ക്വലാലംപുര്‍: മലേഷ്യ ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധു സെമി ഫൈനലില്‍. ക്വാര്‍ട്ടറില്‍ ജാപ്പനീസ് താരം അകാനെ യാമഗുച്ചിയെ മറികടന്നാണ് സിന്ധു സെമിയില്‍ പ്രവേശിച്ചത്.
മത്സരത്തില്‍ 21-11ന് സിന്ധു മുന്നിട്ടു നില്ക്കുമ്പോള് യാമഗുച്ചി പരിക്കേറ്റ് റിട്ടയര്‍ ചെയ്തു. നിലവിലെ ലോക ചാമ്പ്യനും ലോക മൂന്നാം നമ്പര്‍ താരവുമാണ് യാമഗുച്ചി. സെമിയില്‍ ചൈനയുടെ വാങ് സി യിയാണ് സിന്ധുവിന്റെ എതിരാളി.
അതേസമയം, പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്രാജ്-ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടറില്‍ പുറത്തായി. ഇന്തോനേഷ്യയുടെ ഫജര്‍ അല്‍ഫിയാന്‍-മുഹമ്മദ് ഷൊഹിബുള്‍ ഫിക്രി കൂട്ടുകെട്ടാണ് ഇന്ത്യന്‍ സഖ്യത്തെ തോല്‍പ്പിച്ചത്. സ്കോര്‍: 21-10, 23-21.
Tags : P.V. Sindhu Kuala Lumpur Malaysia Open Super badminton women's singles