റബാത്ത്: ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിൽ ക്വാർട്ടറിലെത്തി ഐവറി കോസ്റ്റ്. ചൊവ്വാഴ്ച നടന്ന പ്രീക്വാർട്ടറിൽ ബുർക്കിനാ ഫാസോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഐവറി കോസ്റ്റ് ക്വാർട്ടറിലെത്തിയത്.
അമാദ് ഡയലോ, യാൻ ഡിയോമാൻഡെ, ബസാമാനാ ടൂറെ എന്നിവരാണ് ഐവറി കോസ്റ്റിന് വേണ്ടി ഗോളുകൾ നേടിയത്. ഡയലോ 20-ാം മിനിറ്റിലും ഡിയോമാൻഡെ 32-ാം മിനിറ്റിലും ടൂറെ 87-ാം മിനിറ്റിലും ആണ് ഗോൾ നേടിയത്.
ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിൽ ഐവറി കോസ്റ്റ് ഈജിപ്തിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30 ന് ആണ് മത്സരം.
Tags : african cup of nations ivory coast quarter-final burkina faso goals