x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​​ന്തോ​​ഷ് ട്രോ​​ഫി സെ​​മി​​യി​​ല്‍ കേ​​ര​​ളം x പ​​ഞ്ചാ​​ബ് പോരാട്ടം ഉച്ചയ്ക്ക് 1.30ന്


Published: February 5, 2026 01:02 AM IST | Updated: February 5, 2026 01:02 AM IST

സി​​ലാ​​പ​​ത്ത​​ര്‍ (ആ​​സാം): 79-ാമ​​ത് സ​​ന്തോ​​ഷ് ട്രോ​​ഫി ഫു​​ട്‌​​ബോ​​ള്‍ ഫൈ​​ന​​ല്‍ ചി​​ത്രം ഇ​​ന്നു വ്യ​​ക്ത​​മാ​​കും. കി​​രീ​​ടം പോ​​രാ​​ട്ടം ആ​​രൊ​​ക്കെ​​ ത​​മ്മി​​ല്‍ എ​​ന്നു നി​​ശ്ച​​യി​​ക്കു​​ന്ന സെ​​മി ഇ​​ന്ന് അ​​ര​​ങ്ങേ​​റും. ഇ​​ന്നു ന​​ട​​ക്കു​​ന്ന ആ​​ദ്യ സെ​​മി​​യി​​ല്‍ റെ​​യി​​ല്‍​വേ​​സും സ​​ര്‍​വീ​​സ​​സും ഏ​​റ്റു​​മു​​ട്ടും. രാ​​വി​​ലെ 11നാ​​ണ് ഈ ​​മ​​ത്സ​​രം. ഉ​​ച്ച​​യ്ക്ക് 1.30നു ​​ന​​ട​​ക്കു​​ന്ന ര​​ണ്ടാം സെ​​മി​​യി​​ല്‍ കേ​​ര​​ള​​വും പ​​ഞ്ചാ​​ബും ഏ​​റ്റു​​മു​​ട്ടും.

ക്വാ​​ര്‍​ട്ട​​റി​​ല്‍ ആ​​തി​​ഥേ​​യ​​രാ​​യ ആ​​സാ​​മി​​നെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത മൂ​​ന്നു ഗോ​​ളി​​നു കീ​​ഴ​​ട​​ക്കി​​യാ​​ണ് കേ​​ര​​ളം സെ​​മി​​യി​​ലെ​​ത്തി​​യ​​ത്. സീ​​സ​​ണി​​ല്‍ ഇ​​തു​​വ​​രെ ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ലാ​​യി കേ​​ര​​ളം 11 ഗോ​​ള്‍ അ​​ടി​​ച്ചു, മൂ​​ന്നു ഗോ​​ള്‍ വ​​ഴ​​ങ്ങി. ആ​​ക്ര​​മ​​ണ​​വും പ്ര​​തി​​രോ​​ധ​​വും സ​​മ​​ന്വ​​യി​​പ്പി​​ച്ചാ​​ണ് കേ​​ര​​ളം ക​​ള​​ത്തി​​ലെ​​ത്തു​​ന്ന​​ത്. സ​​ര്‍​വീ​​സ​​സി​​നെ​​തി​​രേ മാ​​ത്ര​​മാ​​ണ് (1-0നു ​​തോ​​റ്റു) കേ​​ര​​ള​​ത്തി​​നു ഗോ​​ള്‍ നേ​​ടാ​​ന്‍ സാ​​ധി​​ക്കാ​​തി​​രു​​ന്ന​​ത്.

17-ാം ഫൈ​​ന​​ലി​​നാ​​യി കേ​​ര​​ളം

സ​​ന്തോ​​ഷ് ട്രോ​​ഫി​​യി​​ല്‍ ഇ​​തു​​വ​​രെ ഏ​​ഴ് ത​​വ​​ണ ചാ​​മ്പ്യ​​ന്മാ​​രാ​​യ ടീ​​മാ​​ണ് കേ​​ര​​ളം. ക​​ഴി​​ഞ്ഞ സീ​​സ​​ണ്‍ ഉ​​ള്‍​പ്പെ​​ടെ ഒ​​മ്പ​​ത് ത​​വ​​ണ റ​​ണ്ണേ​​ഴ്‌​​സ് അ​​പ്പു​​മാ​​യി. ഇ​​ന്നു പ​​ഞ്ചാ​​ബി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ല്‍ സ​​ന്തോ​​ഷ് ട്രോ​​ഫി​​യി​​ല്‍ കേ​​ര​​ള​​ത്തി​​ന്‍റെ 17-ാം ഫൈ​​ന​​ല്‍ പ്ര​​വേ​​ശ​​മാ​​ണ് സാ​​ധ്യ​​മാ​​കു​​ക. 2021-22 സീ​​സ​​ണി​​ലാ​​ണ് കേ​​ര​​ളം അ​​വ​​സാ​​നം ചാ​​മ്പ്യ​​ന്മാ​​രാ​​യ​​ത്.

