പുനെ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റ് ഗ്രൂപ്പ് എയിൽ ജാർഖണ്ഡിനെ ഒന്‍പത് റണ്‍സിന് പരാജയപ്പെടുത്തി ആന്ധ്ര.
ആദ്യം ബാറ്റുചെയ്ത ആന്ധ്ര ഏഴ് വിക്കറ്റ് നഷടത്തിൽ 203 റണ്‍സ് നേടി. മറുപടി ബാറ്റിംഗിൽ ജാർഖണ്ഡ് 9 റണ്‍സ് അകലെ ഇന്നിംഗ്സ് അവസാനിച്ചു.
എട്ട് വിക്കറ്റ് നഷ്ടത്തിൽ 194 റണ്‍സാണ് നേടിയത്. ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ മധ്യപ്രദേശിനെ രണ്ട് വിക്കറ്റിന് പഞ്ചാബ് തകർത്തു.
ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ രാജസ്ഥാനെ മൂന്ന് വിക്കറ്റിന് മുംബൈ പരാജയപ്പെടുത്തി.
Tags : Andhra Punjab and Mumbai win Syed Mushtaq Ali Trophy T20 cricket