അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്നാടിനെതിരെ കേരളത്തിന് 295 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 50 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തു.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ തമിഴ്നാട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്‍. ജഗദീശന്‍റെ സെഞ്ചുറി കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്. 126 പന്തില്‍ ഒമ്പതു ഫോറും അഞ്ചു സിക്സറും ഉൾപ്പെടെ 139 റണ്‍സെടുത്ത ജഗദീശനാണ് ടോപ് സ്കോറർ.
എസ്.ആര്‍. ആതിഷ് (33) ആന്ദ്രെ സിദ്ധാർഥ് (27), ഭൂപതി വൈഷ്ണവ് കുമാര്‍ (35) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
കേരളത്തിനായി ഏദന്‍ ആപ്പിള്‍ ടോം 46 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്തപ്പോള്‍ ബിജു നാരായണനും അങ്കിത് ശര്‍മയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
കഴിഞ്ഞ മത്സരത്തില്‍ കളിച്ച സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇന്ന് കളത്തിലിറങ്ങിയത്. സഞ്ജുവിന് പകരം കൃഷ്ണപ്രസാദാണ് ടീമിൽ ഇടംപിടിച്ചത്.
Tags : Tamil Nadu Kerala Vijay Hazare Trophy