മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ കുതിപ്പ് തുടർന്ന് വിയാറയൽ. ഇന്ന് നടന്ന മത്സരത്തിൽ ഗെറ്റാഫെയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തു.
ടജോൻ ബുക്കാനനും ജോർജെസ് മികാവുടാഡ്സെയും ആണ് വിയാറയലിനായി ഗോളുകൾ നേടിയത്. ടജോൻ 45+5-ാം മിനിറ്റിലും മികാവുടാഡ്സെ 64-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ വിയാറയലിന് 35 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് വിയാറയൽ.
Tags : laliga football villareal getafe goal points table