x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂസിലൻഡ് 306ന് ഡിക്ലയേർഡ്; റൺമല കയറാനൊരുങ്ങി വിൻഡീസ്


Published: December 21, 2025 11:40 AM IST | Updated: December 21, 2025 11:40 AM IST

മൗണ്ട് മാംഗനൂയി: മൂന്നാം ടെസ്റ്റിൽ വിൻഡീസിനു മുന്നിൽ 462 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം വച്ച് ന്യൂസിലൻഡ്. നാലാംദിനം രണ്ടിന് 306 റൺസെന്ന നിലയിൽ കിവീസ് രണ്ടാമിന്നിംഗ്സ് ഡിക്ലയർ ചെയ്തു.

അതിവേഗം സ്കോർ ചെയ്ത് വൻ വിജയലക്ഷ്യം മുന്നോട്ടുവയ്ക്കാനായിരുന്നു ന്യൂസിലൻഡിന്‍റെ ശ്രമം. സെഞ്ചുറിയോടെ നായകൻ ടോം ലാഥമും ഡെവൺ കോൺവേയും മുന്നിൽ നിന്നു നയിച്ചു. ലാഥം 130 പന്തിൽ ഒമ്പതു ഫോറും രണ്ടു സിക്സറുമുൾപ്പെടെ 101 റൺസെടുത്തപ്പോൾ കോൺവേ 139 പന്തിൽ എട്ടു ബൗണ്ടറികളും മൂന്നു സിക്സറുമുൾപ്പെടെ 100 റൺ‌സെടുത്തു.

40 റൺസുമായി കെയ്ൻ വില്യംസണും 46 റൺസുമായി രചിൻ രവീന്ദ്രയും പുറത്താകാതെ നിന്നു. കിവീസിന്‍റെ രണ്ടു വിക്കറ്റും വീഴ്ത്തിയത്. കാവെം ഹോഡ്ജ് ആണ്.

രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച വിൻ‌ഡീസ് നാലാംദിനം കളിയവസാനിപ്പിക്കുമ്പോൾ‌ വിക്കറ്റ് നഷ്ടം കൂടാതെ 43 റൺസെടുത്തിട്ടുണ്ട്. രണ്ടു റൺസുമായി ജോൺ കാംപ്‌ബെല്ലും 37 റൺസുമായി ബ്രൈഡൺ കിംഗുമാണ് ക്രീസിൽ. ഒരു ദിവസവും പത്തുവിക്കറ്റുകളും ബാക്കിനില്ക്കെ വിജയത്തിനായി അവർക്ക് ഇനിയും 419 റൺസ് കൂടി വേണം.

Tags : New Zealand West Indies target Cricket Test Series

Recent News

Up