x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​​ന്തോ​​ഷ് ട്രോ​​ഫി: ബം​​ഗാ​​ള്‍ ക്വാർട്ടറിൽ


Published: January 26, 2026 01:29 AM IST | Updated: January 26, 2026 01:30 AM IST

സി​​ലാ​​പ​​ത്ത​​ര്‍ (ആ​​സാം): 79-ാമ​​ത് സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്‌​​ബോ​​ള്‍ ഫൈ​​ന​​ല്‍ റൗ​​ണ്ട് ഗ്രൂ​​പ്പ് എ​​യി​​ല്‍ ബം​​ഗാ​​ളി​​ന് തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നാം ജ​​യം. നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ബം​​ഗാ​​ള്‍ ഇ​​ന്ന​​ലെ 1-0ന് ​​രാ​​ജ​​സ്ഥാ​​നെ കീ​​ഴ​​ട​​ക്കി. 89-ാം മി​​നി​​റ്റി​​ല്‍ സ​​ത്യ​​ന്‍ ബാ​​ന​​ര്‍​ജി​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു ബം​​ഗാ​​ളി​​ന്‍റെ വി​​ജ​​യ​​ഗോ​​ള്‍. ഇ​​തോ​​ടെ ബം​​ഗാ​​ള്‍ ക്വാ​​ര്‍​ട്ട​​ര്‍ ഫൈ​​ന​​ല്‍ ബെ​​ര്‍​ത്ത് ഉ​​റ​​പ്പാ​​ക്കി.

ഗ്രൂ​​പ്പ് എ​​യി​​ലെ മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ത​​മി​​ഴ്‌​​നാ​​ട് 3-0ന് ​​നാ​​ഗാ​​ലാ​​ന്‍​ഡി​​നെ തോ​​ല്‍​പ്പി​​ച്ച​​പ്പോ​​ള്‍ ആ​​തി​​ഥേ​​യ​​രാ​​യ ആ​​സാം ഉ​​ത്ത​​രാ​​ഖ​​ണ്ഡു​​മാ​​യി 1-1 സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു.

ഗ്രൂ​​പ്പി​​ല്‍ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ള്‍ പൂ​​ര്‍​ത്തി​​യാ​​യ​​പ്പോ​​ള്‍ ഒ​​മ്പ​​ത് പോ​​യി​​ന്‍റു​​മാ​​യി ബം​​ഗാ​​ള്‍ ഒ​​ന്നാം സ്ഥാ​​ന​​ത്തു തു​​ട​​രു​​ന്നു. ആ​​റ് പോ​​യി​​ന്‍റ് വീ​​ത​​വു​​മാ​​യി രാ​​ജ​​സ്ഥാ​​നും ത​​മി​​ഴ്‌​​നാ​​ടു​​മാ​​ണ് ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.

കേ​​ര​​ളം നാ​​ളെ ഇ​​റ​​ങ്ങും

സ​​ന്തോ​​ഷ് ട്രോ​​ഫി​​യി​​ല്‍ ഇ​​ന്നു മ​​ത്സ​​ര​​ങ്ങ​​ള്‍ ഇ​​ല്ല. ഇ​​ന്നു ന​​ട​​ത്താ​​ന്‍ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന കേ​​ര​​ള​​ത്തി​​ന്‍റെ അ​​ട​​ക്ക​​മു​​ള്ള ഗ്രൂ​​പ്പ് ബി​​യി​​ലെ മ​​ത്സ​​ര​​ങ്ങ​​ള്‍ നാ​​ള​​ത്തേ​​ക്കു മാ​​റ്റി. ഒ​​ഡീ​​ഷ​​യാ​​ണ് നാ​​ളെ കേ​​ര​​ള​​ത്തി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ള്‍. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് കേ​​ര​​ളം x ഒ​​ഡീ​​ഷ മ​​ത്സ​​രം. നാ​​ളെ ന​​ട​​ക്കു​​ന്ന ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ റെ​​യി​​ല്‍​വേ​​സ് പ​​ഞ്ചാ​​ബി​​നെ നേ​​രി​​ടും. മേ​​ഘാ​​ല​​യ​​യും സ​​ര്‍​വീ​​സ​​സും ത​​മ്മി​​ലാ​​ണ് നാ​​ള​​ത്തെ മ​​റ്റൊ​​രു മ​​ത്സ​​രം.

Tags : Santosh Trophy Bengal quarterfinals

Recent News

Up