x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോഹ്‌ലിക്ക് സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് 350 റണ്‍സ് വിജയലക്ഷ്യം


Published: November 30, 2025 05:47 PM IST | Updated: November 30, 2025 05:47 PM IST

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. വിരാട് കോഹ്‌ലിയുടെ സെഞ്ചുറി കരുത്തിലാണ് ഇന്ത്യ മികച്ച നിലയിലെത്തിയത്. ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റണ്‍സെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽതന്നെ യശ്വസി ജയ്സ്‌വാളിനെ (16 പന്തിൽ 18) നഷ്ടമായി. പിന്നീട് രോഹിത്ത് ശർമയും വിരാട് കോഹ്‌ലിയും ചേർന്ന് ഇന്ത്യയെ മുന്നോട്ട് നയിച്ചു. രോഹിത് ശർമ 51 പന്തിൽ 57 റണ്‍സെടുത്താണ് മടങ്ങിയത്. മൂന്ന് സിക്സും അഞ്ച് ഫോറും ഉൾപ്പെടുന്നതായിരുന്നു രോഹിത്തിന്‍റെ ഇന്നിംഗ്സ്.

കോഹ്‌ലി 120 പന്തിൽ ഏഴ് സിക്സും 11 ഫോറും ഉൾപ്പെടെ 135 റണ്‍സെടുത്തു. താരത്തിന്‍റെ 52-ാമത്തെ ഏകദിന സെഞ്ചുറിയായിരുന്നു. കെ.എൽ. രാഹുലും മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചു. 56 പന്തിൽ 60 റണ്‍സെടുത്താണ് രാഹുൽ മടങ്ങിയത്. ജഡേജ 32 റണ്‍സും നേടി.

ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ ജാൻസൻ, നാന്ദ്രെ ബർഗർ, കോർബിൻ ബോഷ്, ഓട്ട്നീൽ ബാർട്ട്മാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Tags : India vs South Africa Cricket Rohit Sharma Ryan Rickelton Quinton de Kock(w) Aiden Markram(c) Matthew Breetzke Tony de Zorzi Dewald Brevis Marco Jansen Corbin Bosch Prenelan Subrayen Nandre Burger Ottneil Baartman Yashasvi Jaiswal Virat Kohli Ruturaj Gaikwad Washington Sundar KL Rahul(w/c) Ravindra Jadeja Harshit Rana Kuldeep Yadav Arshdeep Singh Prasidh Krishna

Recent News

Up