x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള ഫു​ട്‌​ബോ​ള്‍: കാ​ലി​ക്ക​ട്ട് എ​ഫ്‌​സിക്ക് ജയം

റെ​നീ​ഷ് മാ​ത്യു
Published: November 29, 2025 02:50 AM IST | Updated: November 29, 2025 02:50 AM IST

ക​ണ്ണൂ​ര്‍: സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള ഫു​ട്‌​ബോ​ള്‍ 2025 സീ​സ​ണി​ല്‍ ഹോം ​ഗ്രൗ​ണ്ടി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ജ​യം തേ​ടി​യി​റ​ങ്ങി​യ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സി​നു നി​രാ​ശ. കാ​ലി​ക്ക​ട്ട് എ​ഫ്‌​സി ഒ​ന്നി​നെ​തി​രേ ര​ണ്ടു ഗോ​ളു​ക​ള്‍​ക്ക് ആ​തി​ഥേ​യ​രാ​യ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സി​നെ തോ​ൽപ്പിച്ചു.

ഇ​തോ​ടെ, സ്വ​ന്തം ആ​രാ​ധ​ക​ര്‍​ക്ക് മു​ന്നി​ല്‍ ഇ​റ​ങ്ങി​യ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യം നേ​ടാ​ന്‍ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സി​ന് ക​ഴി​ഞ്ഞി​ല്ല. സെ​മി സാ​ധ്യ​ത നി​ല​നി​ര്‍​ത്താ​ന്‍ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സി​നു ജ​യം അ​നി​വാ​ര്യ​മാ​യി​രു​ന്നു. കാ​ലി​ക്ക​ട്ടി​ന് വേ​ണ്ടി റി​ന്‍​ക​നും മു​ഹ​മ്മ​ദ് ആ​ഷി​ഖും ഓ​രോ ഗോ​ള്‍ വീ​തം നേ​ടി. ക​ണ്ണൂ​രി​ന് വേ​ണ്ടി അ​ഡ്രി​യാ​ന്‍ സ​ര്‍​ഡി​നേ​റോ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ ഒ​രു ഗോ​ള്‍ മ​ട​ക്കി.

ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സ് എ​ഫ്സി ര​ണ്ട് ജ​യ​വും നാ​ല് സ​മ​നി​ല​യും മൂ​ന്ന് തോ​ല്‍​വി​യു​മാ​യി പ​ത്ത് പോ​യി​ന്‍റോ​ടെ അ​ഞ്ചാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സ് തൃ​ശൂ​ര്‍ മാ​ജി​ക് എ​ഫ്സി​യെ നേ​രി​ടും.

ഡി​സം​ബ​ര്‍ ര​ണ്ടി​ന് തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. മ​ല​പ്പു​റം എ​ഫ്സി തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ന്‍​സ് എ​ഫ്സി മ​ത്സ​ര​ഫ​ല​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സി​ന്‍റെ സെ​മി സാ​ധ്യ​ത.

ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ ഫോ​ഴ്സ കൊ​ച്ചി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ട ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്സ് എ​ഫ്സി 3-4-3 എ​ന്ന ഫോ​ര്‍​മേ​ഷ​നി​ല്‍ നി​ന്ന് 4-3-3ലേ​ക്ക് മാ​റി ടീം ​അ​ഴി​ച്ചു പ​ണി​താ​ണ് ഇ​റ​ങ്ങി​യ​ത്. സെ​മി ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ കാ​ലി​ക്ക​ട്ട് എ​ഫ്സി ആ​ദ്യ ഇ​ല​വ​നി​ല്‍ ഏ​ട്ട് മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി​യി​രു​ന്നു.

മ​ത്സ​ര​ത്തി​ല്‍ ക​ണ്ണൂ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​തെ​ങ്കി​ലും 24-ാം മി​നി​റ്റി​ല്‍ കാ​ലി​ക്ക​ട്ട് എ​ഫ്സി ആ​ദ്യ​ഗോ​ള്‍ നേ​ടി. 35-ാം മി​നി​റ്റി​ല്‍ വാ​രി​യേ​ഴ്‌​സി​ന്‍റെ മ​നോ​ജ് ന​ല്‍​കി​യ ക്രോ​സി​ല്‍ മു​ഹ​മ്മ​ദ് സി​നാ​ന്‍ ഗോ​ള്‍ നേ​ടി​യെ​ങ്കി​ലും റ​ഫ​റി ഓ​ഫ് സൈ​ഡ് വി​ളി​ച്ചു.

ര​ണ്ടാം പ​കു​തി​യി​ല്‍ 65-ാം മി​നി​റ്റി​ല്‍ കാ​ലി​ക്ക​ട്ട് ലീ​ഡ് ര​ണ്ടാ​ക്കി ഉ​യ​ര്‍​ത്തി.71-ാം മി​നി​റ്റി​ല്‍ കാ​ലി​ക്ക​ട്ട് പ്ര​തി​രോ​ധ താ​രം സോ​സ വ​രു​ത്തി​യ പി​ഴ​വ് സി​നാ​ന്‍ പി​ടി​ച്ചെ​ടു​ത്ത് അ​ഡ്രി​യാ​ന് ന​ല്‍​കി. പ​ന്തു​മാ​യി മു​ന്നേ​റി​യ അ​ഡ്രി​യാ​ന്‍ ഗോ​ളാ​ക്കി മാ​റ്റാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും കാ​ലി​ക്ക​ട്ട് പ്ര​തി​രോ​ധ താ​രം സോ​സ​യു​ടെ കൈ​യി​ല്‍ പ​ന്ത് ത​ട്ടി. റ​ഫ​റി പെ​നാ​ല്‍​റ്റി വി​ളി​ച്ചു. അ​ഡ്രി​യാ​ന്‍ സ​ര്‍​ഡി​നേ​റോ​യു​ടെ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ ക​ണ്ണൂ​രി​ന് ആ​ശ്വാ​സ ഗോ​ള്‍.

Tags : Super League Kerala Football Calicut FC win Foodball

Recent News

Up