ബം​​ഗാ​​ള്‍ ക​​ഴി​​ഞ്ഞാ​​ല്‍ (33) ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ത​​വ​​ണ സ​​ന്തോ​​ഷ് ട്രോ​​ഫി കി​​രീ​​ടം അ​​വ​​കാ​​ശ​​പ്പെ​​ടാ​​നു​​ള്ള ടീ​​മാ​​ണ് സെ​​മി​​യി​​ല്‍ കേ​​ര​​ള​​ത്തി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ളാ​​യ പ​​ഞ്ചാ​​ബ് (8). 2007-08 സീ​​സ​​ണി​​ലാ​​യി​​രു​​ന്നു പ​​ഞ്ചാ​​ബി​​ന്‍റെ അ​​വ​​സാ​​ന കി​​രീ​​ട​​ധാ​​ര​​ണം. 2018-19ലാ​​യി​​രു​​ന്നു അ​​വ​​സാ​​ന​​മാ​​യി ഫൈ​​ന​​ല്‍ ക​​ളി​​ച്ച​​ത്.

ഫൈ​​ന​​ല്‍ റൗ​​ണ്ട് ഗ്രൂ​​പ്പ് ബി​​യി​​ല്‍ ഇ​​രു​​ടീ​​മും ഒ​​രു ത​​വ​​ണ ഏ​​റ്റു​​മു​​ട്ടി​​യി​​രു​​ന്നു. അ​​ന്ന് കേ​​ര​​ളം 3-1ന്‍റെ ​​ജ​​യം സ്വ​​ന്ത​​മാ​​ക്കി. ഫൈ​​ന​​ല്‍ റൗ​​ണ്ടി​​ല്‍ കേ​​ര​​ള​​ത്തി​​ന്‍റെ ആ​​ദ്യ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു അ​​ത്. ഗ്രൂ​​പ്പ് ബി ​​യി​​ല്‍ 10 പോ​​യി​​ന്‍റു​​മാ​​യി കേ​​ര​​ളം ഒ​​ന്നാ​​മ​​താ​​യ​​പ്പോ​​ള്‍, ഏ​​ഴ് പോ​​യി​​ന്‍റു​​മാ​​യി മൂ​​ന്നാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു പ​​ഞ്ചാ​​ബ്. ക്വാ​​ര്‍​ട്ട​​റി​​ല്‍ നി​​ശ്ചി​​ത സ​​മ​​യ​​ത്തും അ​​ധി​​കം സ​​മ​​യ​​ത്തും ത​​മി​​ഴ്‌​​നാ​​ടു​​മാ​​യി 1-1 സ​​മ​​നി​​ല പാ​​ലി​​ച്ച പ​​ഞ്ചാ​​ബ്, പെ​​നാ​​ല്‍​റ്റി ഷൂ​​ട്ടൗ​​ട്ടി​​ല്‍ 4-1ന്‍റെ ​​ജ​​യം സ്വ​​ന്ത​​മാ​​ക്കി.

