അബുദാബി: അണ്ടര്‍19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ പാക്കിസ്ഥാൻ മികച്ച സ്കോറിലേക്ക്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന പാക്കിസ്ഥാൻ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 32 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തിട്ടുണ്ട്.
വെടിക്കെട്ട് സെഞ്ചുറിയോടെ ക്രീസിലുള്ള ഓപ്പണർ സമീർ മിൻഹാസിന്‍റെ ബാറ്റിംഗ് കരുത്തിലാണ് പാക്കിസ്ഥാൻ മികച്ച നിലയിലെത്തിയത്. 83 പന്തിൽ 13 ബൗണ്ടറികളും ആറു സിക്സറുമുൾപ്പെടെ 124 റണ്‍സാണ് സമീർ ഇതുവരെ അടിച്ചുകൂട്ടിയത്.
50 പന്തില്‍ 38 റണ്‍സുമായി അഹമ്മദ് ഹുസൈന്‍ ആണ് ഒപ്പം ക്രീസിലുള്ളത്. ഇരുവരും ചേർന്ന് മൂന്നാംവിക്കറ്റിൽ ഇതുവരെ 103 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. 18 റണ്‍സെടുത്ത ഓപ്പണര്‍ ഹംസ സഹൂറിന്‍റെയും 35 റണ്‍സെടുത്ത ഉസ്മാന്‍ ഖാന്‍റെയും വിക്കറ്റുകളാണ് പാക്കിസ്ഥാന് നഷ്ടമായത്.
ഇന്ത്യയ്ക്കു വേണ്ടി ഹെനിൽ പട്ടേലും ഖിലാൻ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Tags : Sameer Minhas Pakistan India Cricket Asia Cup