x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് ; ഇന്ത്യ x ദക്ഷിണാഫ്രിക്ക മത്സരം രാത്രി ഏഴിന്


Published: February 22, 2026 02:27 AM IST | Updated: February 22, 2026 02:31 AM IST

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് പു​​രു​​ഷ ക്രി​​ക്ക​​റ്റ് സൂ​​പ്പ​​ർ എ​​ട്ടി​​ലെ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ ഇ​​ന്ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ നേ​​രി​​ടും.

അ​​പ​​രാ​​ജി​​ത​​രാ​​യി എ​​ത്തു​​ന്ന ഇ​​രു ടീ​​മും പോ​​ര​​ടി​​ക്കു​​ന്പോ​​ൾ ത്രി​​ല്ല​​ർ പോ​​രാ​​ട്ട​​മാ​​ണ് ആ​​രാ​​ധ​​ക​​രു​​ടെ പ്ര​​തീ​​ക്ഷ. 2024ൽ ​​രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഇ​​ന്ത്യ​​ൻ ടീം ​​ഫൈ​​ന​​ലി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ തോ​​ൽ​​പ്പി​​ച്ച് കി​​രീ​​ടം നേ​​ടി​​യ​​തി​​ന് തി​​രി​​ച്ച​​ടി ന​​ൽ​​കു​​ക​​യെ​​ന്ന​​തും പ്രോ​​ട്ടീ​​സി​​ന്‍റെ ല​​ക്ഷ്യ​​മാ​​ണ്.

അ​​തേ​​സ​​മ​​യം ടൂ​​ർ​​ണ​​മെ​​ന്‍റി​​ന് മു​​ന്പു​​ള്ള പ​​രി​​ശീ​​ല​​ന മ​​ത്സ​​ര​​ത്തി​​ൽ പ്രോ​​ട്ടീ​​സി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ ഇ​​ന്ത്യ ജ​​യം ആ​​വ​​ർ​​ത്തി​​ക്കാ​​നാ​​ണി​​റ​​ങ്ങു​​ന്ന​​ത്.

►അ​​പ​​രാ​​ജി​​ത​​ർ ആ​​രാ​​കും?◄

സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഇ​​ന്ത്യ യു​​എ​​സ്എ, ന​​മീ​​ബി​​യ, പാ​​ക്കി​​സ്ഥാ​​ൻ, നെ​​ത​​ർ​​ല​​ൻ​​ഡ്സ് എ​​ന്നി​​വ​​രെ ത​​ക​​ർ​​ത്താ​​ണ് സൂ​​പ്പ​​ർ 8ൽ ​​ക​​ട​​ന്ന​​ത്. അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രാ​​യ ’ഡ​​ബി​​ൾ സൂ​​പ്പ​​ർ ഓ​​വ​​ർ’ വി​​ജ​​യം ഉ​​ൾ​​പ്പെ​​ടെ കാ​​ന​​ഡ, ന്യൂ​​സി​​ല​​ൻ​​ഡ്, യു​​എ​​ഇ എ​​ന്നീ ടീ​​മു​​ക​​ളെ തോ​​ൽ​​പ്പി​​ച്ച് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും അ​​പ​​രാ​​ജി​​ത​​രാ​​യാ​​ണ് സൂ​​പ്പ​​ർ 8ൽ ​​എ​​ത്തി​​യ​​ത്. ഇ​​ന്ന​​ത്തെ മ​​ത്സ​​രം ഒ​​രു ടീ​​മി​​നെ അ​​പ​​രാ​​ജി​​ത പ​​ട്ടി​​ക​​യി​​ൽ​​നി​​ന്ന് പു​​റ​​ത്താ​​ക്കും.

►നേ​​ർ​​ക്കു​​നേ​​ർ◄

ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റി​​ൽ നേ​​ർ​​ക്കു​​നേ​​ർ പോ​​രാ​​ട്ട​​ങ്ങ​​ളി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കു​​മേ​​ൽ ഇ​​ന്ത്യ​​ക്ക് ആ​​ധി​​പ​​ത്യ​​മു​​ണ്ട്. ആ​​കെ 35 നേ​​ർ​​ക്കു​​നേ​​ർ പോ​​രാ​​ട്ടം. ഇ​​ന്ത്യ​​ക്ക് 21 ജ​​യം. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് 13. ഒ​​രു മ​​ത്സ​​രം ഫ​​ല​​മി​​ല്ലാ​​തെ ഉ​​പേ​​ക്ഷി​​ച്ചു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ന​​ട​​ന്ന അ​​ഞ്ച് മ​​ത്സ​​ര ട്വ​​ന്‍റി20 പ​​ര​​ന്പ​​ര​​യി​​ൽ ഇ​​ന്ത്യ 3-1ന്‍റെ ആ​​ധി​​കാ​​രി​​ക ജ​​യം നേ​​ടി​​യി​​രു​​ന്നു. അ​​വ​​സാ​​ന 10 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഏ​​ഴി​​ലും ഇ​​ന്ത്യ​​ക്കാ​​യി​​രു​​ന്നു ജ​​യം.

