സിഡ്നി: ബിഗ് ബാഷ് ലീഗില്‍ പാക്കിസ്ഥാൻ താരം മുഹമ്മദ് റിസ്വാന് നാണക്കേട്. മെല്‍ബണ്‍ റെനെഗെയ്ഡ്സിനായി നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ റിസ്വാന് 23 പന്തില്‍ 26 റണ്‍സെടുത്തു നില്‍ക്കെ പതിനെട്ടാം ഓവറില്‍ ടീം റിട്ടേയേര്‍ഡ് ഔട്ടായി പ്രഖ്യാപിച്ച് റിസ്വാനെ തിരിച്ചുവിളിച്ചു.
ടൂര്‍ണമെന്റില്‍ കളിച്ച എട്ട് മത്സരങ്ങളില്‍ റിസ്വാന് ആദ്യ സിക്സ് നേടിയ മത്സരത്തില്‍ അവസാന രണ്ടോവറില്‍ സ്കോര്‍ ഉയര്‍ത്താന്‍ വേണ്ടിയാണ് പാക് താരത്തെ തിരിച്ചുവിളിച്ചത്. പതിനെട്ടാം ഓവറില്‍ മെല്‍ബണ്‍ റെനെഗെയ്ഡ്സ് 154-5 എന്ന സ്കോറില്‍ നില്‍ക്കുമ്പോഴായിരുന്നു റിസ്വാനോട് മെല്‍ബണ്‍ ക്യാപ്റ്റൻ വില്‍ സതര്‍ലാന്‍ഡ് റിസ്വാനോട് റിട്ടയേര്‍ഡ് ഔട്ടാവാന്‍ ആവശ്യപ്പെട്ടത്.
ഇതോടെ ലീഗിന്റെ ചരിത്രത്തിലെ ബാറ്റിംഗിനിടെ തിരിച്ചുവിളിക്കുന്ന ആദ്യ ബാറ്ററായി റിസ്വാൻ. എന്നാല്‍ അവസാന രണ്ട് ഓവറില്‍ അടിച്ചു തകര്‍ക്കാനാണ് സതര്‍ലാന്‍ഡ് റിസ്വാനോട് റിട്ടേര്‍ഡ് ഔട്ടാവാന്‍ ആവശ്യപ്പെട്ടതെങ്കിലുും റിസ്വാന് പകരം ക്രീസിലിറങ്ങിയ സതര്‍ലാന്‍ഡ് ഒരു റണ്ണെടുത്ത് റണ്ണൗട്ടായി. അവസാന രണ്ടോവറില്‍ 16 റണ്‍സ് മാത്രമാണ് റെനെഗെയ്ഡ്സിന് നേടാനായത്.
Tags : big bash league cricket pakisthan batter mohammed rizwan