x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ലേ​ഷ്യ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ: ല​ക്ഷ്യ സെ​ന്നി​ന് ജ​യം


Published: January 6, 2026 12:01 PM IST | Updated: January 6, 2026 01:18 PM IST

ക്വലാ​ലം​പു​ർ: മ​ലേ​ഷ്യ ഓ​പ്പ​ൺ ബാ​ഡ്മി​ന്‍റ​ൺ പു​രു​ഷ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​ൻ താ​രം ല​ക്ഷ്യ സെ​ന്നി​ന് ജ​യം. ഇ​ന്ന് ന​ട​ന്ന ആ​ദ്യ റൗ​ണ്ട് പോ​രാ​ട്ട​ത്തി​ൽ സിംഗപ്പുരി​ന്‍റെ ജി​യാ ഹെം​ഗ് ജേ​സ​ണെ​യാ​ണ് ല​ക്ഷ്യ തോ​ൽ​പ്പി​ച്ച​ത്.

ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു ല​ക്ഷ്യ​യു​ടെ ജ​യം. ആ​ദ്യ ഗെ​യിം ല​ക്ഷ്യ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ ര​ണ്ടാം ഗെ​യി​മി​ൽ ജേ​സ​ൺ വി​ജ​യി​ച്ചു.

നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം ഗെ​യിം വി​ജ​യി​ച്ചു​കൊ​ണ്ടാ​ണ് ല​ക്ഷ്യ മ​ത്സ​രം സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ർ: 21-16, 15-21, 21-14.

Tags : malaysia open badminton game lakshya sen first round

Recent News

Up