►നി​​ർ​​ണാ​​യ​​കം◄

പ​​വ​​ർ​​പ്ലേ ഓ​​വ​​റു​​ക​​ളി​​ൽ കു​​തി​​ക്കു​​ന്ന ഇ​​ന്ത്യ​​യു​​ടെ ഇ​​ഷാ​​ൻ കി​​ഷ​​ൻ, നാ​​ലു മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് ര​​ണ്ട് അ​​ർ​​ധ​​സെ​​ഞ്ചു​​റി അ​​ട​​ക്കം 176 റ​​ണ്‍​സ് അ​​ടി​​ച്ചു​​കൂ​​ട്ടി​​യ ഇ​​ഷാ​​ൻ 202.30 സ്ട്രൈ​​ക്ക് റേ​​റ്റി​​ലാ​​ണ് ബാ​​റ്റ് വീ​​ശു​​ന്ന​​ത്.

ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഇ​​തു​​വ​​രെ ഒ​​ന്പ​​ത് വി​​ക്ക​​റ്റു​​ക​​ൾ വീ​​ഴ്ത്തി​​യ വ​​രു​​ണ്‍ ച​​ക്ര​​വ​​ർ​​ത്തി മ​​ധ്യ ഓ​​വ​​റു​​ക​​ളി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ കു​​ഴ​​യ്ക്കും. വ​​രു​​ണ്‍ എ​​റി​​ഞ്ഞ 72 പ​​ന്തി​​ൽ 62 റ​​ണ്‍​സ് മാ​​ത്ര​​മാ​​ണ് എ​​തി​​രാ​​ളി​​ക​​ൾ സ്കോ​​ർ ചെ​​യ്ത​​ത്.

ഗു​​ജ​​റാ​​ത്ത് ടൈ​​റ്റ​​ൻ​​സ് നാ​​യ​​ക​​നാ​​യി​​രു​​ന്ന ഹാ​​ർ​​ദ്ദി​​ക്കി​​ന്‍റെ ഹോം ​​ഗ്രൗ​​ണ്ടാ​​ണ് ന​​രേ​​ന്ദ്ര മോ​​ദി സ്റ്റേ​​ഡി​​യം. ബാ​​റ്റു​​കൊ​​ണ്ടും ബോ​​ളു​​കൊ​​ണ്ടും ഹാ​​ർ​​ദ്ദി​​ക് പു​​റ​​ത്തെ​​ടു​​ക്കു​​ന്ന പ്ര​​ക​​ട​​നം നി​​ർ​​ണാ​​യ​​ക​​മാ​​കും.

അ​​തേ​​സ​​മ​​യം, 187 പ്ര​​ഹ​​ര​​ശേ​​ഷി​​യി​​ൽ 178 റ​​ണ്‍​സു​​മാ​​യി റ​​ണ്‍​വേ​​ട്ട​​യി​​ൽ നാ​​ലാം സ്ഥാ​​ന​​ത്തു​​ള്ള ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ നാ​​യ​​ക​​ൻ എ​​യ്ഡ​​ൻ മാ​​ർ​​ക്ര​​ത്തി​​ന്‍റെ പ്ര​​ക​​ട​​നം പ്രോ​​ട്ടീ​​സി​​ന്് ക​​രു​​ത്താ​​ണ്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ര​​ണ്ടാ​​മ​​ത്തെ ടോ​​പ് സ്കോ​​റ​​റാ​​യ റ​​യാ​​ൻ റി​​ക്കി​​ൾ​​ട​​ണ്‍​ന്‍റെ ബാ​​റ്റിം​​ഗും നി​​ർ​​ണാ​​യ​​ക​​മാ​​കും. നാ​​ലു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 190.79 സ്ട്രൈ​​ക്ക് റേ​​റ്റി​​ൽ 145 റ​​ണ്‍​സ​​ടി​​ച്ച റി​​ക്കി​​ൾ​​ട​​ണ്‍ ഫോ​​മി​​ലാ​​യാ​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക മി​​ക​​ച്ച സ്കോ​​റി​​ലേ​​ക്ക് നീ​​ങ്ങും.

