x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ചാം ടി20: ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ടോ​സ്; സ​ഞ്ജു ടീ​മി​ൽ


Published: December 19, 2025 06:41 PM IST | Updated: December 19, 2025 06:50 PM IST

അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ട്വന്‍റി-20 ​പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ രാത്രി ഏ​ഴ് മു​ത​ലാ​ണ് മ​ത്സ​രം.

ഇ​ന്ത്യ​ൻ നി​ര​യി​ൽ മൂ​ന്ന് മാ​റ്റ​ങ്ങ​ളാ​ണു​ള്ള​ത്. ശു​ഭ്മാ​ൻ ഗി​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, ഹ​ർ​ഷി​ത് റാ​ണ എ​ന്നി​വ​ർ​ക്ക് പ​ക​രം മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ജ​സ്പ്രീ​ത് ബും​റ എ​ന്നി​വ​ർ പ്ലേ​യിം​ഗ് ഇ​ല​വ​ണി​ലെ​ത്തി.

ടീം ദക്ഷിണാഫ്രിക്ക: ക്വിന്‍റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്‌സ്, ഐഡൻ മാർക്രം, ഡെവാൾഡ് ബ്രെവിസ്, ഡേവിഡ് മില്ലർ, ഡൊനോവൻ ഫെരേര, ജോർജ് ലിൻഡെ, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, ലുങ്കി എൻഗിഡി, ഒട്ട്‌നീൽ ബാർട്ട്‌മാൻ.

ടീം ഇന്ത്യ: അഭിഷേക് ശർമ, സഞ്ജു സാംസൺ, തിലക് വർമ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്.

Tags : india south africa t20 ahmedabad sanju samson

Recent News

Up