x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നോ​​ര്‍​വെ, ഹാ​​ല​​ണ്ട്


Published: November 14, 2025 11:26 PM IST | Updated: November 14, 2025 11:26 PM IST

ഓ​​സ്‌ലോ: ​​ഫി​​ഫ 2026 ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത​​യി​​ലേ​​ക്ക് ഒ​​രു ചു​​വ​​ടു​​കൂ​​ടി​​ വ​​ച്ച് എ​​ര്‍​ലിം​​ഗ് ഹാ​​ല​​ണ്ടി​​ന്‍റെ നോ​​ര്‍​വെ. യൂ​​റോ​​പ്യ​​ന്‍ യോ​​ഗ്യ​​ത​​യി​​ല്‍ ഗ്രൂ​​പ്പ് ഐ​​യി​​ല്‍ നോ​​ര്‍​വെ 4-1ന് ​​എ​​സ്റ്റോ​​ണി​​യ​​യെ ത​​ക​​ര്‍​ത്ത​​തോ​​ടെ​​യാ​​ണി​​ത്. മ​​ത്സ​​ര​​ത്തി​​ല്‍ അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ സോ​​ര്‍​ലോ​​ത്തും (50, 52), എ​​ര്‍​ലിം​​ഗ് ഹാ​​ല​​ണ്ടും (56, 62) ഇ​​ര​​ട്ട​​ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. ഗ്രൂ​​പ്പി​​ലെ മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​റ്റ​​ലി 2-0ന് ​​മോ​​ള്‍​ഡോ​​വ​​യെ തോ​​ല്‍​പ്പി​​ച്ചു.

ഗ്രൂ​​പ്പി​​ല്‍ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ 21 പോ​​യി​​ന്‍റു​​മാ​​യി നോ​​ര്‍​വെ ഒ​​ന്നാം സ്ഥാ​​ന​​ത്തു തു​​ട​​രു​​ന്നു. ര​​ണ്ടാ​​മ​​തു​​ള്ള ഇ​​റ്റ​​ലി​​ക്ക് 18 പോ​​യി​​ന്‍റു​​ണ്ട്. ഗ്രൂ​​പ്പി​​ല്‍​നി​​ന്നു നേ​​രി​​ട്ടു​​ള്ള ലോ​​ക​​ക​​പ്പ് ടി​​ക്ക​​റ്റി​​നാ​​യി നോ​​ര്‍​വെ​​യും ഇ​​റ്റ​​ലി​​യും ഏ​​റ്റു​​മു​​ട്ടും.

ചു​​രു​​ങ്ങി​​യ​​ത് 10-0ന് ​​എ​​ങ്കി​​ലും നോ​​ര്‍​വെ​​യെ തോ​​ല്‍​പ്പി​​ച്ചാ​​ല്‍ മാ​​ത്ര​​മേ ഗ്രൂ​​പ്പ് ചാ​​മ്പ്യ​​ന്മാ​​രാ​​യ ഇ​​റ്റ​​ലി​​ക്ക് ലോ​​ക​​ക​​പ്പ് ടി​​ക്ക​​റ്റ് ക​​ര​​സ്ഥ​​മാ​​ക്കാ​​ന്‍ സാ​​ധി​​ക്കൂ. അ​​ല്ലെ​​ങ്കി​​ല്‍ 1998നു​​ശേ​​ഷം നോ​​ര്‍​വെ ആ​​ദ്യ​​മാ​​യി ലോ​​ക​​ക​​പ്പ് ക​​ളി​​ക്കും. തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നാം ത​​വ​​ണ​​യും ലോ​​ക​​ക​​പ്പി​​നെ​​ത്തി​​യേ​​ക്കി​​ല്ലെ​​ന്ന ഭീ​​ഷ​​ണി​​യി​​ലാ​​ണ് ഇ​​റ്റ​​ലി.

Tags : Erling Erling Haaland Norway Foodball

Recent News

Up