x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ടു​വി​ല്‍ പോ​ലീ​സി​ന് കൂ​ട്ടാ​യി ശാ​സ്ത്രീ​യ​ഫ​ല​വും.... അ​തു വി​ജി​ല്‍ ത​ന്നെ


Published: December 19, 2025 02:39 PM IST | Updated: December 19, 2025 02:39 PM IST

കോ​ഴി​ക്കോ​ട്ടെ യു​വാ​വി​ന്‍റെ തി​രോ​ധാ​ന​ക്കേ​സി​ല്‍ പോ​ലീ​സ് ക​ണ്ടെ​ത്ത​ലു​ക​ള്‍​ക്കൊ​ടു​വി​ല്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​നാ​ഫ​ല​വും കൂ​ട്ടാ​യി. ഒ​രി​ക്ക​ലും തെ​ളി​യി​ല്ലെ​ന്നു​ക​രു​തി​യ കേ​സാ​ണ് ആ​റു​വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം പോ​ലീ​സ് തെ​ളി​യി​ച്ചി​രി​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട് സ​രോ​വ​രം പാ​ര്‍​ക്കി​നു​സ​മീ​പ​ത്തെ ച​തു​പ്പി​ല്‍ ച​വി​ട്ടി​ത്താ​ഴ്ത്തി​യെ​ന്നു സു​ഹൃ​ത്തു​ക്ക​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ ആ​റു​വ​ര്‍​ഷം മു​മ്പ് കാ​ണാ​താ​യ വെ​സ്റ്റ്ഹി​ല്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റേ​താ​ണെ​ന്നു ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യ​താ​ണ് പോ​ലീ​സി​ന് തു​ണ​യാ​യ​ത്.

കേ​സി​ല്‍ ഉ​ട​ന്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് പോ​ലീ​സ്. ക​ണ്ണൂ​ര്‍ ഫോ​റ​ന്‍​സി​ക് ല​ബോ​റ​ട്ട​റി​യി​ല്‍ ന​ട​ത്തി​യ ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ ചു​ങ്കം വേ​ല​ത്തി​പ​ടി​ക്ക​ല്‍ വി​ജ​യ​ന്‍റെ മ​ക​ന്‍ വി​ജി​ലി (29)ന്‍റേ​താ​ണെ​ന്നാ​ണ് വ്യ​ക്ത​മാ​യ​ത്.

ക​ഥ ഇ​ങ്ങ​നെ...

2019 മാ​ര്‍​ച്ച് 24ന് ​രാ​വി​ലെ ഇ​പ്പോ​ള്‍ വ​രാ​മെ​ന്ന് അ​മ്മ​യോ​ട് പ​റ​ഞ്ഞാ​ണ് വി​ജി​ല്‍ വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ​ത്. ഒ​രു സു​ഹൃ​ത്തി​ന്‍റെ ഫോ​ണ്‍ കോ​ള്‍ വ​ന്ന​താ​ണ് വീ​ട്ടി​ല്‍ നി​ന്ന് പോ​കാ​ന്‍ കാ​ര​ണം. സാ​ധ​ര​ണ വീ​ട്ടി​ൽ ധ​രി​ക്കു​ന്ന വേ​ഷ​ത്തി​ൽ ബൈ​ക്കു​മാ​യി ഇ​റ​ങ്ങി​യ മ​ക​നോ​ട് എ​വി​ടെ പോ​കു​ന്നു എ​ന്ന അ​മ്മ​യു​ടെ ചോ​ദ്യ​ത്തി​ന് ഉ​ട​ൻ വ​രാം എ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

സു​ഹൃ​ത്തു​ക്ക​ളാ​യ നി​ഖി​ലി​നും ര​ഞ്ജി​ത്തി​നും ദീ​പേ​ഷി​നും ഒ​പ്പം സ​രോ​വ​ര​ത്ത് എ​ത്തി​യ വി​ജി​ൽ അ​വി​ടെ​വ​ച്ച് അ​വ​ർ​ക്കൊ​പ്പം ബ്രൗ​ണ്‍ ഷു​ഗ​ര്‍ ഉ​പ​യോ​ഗി​ച്ചു. വി​ജി​ലി​ന്‍റെ കൈ​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് കു​ത്തി​വ​ച്ചു​വെ​ന്നും പ്ര​തി​ക​ള്‍ ന​ൽ​കി​യ മൊ​ഴി​യി​ലു​ണ്ട്‌.

അ​ൽ​പ​സ​മ​യം ക​ഴി​ഞ്ഞു വി​ജി​ല്‍ കു​ഴ​ഞ്ഞ് വീ​ണെ​ന്നും ല​ഹ​രി​വി​ടു​മ്പോ​ള്‍ പോ​കു​മെ​ന്ന് ക​രു​തി സ്ഥ​ല​ത്ത് നി​ന്നു​പോ​യി എ​ന്നു​മാ​ണ് പ്ര​തി​ക​ളു​ടെ മൊ​ഴി. പി​റ്റേ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ മ​രി​ച്ചു കി​ട​ക്കു​ന്ന വി​ജി​ലി​നെ​യാ​ണ് ക​ണ്ട​തെ​ന്നു​മാ​ണ് പ്ര​തി​ക​ൾ പ​റ​ഞ്ഞ​ത്.

