x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​​നി​​താ പ്രീ​​മി​​യ​​ർ ലീ​​ഗ് നാ​ലാം എ​ഡി​ഷ​ന് ജ​നു​വ​രി ഒ​മ്പ​തി​ന് തു​ട​ക്കം


Published: November 30, 2025 01:33 AM IST | Updated: November 30, 2025 01:33 AM IST

മും​​ബൈ: ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ക​​പ്പു​​യ​​ർ​​ത്തി ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ ആ​​രാ​​ധ​​ക​​ർ​​ക്ക് ആ​​വേ​​ശ​​മാ​​യി.

ആ ​​ചൂ​​ടാ​​റും മു​​ന്പ് മ​​റ്റൊ​​രു വ​​നി​​താ ക്രി​​ക്ക​​റ്റ് പൂ​​ര​​ത്തി​​നു തിരികൊളുത്തുന്നു. വ​​നി​​താ പ്രീ​​മി​​യ​​ർ ലീ​​ഗ് ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റ് വെ​​ടി​​ക്കെ​​ട്ട് നാ​​ലാം എ​​ഡി​​ഷ​​ന് 2026 ജ​​നു​​വ​​രി ഒ​​ന്പ​​തി​​ന് തു​​ട​​ക്കം കു​​റി​​ക്കും.

നി​​ല​​വി​​ലെ ചാ​​ന്പ്യന്മാരായ മും​​ബൈ ഇ​​ന്ത്യ​​ൻ​​സും റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രുവും ത​​മ്മി​​ൽ മാ​​റ്റു​​ര​​ച്ച് തു​​ട​​ക്കം. ഫെ​​ബ്രു​​വ​​രി അ​​ഞ്ചി​​ന് ക​​ലാ​​ശ​​പ്പോ​​രാ​​ട്ടം. ടൂ​​ർ​​ണ​​മെ​​ന്‍റിലെ മത്സരങ്ങള്‍ ന​​വി മും​​ബൈ, വ​​ഡോ​​ദ​​ര സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ലാണ് നടക്കുന്നത്‌. ബി​​സി​​സി​​ഐ​​യാ​​ണ് ഇ​​ന്ന​​ലെ ഷെ​​ഡ്യൂ​​ൾ പു​​റ​​ത്തു​​വി​​ട്ട​​ത്.

പോ​​രാ​​ട്ടം-വേദി

ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ആ​​കെ 22 മ​​ത്സ​​ര​​ങ്ങ​​ളാ​​ണു​​ള്ള​​ത്. സീ​​സ​​ണി​​ലെ ആ​​ദ്യ 11 മ​​ത്സ​​ര​​ങ്ങ​​ൾ ജ​​നു​​വ​​രി ഒ​​ന്പ​​തു മു​​ത​​ൽ 17 വ​​രെ ന​​വി മും​​ബൈ​​യി​​ലും, പ്ലേ​​ഓ​​ഫ് ഉ​​ൾ​​പ്പെ​​ടെയുള്ള അ​​ടു​​ത്ത 11 മ​​ത്സ​​ര​​ങ്ങ​​ൾ വ​​ഡോ​​ദ​​ര​​യി​​ലും ന​​ട​​ക്കും. ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​ന് ലീ​​ഗ് ഘ​​ട്ടം അ​​വ​​സാ​​നി​​ക്കും.

ഫെ​​ബ്രു​​വ​​രി മൂ​​ന്നി​​ന് എ​​ലി​​മി​​നേ​​റ്റ​​ർ മ​​ത്സ​​രം. അ​​ഞ്ചി​​ന് ഫൈ​​ന​​ൽ പോ​​രാ​​ട്ടം വ​​ഡോ​​ദ​​ര​​യി​​ലെ കോ​​ടാ​​ന്പി സ്റ്റേ​​ഡി​​യ​​ത്തി​​ലാണ്. ന​​വി മും​​ബൈ​​യി​​ലെ ഡി​​വൈ പാ​​ട്ടീ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് ഉ​​ദ്ഘാ​​ട​​നമ​​ത്സ​​രം.

പ്ലേ​​ഓ​​ഫു​​ക​​ൾ പ​​ഴ​​യ ഫോ​​ർ​​മാ​​റ്റി​​ൽ ത​​ന്നെ ന​​ട​​ക്കും. പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ലെ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​ർ നേ​​രി​​ട്ട് ഫൈ​​ന​​ലി​​ലേ​​ക്ക് ക​​ട​​ക്കു​​ന്പോ​​ൾ ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ക്കാ​​ർ എ​​ലി​​മി​​നേ​​റ്റ​​റി​​ൽ ഏ​​റ്റു​​മു​​ട്ടും. ജ​​യി​​ക്കു​​ന്ന​​വ​​ർ ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ക്കും.

