കോല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ ആദ്യദിനം ഇന്ത്യൻ ആദിപത്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 159-ന് പുറത്താക്കിയ ഇന്ത്യ, ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ്.
കെ.എല്‍ രാഹുലും (13), വാഷിംഗ്ടണ്‍ സുന്ദറുമാണ് (6) ക്രീസില്‍. 12 റണ്‍സെടുത്ത ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ദക്ഷിണാഫ്രിക്കന്‍ സ്കോറിനേക്കാള്‍ 122 റണ്‍സ് പിന്നിലാണ് ഇന്ത്യ. മാർക്കോ ജാൻസനാണ് ജയ്സ്വാളിന്റെ വിക്കറ്റ്.
ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർമാരായ റിയാൻ റിക്കിള്‍ടണും ഏയ്ഡന്‍ മാര്‍ക്രമും സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. ഇരുവരും ചേർന്ന് 10.3 ഓവറില്‍ 57 റണ്‍സ് അടിച്ചെടുത്തു.
എന്നാൽ, തന്റെ രണ്ടാം സ്പെല്ലില് ഓപ്പണര്‍മാരെ രണ്ടുപേരെയും മടക്കിയ ജസ്പ്രീത് ബുംറ ദക്ഷിണാഫ്രിക്കൻ കുതിപ്പിന് തടയിട്ടു. പിന്നാലെ സ്കോർ 71 റൺസിൽ നില്‍ക്കെ നായകൻ തെംപ ബാവുമയെയും പിന്നാലെ വിയാൻ മുൾഡറെയും പുറത്താക്കി കുൽദീപ് യാദവ് യാദവ് ആഞ്ഞടിച്ചു.
സ്കോർ 120 റൺസിൽ നില്‍ക്കെ ടോണി ഡി സോർസിയെ ബുംറ വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ ദക്ഷിണാഫ്രിക്ക പ്രതിസന്ധിയിലായി. പിന്നീട് എത്തിയ ആർക്കും ഇന്ത്യൻ ബൗളർമാർക്കു മുന്നിൽ പിടിച്ചുനില്‍ക്കാനായില്ല. അവസാനത്തെ നാലു ബാറ്റർമാർ രണ്ടക്കം പോലും കാണാതെ പുറത്തായി.
ദക്ഷിണാഫ്രിക്കൻനിരയിൽ എയ്ഡൻ മാർക്രം (31), റയാൻ റിക്കിൾട്ടൺ (23), വിയാൻ മുൾഡർ (24), ടോണി ഡി സോർസി (24), കൈൽ വെരെയ്നെ (16), ട്രിസ്റ്റൺ സ്റ്റബ്സ് (15) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
27 റൺസ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ തകർത്തത്. കുൽദീപ് യാദവും മുഹമ്മദ് സിറാജും രണ്ടുവിക്കറ്റ് വീതവും അക്സർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി.
Tags : cricket India vs South Africa Yashasvi Jaiswal KL Rahul Washington Sundar Shubman Gill (c) Rishabh Pant (wk) Ravindra Jadeja Dhruv Jurel Axar Patel Kuldeep Yadav Jasprit Bumrah Mohammed Siraj Aiden Markram Ryan Rickelton Wiaan Mulder Temba Bavuma (c) Tony de Zorzi Tristan Stubbs Kyle Verreynne (wk) Marco Jansen Corbin Bosch Simon Harmer Keshav Maharaj