വഡോദര: വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസാണ് എടുത്തത്.
അർധ സെഞ്ചുറി നേടിയ ഗൗതമി നായക്കിന്റെ തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ് ആർസിബി മികച്ച സ്കോർ പടുത്തുയർത്തിയത്. 73 റൺസാണ് ഗൗതമി എടുത്തത്. 55 പന്തിൽ ഏഴ് ബൗണ്ടറിയും ആറ് സിക്സും അടങ്ങുന്നതായിരുന്നു ഗൗതമിയുടെ ഇന്നിംഗ്സ്.
റിച്ചാ ഘോഷ് 27 റൺസും സ്മൃതി മന്ദാന 26 റൺസും എടുത്തു. ഗുജറാത്ത് ജയന്റ്സിന് വേണ്ടി ക്യാപ്റ്റൻ ആഷ്ലെ ഗാർഡ്നറും കാഷ്വി ഗൗതമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രേണുക സിംഗ് ഠാക്കൂർ, സോഫി ഡിവൈൻ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
Tags : womens premier league cricket royal challengers bengaluru gujarat giants gautami naik smriti mandhana