ബൗ​​ളിം​​ഗി​​ൽ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് എ​​ട്ട് വി​​ക്ക​​റ്റു​​മാ​​യി ലു​​ങ്കി എ​​ൻ​​ഗി​​ഡി മി​​ക​​ച്ച ഫോ​​മി​​ലാ​​ണ്. കാ​​ഗി​​സോ റ​​ബാ​​ഡ നി​​റം മ​​ങ്ങി​​യ​​പ്പോ​​ഴും എ​​ങ്കി​​ഡി​​യു​​ടെ ത​​ക​​ർ​​പ്പ​​ൻ ഫോ​​മി​​ലാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ പ്ര​​തീ​​ക്ഷ.

സ​​ഞ്ജു പ്ലേ​​​​യിം​​ഗ് ഇ​​ല​​വ​​നി​​ൽ?

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പി​​ലെ നി​​ർ​​ണാ​​യ​​ക​​മാ​​യ പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ലേ​​ക്ക് മ​​ല​​യാ​​ളി താ​​രം സ​​ഞ്ജു സാം​​സ​​ണ്‍ മ​​ട​​ങ്ങി​​യെ​​ത്തി​​യേ​​ക്കു​​മെ​​ന്ന് സൂ​​ച​​ന.

ഇ​​ന്ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രെ ന​​ട​​ക്കു​​ന്ന സൂ​​പ്പ​​ർ 8 പോ​​രാ​​ട്ട​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യു​​ള്ള പ​​രി​​ശീ​​ല​​ന സെ​​ഷ​​നി​​ൽ സ​​ഞ്ജു​​വി​​ന് പ്ര​​ത്യേ​​ക പ​​രി​​ഗ​​ണ​​ന ല​​ഭി​​ച്ചു.

അ​​തേ​​സ​​മ​​യം സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ് അ​​ഭി​​ഷേ​​ക് ശ​​ർ​​മ​​യ്ക്ക് പൂ​​ർ​​ണ പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചു. അ​​ഭി​​ഷേ​​കി​​നും തി​​ല​​കി​​നും ടീം ​​മാ​​നേ​​ജ്മെ​​ന്‍റ് പി​​ന്തു​​ണ ന​​ൽ​​കു​​ന്നു​​ണ്ടെ​​ന്നായിരുന്നു ക്യാ​​പ്റ്റ​​ന്‍റെ വാ​​ക്കു​​ക​​ൾ.

ശ്രീ​​ല​​ങ്ക x ഇം​​ഗ്ല​​ണ്ട്

 ര​​ണ്ട് ത​​വ​​ണ ചാ​​ന്പ്യ​​ൻ​​മാ​​രാ​​യ ഇം​​ഗ്ല​​ണ്ട് സൂ​​പ്പ​​ർ എ​​ട്ടി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ശ്രീ​​ല​​ങ്ക​​യെ ഇ​​ന്ന് നേ​​രി​​ടും. ശ്രീ​​ല​​ങ്ക​​യി​​ലെ പ​​ല്ലെ​​ക്ക​​ലെ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് മ​​ത്സ​​രം.

ഗ്രൂ​​പ്പ് ബി​​യി​​ൽ നേ​​ർ​​ക്കു​​നേ​​ർ പോ​​രാ​​ട്ട​​ത്തി​​ൽ ഇം​​ഗ്ല​​ണ്ടി​​നാ​​യി​​രു​​ന്നു ജ​​യം. 17 ത​​വ​​ണ ഇ​​രു ടീ​​മും ഏ​​റ്റു​​മു​​ട്ടി​​യ​​പ്പോ​​ൾ 13 ജ​​യം ഇം​​ഗ്ല​​ണ്ടി​​നാ​​യി​​രു​​ന്നു. നാ​​ല് ജ​​യ​​മാ​​ണ്ശ്രീ​​ല​​ങ്ക​​യ്ക്കു​​ള്ള​​ത്. ലോ​​ക​​ക​​പ്പി​​ൽ ആ​​റ് ത​​വ​​ണ ഏ​​റ്റു​​മു​​ട്ടി​​യ​​പ്പോ​​ൾ അ​​ഞ്ച് ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ ഇം​​ഗ്ല​​ണ്ട് ക​​ണ​​ക്കു​​ക​​ളി​​ൽ ല​​ങ്ക​​യ്ക്കു​​മേ​​ൽ ആ​​ധി​​പ​​ത്യം പു​​ല​​ർ​​ത്തു​​ന്നു​​ണ്ട്.

Tags : Twenty20 World Cup crickat India South Africa

Recent News

Up