സ​ത്യം പു​റ​ത്ത​റി​യാ​തി​രി​ക്കാ​ന്‍ മൂ​വ​രും ചേ​ർ​ന്ന് തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​നും മൃ​ത​ദേ​ഹം കു​ഴി​ച്ചു മൂ​ടാ​നും പ​ദ്ധ​തി​യി​ട്ടു. സ​മീ​പ​ത്തെ വീ​ട് പൊ​ളി​ച്ച​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ നി​ന്നും ക​ല്ലു​ക​ള്‍ എ​ടു​ത്ത് വി​ജി​ലി​ന്‍റെ ശ​രീ​ര​ത്തി​ല്‍ കെ​ട്ടി, ച​തു​പ്പി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച വി​ജി​ലി​ന്‍റെ മൃ​ത​ദേ​ഹം ച​വി​ട്ടി​ത്താ​ഴ്ത്തു​ക​യും ചെ​യ്തു.

മൃ​ത​ദേ​ഹം പൊ​ങ്ങി​വ​രാ​തി​രി​ക്കാ​നാ​യി​രു​ന്നു ക​ല്ലു​ക​ള്‍ കെ​ട്ടി​യ​ത്. പി​ന്നീ​ട് വി​ജി​ല്‍ നാ​ടു​വി​ട്ടെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ വി​ജി​ലി​ന്‍റെ ബൈ​ക്ക് ക​ല്ലാ​യി റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

മ​ക​ന്‍റെ ഫോ​ൺ ഓ​ഫാ​യ​തോ​ടെ ആ​ശ​ങ്ക; ഒ​ടു​വി​ൽ പ​രാ​തി

പ​ക​ൽ പ​ല​ത​വ​ണ അ​മ്മ വി​ളി​ച്ച​പ്പോ​ൾ ഉ​ട​ൻ വ​രാ​മെ​ന്നു പ​റ​ഞ്ഞ മ​ക​ന്‍റെ ഫോ​ൺ രാ​ത്രി​യോ​ടെ ‍സ്വി​ച്ച് ഓ​ഫ് ആ​യ​തോ​ടെ വീ​ട്ടു​കാ​ര്‍ ആ​ശ​ങ്ക​യി​ലാ​യി. എ​ന്നാ​ല്‍, മു​ന്പൊ​രി​ക്ക​ല്‍ വീ​ട്ടി​ൽ പ​റ​യാ​തെ മും​ബൈ​യി​ല്‍ പോ​യി മ​ട​ങ്ങി​വ​ന്ന വി​ജി​ല്‍ അ​ത് പോ​ലെ യാ​ത്ര​പോ​യി​ക്കാ​ണു​മെ​ന്നാ​ണ് കു​ടും​ബം ക​രു​തി​യ​ത്.

മൂ​ന്നു​ദി​വ​സം ക​ഴി​ഞ്ഞി​ട്ടും വി​ജി​ലി​നെ കാ​ണാ​താ​യ​തോ​ടെ പി​താ​വ് പ​രാ​തി​യു​മാ​യി എ​ല​ത്തൂ​ര്‍ സ്റ്റേ​ഷ​നി​ലെ​ത്തി. മാ​ൻ മി​സിം​ഗ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. എ​ന്നാ​ൽ, അ​ധി​കം വൈ​കാ​തെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​യി​ല്ല. അ​തി​നി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ല ത​വ​ണ മാ​റി.

ഓ​രോ മി​സിം​ഗ് കേ​സും കൊ​ല​പാ​ത​ക​സാ​ധ്യ​ത മു​ന്‍ നി​ര്‍​ത്തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം വ​ന്ന​തോ​ടെ​യാ​ണ് വി​ജി​ല്‍ തി​രോ​ധാ​ന കേ​സി​ലെ അ​ന്വേ​ഷ​ണം ദ്രു​ത​ഗ​തി​യി​ലാ​യ​ത്. ബ​ന്ധു​ക്ക​ളി​ല്‍ നി​ന്നും സു​ഹൃ​ത്തു​ക്ക​ളി​ല്‍ നി​ന്നും അ​ന്വേ​ഷ​ണ​സം​ഘം വീ​ണ്ടും മൊ​ഴി​യെ​ടു​ത്തു.