മു​​ന്നി​​ൽ മും​​ബൈ

മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് 2025ലും 2023​​ലും കി​​രീ​​ടം നേ​​ടി. ട്രോ​​ഫി ഉ​​യ​​ർ​​ത്തി​​യ മ​​റ്റൊ​​രു ടീം ​​റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു​​വാ​​ണ്. 2024ലാ​​ണ് ആ​​ർ​​സി​​ബി ക​​പ്പു​​യ​​ർ​​ത്തി​​യ​​ത്. ഡ​​ൽ​​ഹി ക്യാ​​പ്പിറ്റൽ​​സ് മൂ​​ന്ന് ത​​വ​​ണ റ​​ണ്ണേ​​ഴ്സ് അ​​പ്പാ​​യി. അ​​തേ​​സ​​മ​​യം, ഗു​​ജ​​റാ​​ത്ത് ജ​​യ​​ന്‍റ്്സും യു​​പി വാ​​രി​​യേ​​ഴ്സും ഇ​​തു​​വ​​രെ ഫൈ​​ന​​ലി​​ൽ എ​​ത്തി​​യി​​ട്ടി​​ല്ല. ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ന് പി​​ന്നാ​​ലെ​​യു​​ള്ള ട്വ​​ന്‍റി20 പൂ​​രം വ​​നി​​താ ക്രി​​ക്ക​​റ്റി​​ന് കൂ​​ടു​​ത​​ൽ പ്ര​​ചോ​​ദ​​ന​​വും ആ​​രാ​​ധ​​ക ശ്ര​​ദ്ധ​​യും സ​​മ്മാ​​നി​​ക്കു​​മെ​​ന്ന​​ത് ഉ​​റ​​പ്പാ​​ണ്.

ഷെ​​ഡ്യൂ​​ൾ

ന​​വി മും​​ബൈ​​യി​​ൽ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ങ്ങ​​ൾ

ജ​​നു​​വ​​രി 9: മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് x റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു
ജ​​നു​​വ​​രി 10: യു​​പി വാ​​രി​​യേ​​ഴ്സ് x ഗു​​ജ​​റാ​​ത്ത് ജ​​യ​​ന്‍റ്്സ്
ജ​​നു​​വ​​രി 10: മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് x ഡ​​ൽ​​ഹി ക്യാ​​പ്പിറ്റൽ​​സ്
ജ​​നു​​വ​​രി 11: ഡ​​ൽ​​ഹി ക്യാപ്പിറ്റ​​ൽ​​സ് x ഗു​​ജ​​റാ​​ത്ത് ജ​​യ​​ന്‍റ്്സ്
ജ​​നു​​വ​​രി 12: റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു x യു​​പി വാ​​രി​​യേ​​ഴ്സ്
ജ​​നു​​വ​​രി 13: മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് x ഗു​​ജ​​റാ​​ത്ത് ജ​​യ​​ന്‍റ്സ്
ജ​​നു​​വ​​രി 14: യു​​പി വാ​​രി​​യേ​​ഴ്സ് x ഡ​​ൽ​​ഹി ക്യാ​​പ്പിറ്റൽ​​സ്
ജ​​നു​​വ​​രി 15: മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് x യു​​പി വാ​​രി​​യേ​​ഴ്സ്
ജ​​നു​​വ​​രി 16: റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു x ഗു​​ജ​​റാ​​ത്ത് ജ​​യ​​ന്‍റ്സ്
ജ​​നു​​വ​​രി 17: യു​​പി വാ​​രി​​യേ​​ഴ്സ് x മും​​ബൈ ഇ​​ന്ത്യ​​ൻ​​സ്
ജ​​നു​​വ​​രി 17: ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സ് x റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു

വ​​ഡോ​​ദ​​ര​​യി​​ൽ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ങ്ങ​​ൾ

ജ​​നു​​വ​​രി 19: ഗു​​ജ​​റാ​​ത്ത് ജ​​യ​​ന്‍റ്സ്് x റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു
ജ​​നു​​വ​​രി 20: ഡ​​ൽ​​ഹി ക്യാ​​പ്പിറ്റ​​ൽ​​സ് x മും​​ബൈ ഇ​​ന്ത്യ​​ൻ​​സ്
ജ​​നു​​വ​​രി 22: ഗു​​ജ​​റാ​​ത്ത് ജ​​യ​​ന്‍റ്സ് x യു​​പി വാ​​രി​​യേ​​ഴ്സ്
ജ​​നു​​വ​​രി 24: റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു x ഡ​​ൽ​​ഹി ക്യാപ്പിറ്റൽ​​സ്
ജ​​നു​​വ​​രി 26: റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു x മും​​ബൈ ഇ​​ന്ത്യ​​ൻ​​സ്
ജ​​നു​​വ​​രി 27: ഗു​​ജ​​റാ​​ത്ത് ജ​​യ​​ന്‍റ്സ് x ഡ​​ൽ​​ഹി ക്യാപ്പിറ്റ​​ൽ​​സ്
ജ​​നു​​വ​​രി 29: യു​​പി വാ​​രി​​യേ​​ഴ്സ് x റോ​​യ​​ൽ ച​​ല​​ഞ്ചേ​​ഴ്സ് ബം​​ഗ​​ളൂ​​രു
ജ​​നു​​വ​​രി 30: ഗു​​ജ​​റാ​​ത്ത് ജ​​യ​​ന്‍റ്സ് x മും​​ബൈ ഇ​​ന്ത്യ​​ൻ​​സ്
ഫെ​​ബ്രു​​വ​​രി 1: ഡ​​ൽ​​ഹി ക്യാ​​പി​​റ്റ​​ൽ​​സ് x യു​​പി വാ​​രി​​യേ​​ഴ്സ്

നോ​​ക്കൗ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ൾ

ഫെ​​ബ്രു​​വ​​രി 3: എ​​ലി​​മി​​നേ​​റ്റ​​ർ
ഫെ​​ബ്രു​​വ​​രി 5: ഫൈ​​ന​​ൽ

Tags : fourth edition women premier league Cricket

Recent News

Up