x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​​ക​​ര്‍​പ്പ​​ന്‍ കേ​​ര​​ളം


Published: November 27, 2025 12:39 AM IST | Updated: November 27, 2025 12:39 AM IST

ല​​ക്‌​​നോ: സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്രോ​​ഫി ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ന്‍റെ 2025 സീ​​സ​​ണി​​ല്‍ ത​​ക​​ര്‍​പ്പ​​ന്‍ ജ​​യ​​ത്തോ​​ടെ കേ​​ര​​ള​​ത്തി​​ന്‍റെ മി​​ന്നും തു​​ട​​ക്കം. സീ​​സ​​ണി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ കേ​​ര​​ളം 10 വി​​ക്ക​​റ്റി​​ന് ഒ​​ഡീ​​ഷ​​യെ കീ​​ഴ​​ട​​ക്കി. 21 പ​​ന്ത് ബാ​​ക്കി​​നി​​ല്‍​ക്കേ​​യാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ ജ​​യം.

സെ​​ഞ്ചു​​റി നേ​​ടി​​യ രോ​​ഹ​​ന്‍ കു​​ന്നു​​മ്മ​​ലും അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യു​​മാ​​യി ക്രീ​​സി​​ല്‍​തു​​ട​​ര്‍​ന്ന ക്യാ​​പ്റ്റ​​ന്‍ സ​​ഞ്ജു സാം​​സ​​ണു​​മാ​​ണ് കേ​​ര​​ള​​ത്തി​​നു മി​​ന്നും ജ​​യ​​മൊ​​രു​​ക്കി​​യ​​ത്. സ്‌​​കോ​​ര്‍: ഒ​​ഡീ​​ഷ 20 ഓ​​വ​​റി​​ല്‍ 176/7. കേ​​ര​​ളം 16.3 ഓ​​വ​​റി​​ല്‍ 177/0.

ഓപ്പണിംഗ് റി​​ക്കാ​​ര്‍​ഡ്

ഒ​​ഡീ​​ഷ മു​​ന്നോ​​ട്ടു​​വ​​ച്ച 177 റ​​ണ്‍​സ് എ​​ന്ന ല​​ക്ഷ്യ​​ത്തി​​ലേ​​ക്ക് കേ​​ര​​ളം അ​​നാ​​യാ​​സ​​മാ​​ണ് എ​​ത്തി​​യ​​ത്. 60 പ​​ന്തി​​ല്‍ 10 വീ​​തം സി​​ക്‌​​സും ഫോ​​റു​​മാ​​യി രോ​​ഹ​​ന്‍ കു​​ന്നു​​മ്മ​​ല്‍ 121 റ​​ണ്‍​സു​​മാ​​യും 41 പ​​ന്തി​​ല്‍ ഒ​​രു സി​​ക്‌​​സും ആ​​റ് ഫോ​​റു​​മാ​​യി സ​​ഞ്ജു സാം​​സ​​ണും പു​​റ​​ത്താ​​കാ​​തെ നി​​ന്നു. രോ​​ഹ​​ന്‍ 22 പ​​ന്തി​​ല്‍ അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യും 54 പ​​ന്തി​​ല്‍ സെ​​ഞ്ചു​​റി​​യും ക​​ട​​ന്നു.

സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്രോ​​ഫി ച​​രി​​ത്ര​​ത്തി​​ലെ റി​​ക്കാ​​ര്‍​ഡ് ഓ​​പ്പ​​ണിം​​ഗ് കൂ​​ട്ടു​​കെ​​ട്ടാ​​ണ് രോ​​ഹ​​നും സ​​ഞ്ജു​​വും ചേ​​ര്‍​ന്ന് പ​​ടു​​ത്തു​​യ​​ര്‍​ത്തി​​യ​​ത്. 2023ല്‍ ​​ച​​ണ്ഡി​​ഗ​​ഡി​​ന്‍റെ മ​​ന​​ന്‍ വോ​​റ​​യും അ​​ര്‍​ജു​​ന്‍ ആ​​സാ​​ദും ചേ​​ര്‍​ന്ന് ഓ​​പ്പിം​​ഗ് വി​​ക്ക​​റ്റി​​ല്‍ 159 റ​​ണ്‍​സ് നേ​​ടി​​യ​​താ​​യി​​രു​​ന്നു ഇ​​തു​​വ​​രെ​​യു​​ള്ള റി​​ക്കാ​​ര്‍​ഡ്.

ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ആ​​ദ്യം ക്രീ​​സി​​ലെ​​ത്തി​​യ ഒ​​ഡീ​​ഷ​​യു​​ടെ ടോ​​പ് സ്‌​​കോ​​റ​​ര്‍ ക്യാ​​പ്റ്റ​​ന്‍ ബി​​പ്ല​​വ് (41 പ​​ന്തി​​ല്‍ 53) സ​​മ​​ന്ത​​ര​​യാ​​യി​​രു​​ന്നു. കേ​​ര​​ള​​ത്തി​​നാ​​യി എം.​​ഡി. നി​​ധീ​​ഷ് 35 റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ലും കെ.​​എം. ആ​​സി​​ഫ് 24 റ​​ണ്‍​സ് വ​​ഴ​​ങ്ങി ര​​ണ്ടും വി​​ക്ക​​റ്റ് വീ​​ഴ്ത്തി.

Tags : Cricket syed mushtaq ali trophy Kerala win

Recent News

Up