 

K-Rail Survey

തു​ട​ർ​ന്ന് വി​ജി​ലി​ന്‍റെ മൊ​ബൈ​ല്‍ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച് വീ​ണ്ടും അ​ന്വേ​ഷ​ണം ന​ട​ത്തി. വി​ജി​ലി​ന്‍റെ അ​വ​സാ​ന ട​വ​ര്‍ ലൊ​ക്കേ​ഷ​ന്‍ സ​രോ​വ​ര​മാ​ണെ​ന്നും ഇ​തേ​സ​മ​യം വി​ജി​ലി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ നി​ഖി​ലും ര​ഞ്ജി​ത്തും ദീ​പേ​ഷും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നെ​ന്നും ട​വ​ര്‍ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധ​ന​യി​ലൂ​ടെ പോ​ലീ​സ് ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് നി​ഖി​ലി​നെ​യും ദീ​പേ​ഷി​നെ​യും വീ​ണ്ടും ചോ​ദ്യം ചെ​യ്തു. പി​ന്നാ​ലെ ഇ​രു​വ​രും സ​ത്യം വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​വി​ജി​ലി​നെ കു​ഴി​ച്ച് മൂ​ടി എ​ട്ടു മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം അ​സ്ഥി​ക​ൾ ശേ​ഖ​രി​ച്ചു വ​ര​ക്ക​ൽ ക​ട​പ്പു​റ​ത്ത് വ​ച്ച് ശേ​ഷ​ക്രി​യ ചെ​യ്തി​രു​ന്ന​താ​യും പ്ര​തി​ക​ള്‍ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

അ​ന്വേ​ഷ​ണം പി​റ​കോ​ട്ട്...

വി​ജി​ലി​നെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ര്‍​ന്ന് സു​ഹൃ​ത്തു​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പോ​ലീ​സ് അ​ന്വേ​ഷ​ണം. മു​മ്പ് സു​ഹൃ​ത്തു​ക്ക​ള്‍ ന​ല്‍​കി​യ മൊ​ഴി​യും പു​തി​യ പോ​ലീ​സ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ന​ല്‍​കി​യ മൊ​ഴി​ക​ളും ത​മ്മി​ല്‍ ചെ​റി​യ വൈ​രു​ദ്ധ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​ജി​ലി​ന് എ​ന്തു​പ​റ്റി​യെ​ന്ന് സു​ഹൃ​ത്തു​ക്ക​ള്‍ ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു ശേ​ഷം സു​ഹൃ​ത്തു​ക്ക​ള്‍ ച​തു​പ്പി​ല്‍ നി​ന്ന് അ​സ്ഥി​ക​ള്‍ എ​ടു​ത്ത് ക​ട​ലി​ല്‍ ഒ​ഴു​ക്കി​യി​രു​ന്നു.

പോ​ലീ​സി​ന്‍റെ വി​ദ​ഗ്ധ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ല്‍ സു​ഹൃ​ത്ത് ദീ​പേ​ഷാ​ണ് വി​ജി​ലി​ന് എ​ന്തു​പ​റ്റി​യ​താ​ണെ​ന്ന് ഒ​ടു​വി​ല്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. സു​ഹൃ​ത്തു​ക്ക​ള്‍ കാ​ണി​ച്ച സ്ഥ​ല​ത്തു നി​ന്നു 43 മീ​റ്റ​ർ അ​ക​ലെ​യാ​ണ് അ​സ്ഥി ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ടു വെ​ട്ടു​ക​ല്ലു​ക​ൾ പ്ലാ​സ്റ്റി​ക് ക​യ​ർ കൊ​ണ്ടു ഒ​ന്ന​ര അ​ടി​യോ​ളം അ​ക​ൽ​ച്ച​യി​ൽ കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​ണ്. ഈ ​ക​ല്ലു​ക​ളു​ടെ അ​ടി​യി​ലും പ​രി​സ​ര​ത്തും​നി​ന്നാ​ണ് അ​സ്ഥി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യി​ൽ മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം സ​മീ​പ​ത്തു വ​ച്ച 10 വെ​ട്ടു​ക​ല്ലു​ക​ളും ക​ട്ടി​യു​ള്ള തു​ണി​യു​ടെ ബെ​ൽ​റ്റ്, അ​ടി​വ​സ്ത്ര​ത്തി​ന്‍റെ​തെ​ന്നു ക​രു​തു​ന്ന ക​മ്പ​നി​യു​ടെ സ്റ്റി​ക്ക​ർ ഉ​ൾ​പ്പെ​ട്ട ഭാ​ഗം വ​സ്ത്ര​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ളും ഇ​ട​തു കാ​ലി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഷൂ​സും ക​ണ്ടെ​ടു​ത്തി​രു​ന്നു.

ഫൊ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ചു മ​നു​ഷ്യ​ന്‍റെ അ​സ്ഥി​ക​ളെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി. എ​ല​ത്തൂ​ർ ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ർ.​ര​ഞ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ സ്ഥ​ല​ത്തു​വ​ച്ചു ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തു​ക​യും ചെ​യ്തു.

Tags : Vijil Murder Case Police

Recent News

Up