്‍റി​​ല്‍ പ​​ത്തി​​മ​​ട​​ക്കി​​യ​​പ്പോ​​ഴും ഒ​​റ്റ​​യാ​​നാ​​യി നി​​ന്ന​​ത് ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ​​യാ​​യി​​രു​​ന്നു. ര​​ണ്ട് നോ ​​ലു​​ക്ക് സി​​ക്‌​​സ് അ​​ട​​ക്ക​​മാ​​യി​​രു​​ന്നു പാ​​ണ്ഡ്യ​​യു​​ടെ പ​​വ​​ര്‍ ഇ​​ന്നിം​​ഗ്‌​​സ്.

ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ആ​​ദ്യം ബാ​​റ്റ് ചെ​​യ്യേ​​ണ്ടി​​വ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ പി​​ച്ചി​​ലെ ഭൂ​​തം ഇ​​ന്ത്യ​​ന്‍ ബാ​​റ്റിം​​ഗി​​നെ വി​​ഴു​​ങ്ങു​​മോ എ​​ന്ന​​താ​​ണ് ആ​​ശ​​ങ്ക. ക​​ട്ട​​ക്കി​​ല്‍ ക​​ട്ട​​യ്ക്കു​​ള്ള ഏ​​റു​​മാ​​യി അ​​ര്‍​ഷ​​ദീ​​പ് സിം​​ഗ്-​​ജ​​സ്പ്രീ​​ത് ബും​​റ പേ​​സ് ദ്വ​​യം തി​​ള​​ങ്ങി. ഒ​​പ്പം വ​​രു​​ണ്‍ ച​​ക്ര​​വ​​ര്‍​ത്തി, അ​​ക്‌​​സ​​ര്‍ പ​​ട്ടേ​​ല്‍ എ​​ന്നി​​വ​​രു​​ടെ സ്പി​​ന്നും ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ, ശി​​വം ദു​​ബെ എ​​ന്നി​​വ​​രു​​ടെ മീ​​ഡി​​യം പേ​​സും ചേ​​ര്‍​ന്ന​​പ്പോ​​ള്‍ ഇ​​ന്ത്യ 101 റ​​ണ്‍​സി​​ന്‍റെ മി​​ന്നും ജ​​യ​​ത്തി​​ലെ​​ത്തി​​യി​​രു​​ന്നു.

Tags : mullenpur India south Africa 2nd T20 cricket

Recent News

Up