x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ഹ​രി വി​പ​ണി​യി​ലെ കേ​ര​ള​ത്തി​ന്‍റെ വ​ള​ര്‍​ച്ച ആ​ശാ​വ​ഹം: ആ​ശി​ഷ് കു​മാ​ര്‍ ചൗ​ഹാ​ൻ

സെ​ബി മാ​ളി​യേ​ക്ക​ല്‍
Published: February 19, 2026 01:13 AM IST | Updated: February 19, 2026 01:13 AM IST

മും​ബൈ: ഓ​ഹ​രി വി​പ​ണി​യി​ല്‍ കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള നി​ക്ഷേ​പ​ക​രു​ടെ എ​ണ്ണ​ത്തി​ല്‍ ആ​ശാ​വ​ഹ​മാ​യ വ​ര്‍​ധ​ന ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും വ​നി​താ നി​ക്ഷേ​പ​ക​രു​ടെ എ​ണ്ണ​ത്തി​ല്‍ കേ​ര​ളം ദേ​ശീ​യ ശ​രാ​ശ​രി​യേക്കാ​ള്‍ മു​ന്നി​ലാ​ണെ​ന്നും നാ​ഷ​ണ​ല്‍ സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ച് (എ​ന്‍​എ​സ് ഇ) ​എം​ഡി​യും സി​ഇ​ഒ​യു​മാ​യ ആ​ശി​ഷ് കു​മാ​ര്‍ ചൗ​ഹാ​ന്‍. പ്ര​സ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ബ്യൂ​റോ തി​രു​വ​ന​ന്ത​പു​രം സം​ഘ​ടി​പ്പി​ച്ച മാ​ധ്യ​മ പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ല്‍ നി​ന്നെ​ത്തി​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

“രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച​യി​ല്‍ നി​ക്ഷേ​പ​ക​രെ​യും സം​രം​ഭ​ക​രെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു പാ​ല​മാ​ണ് എ​ന്‍​എ​സ്ഇ. ഒ​രു സ്ഥാ​പ​ന​ത്തി​ന്‍റെ ഓ​ഹ​രി വാ​ങ്ങു​മ്പോ​ള്‍ നാം ​ആ സ്ഥാ​പ​ന​ത്തി​ന്‍റെ വ​ള​ര്‍​ച്ച​യി​ല്‍ പ​ങ്കാ​ളി​ക​ളാ​വു​ക​യാ​ണ്. ലാ​ഭം ഉ​ണ്ടെ​ങ്കി​ല്‍ പ​ങ്കാ​ളി​ത്ത​ലാ​ഭ​വും ന​ഷ്ട​മാ​ണെ​ങ്കി​ല്‍ പ​ങ്കാ​ളി​ത്ത ന​ഷ്ട​വും ല​ഭി​ക്കും - ഇ​താ​ണ് വി​പ​ണി​യു​ടെ അ​ടി​സ്ഥാ​ന ത​ത്വം.

വേ​ഗ​ലാ​ഭം വാ​ഗ്ദാ​നം ചെ​യ്യു​ന്ന തെ​റ്റാ​യ ഉ​പ​ദേ​ശ​ങ്ങ​ള്‍ കേ​ട്ട് ആ​രും നി​ക്ഷേ​പ ത​ട്ടി​പ്പു​ക​ളി​ല്‍ ചെ​ന്നുപെ​ട​രു​ത്. ഇ​ന്ന് ഓ​ഹ​രി വി​പ​ണി സ​മ്പ​ന്ന​രു​ടെ മാ​ത്രം വേ​ദി​യ​ല്ല. മൊ​ബൈ​ല്‍ ആ​പ്പു​ക​ളി​ലൂ​ടെ​യും ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ​യും ചെ​റി​യ തു​ക​ക​ളി​ല്‍ പോ​ലും നി​ക്ഷേ​പം സാ​ധ്യ​മാ​ണ്. ഓ​ഹ​രി വി​പ​ണി ഒ​രി​ക്ക​ലും ഒ​രു ചൂ​താ​ട്ട വേ​ദി​യ​ല്ല; അ​പ​ക​ട​മേ​ഖ​ല​യു​മ​ല്ല. രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ്‌വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​ണ് സാ​ധാ​ര​ണ​ക്കാ​ര​ന് സ​മ്പ​ത്ത് സൃ​ഷ്ടി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കു​ന്ന വേ​ദി​യാ​ണ്”- അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഓ​ഹ​രി വി​പ​ണി​യി​ലെ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള നി​ക്ഷേ​പ​ക​രു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന​യു​ടെ ക​ണ​ക്കു​ക​ള്‍ എ​ന്‍​എ​സ് ഇ ​ചീ​ഫ് ഇ​ക്ക​ണോ​മി​സ്റ്റ് തീ​ര്‍​ഥ ശ​ങ്ക​ര്‍ പ​ട്‌​നാ​യി​ക് വി​ശ​ദീ​ക​രി​ച്ചു. ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​ര​ള നി​ക്ഷേ​പ​ക​രു​ടെ എ​ണ്ണം 31.8 ല​ക്ഷ​മാ​ണ്. 2010 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ 3.5 ല​ക്ഷം ആ​യി​രു​ന്ന​ത് ഇ​പ്പോ​ള്‍ ഒ​ന്‍​പ​തു​ മ​ട​ങ്ങി​ല​ധി​കം വ​ര്‍​ധി​ച്ച് 31.8 ല​ക്ഷ​മാ​യി. വ​നി​താ നി​ക്ഷേ​പ​ക​രു​ടെ പ​ങ്കാ​ളി​ത്ത നി​ര​ക്ക് 28.1 ശ​ത​മാ​ന​മാ​യി വ​ര്‍​ധി​ച്ചു.

ഇ​ത് അ​ഖി​ലേ​ന്ത്യ ശ​രാ​ശ​രി​യേ​ക്കാ​ള്‍ (24.7 ശ​ത​മാ​നം) കൂ​ടു​ത​ലാ​ണ്.ക​ഴി​ഞ്ഞ മൂ​ന്നു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ കേ​ര​ള​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ നി​ക്ഷേ​പ​ക​ര്‍ വ​ര്‍​ധി​ച്ച​ത് എ​റ​ണാ​കു​ളം ജി​ല്ല​യിലാ​ണ് - 1.7 ല​ക്ഷം. തൊ​ട്ടു​പി​ന്നി​ല്‍ തൃ​ശൂ​രും (1.6 ല​ക്ഷം) മ​ല​പ്പു​റ​വും (1.5 ല​ക്ഷം) ഉ​ണ്ട് -ആ​ശി​ഷ് കു​മാ​ര്‍ ചൗ​ഹാ​ൻ പറഞ്ഞു.

Tags : Ashish Kumar Chauhan Share Market stock market Kerala's growth NSE

Recent News

Up