പ​​ട്ടാ​​ളം x റെ​​യി​​ല്‍​വേ​​സ്

നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ ബം​​ഗാ​​ളി​​നെ ക്വാ​​ര്‍​ട്ട​​റി​​ല്‍ അ​​ട്ടി​​മ​​റി​​ച്ച​​തോ​​ടെ പ​​ട്ടാ​​ള​​ക്കാ​​ര്‍ (സ​​ര്‍​വീ​​സ​​സ്) ടൂ​​ര്‍​ണ​​മെ​​ന്‍റി​​ലെ ക​​റു​​ത്ത കു​​തി​​ര​​ക​​ളാ​​യി മാ​​റി​​യി​​രി​​ക്കു​​ന്നു. നി​​ശ്ചി​​ത സ​​മ​​യ​​ത്തും അ​​ധി​​ക സ​​മ​​യ​​ത്തും ഗോ​​ള്‍​ര​​ഹി​​ത​​മാ​​യ സ​​മ​​നി​​ല​​യി​​ല്‍ ബം​​ഗാ​​ളി​​നെ ത​​ള​​ച്ച​​ശേ​​ഷം, പെ​​നാ​​ല്‍​റ്റി ഷൂ​​ട്ടൗ​​ട്ടി​​ലൂ​​ടെ 3-2നു ​​ജ​​യി​​ച്ചാ​​ണ് പ​​ട്ടാ​​ള​​ക്കാ​​ര്‍ സെ​​മി​​യി​​ലെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ഫൈ​​ന​​ല്‍ റൗ​​ണ്ട് ഗ്രൂ​​പ്പ് ബി​​യി​​ല്‍ ഏ​​ഴ് പോ​​യി​​ന്‍റു​​മാ​​യി കേ​​ര​​ള​​ത്തി​​നു പി​​ന്നി​​ല്‍ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യാ​​ണ് റെ​​യി​​ല്‍​വേ​​സ് ക്വാ​​ര്‍​ട്ട​​റി​​ലെ​​ത്തി​​യ​​ത്. ക്വാ​​ര്‍​ട്ട​​റി​​ല്‍ 2-0ന് ​​രാ​​ജ​​സ്ഥാ​​നെ മ​​റി​​ക​​ട​​ന്നു. സ​​ര്‍​വീ​​സ​​സ് ഗ്രൂ​​പ്പ് ബി​​യി​​ല്‍ ആ​​റ് പോ​​യി​​ന്‍റു​​മാ​​യി നാ​​ലാം സ്ഥാ​​ന​​ക്കാ​​രാ​​യി​​രു​​ന്നു. ഗ്രൂ​​പ്പി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ 1-0നു ​​കേ​​ര​​ള​​ത്തെ കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു സ​​ര്‍​വീ​​സ​​സ് ക്വാ​​ര്‍​ട്ട​​ര്‍ ടി​​ക്ക​​റ്റ് എ​​ടു​​ത്ത​​ത്. നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രെ​​യും ഫൈ​​ന​​ലി​​സ്റ്റു​​ക​​ളെ​​യും കീ​​ഴ​​ട​​ക്കി​​യാ​​ണ് പ​​ട്ടാ​​ള​​ക്കാ​​ര്‍ ഇ​​വി​​ടെ​​വ​​രെ എ​​ത്തി​​യി​​രി​​ക്കു​​ന്ന​​തെ​​ന്നു ചു​​രു​​ക്കം.

സ​​ര്‍​വീ​​സ​​സ് ഏ​​ഴ് ത​​വ​​ണ സ​​ന്തോ​​ഷ് ട്രോ​​ഫി നേ​​ടി​​യി​​ട്ടു​​ണ്ട്. അ​​ഞ്ച് ത​​വ​​ണ റ​​ണ്ണേ​​ഴ്‌​​സ് അ​​പ്പു​​മാ​​യി. ഇ​​ന്നു ജ​​യി​​ച്ചാ​​ല്‍ 13-ാം ഫൈ​​ന​​ല്‍ പ്ര​​വേ​​ശ​​മാ​​കും. 2023-24ല്‍ ​​ആ​​ണ് സ​​ര്‍​വീ​​സ​​സി​​ന്‍റെ അ​​വ​​സാ​​ന കി​​രീ​​ട​​നേ​​ട്ടം. റെ​​യി​​ല്‍​വേ​​സ് മൂ​​ന്നു ത​​വ​​ണ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി, ആ​​റ് ത​​വ​​ണ റ​​ണ്ണേ​​ഴ്‌​​സ​​പ്പാ​​യി. 1966-67ല്‍ ​​ആ​​യി​​രു​​ന്നു റെ​​യി​​ല്‍​വേ​​സ് അ​​വ​​സാ​​ന​​മാ​​യി സ​​ന്തോ​​ഷ് ട്രോ​​ഫി​​യി​​ല്‍ മു​​ത്തം​​വ​​ച്ച​​ത്.

Tags : Santosh Trophy Foodball semi final Kerala vs Punjab

Recent News

Up