x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി20 ​ലോ​ക​ക​പ്പി​ന് ഇ​ന്ത്യ​യി​ലേ​യ്ക്കി​ല്ല; ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ബം​ഗ്ലാ​ദേ​ശ്‌


Published: January 4, 2026 12:22 PM IST | Updated: January 4, 2026 12:24 PM IST

ധാ​ക്ക: ഐ​പി​എ​ല്ലി​ൽ നി​ന്ന് പേ​സ​ർ മു​സ്ത​ഫി​സു​ർ റ​ഹ്മാ​നെ ഒ​ഴി​വാ​ക്കി​യ​തി​ൽ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ്. അ​ടു​ത്ത മാ​സം ആ​രം​ഭി​ക്കു​ന്ന ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യി​ൽ മ​ത്സ​രി​ക്കാ​നെ​ത്തി​ല്ലെ​ന്ന് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് അ​റി​യി​ച്ചു.

ഇ​തി​നു​പു​റ​മെ ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ ബം​ഗ്ലാ​ദേ​ശി​ൽ സം​പ്രേ​ഷ​ണം ചെ​യ്യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ബം​ഗ്ലാ​ദേ​ശി​ലെ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ സ്റ്റാ​ര്‍ പേ​സ​ര്‍ മു​സ്ത​ഫി​സു​റി​നെ റി​ലീ​സ് ചെ​യ്യ​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ബി​സി​സി​ഐ ഔ​ദ്യോ​ഗി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഈ ​ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് 2026ലെ ​ടി20 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യി​ൽ ന​ട​ക്കേ​ണ്ട ത​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ക്കാ​ൻ ബം​ഗ്ലാ​ദേ​ശ് ഒ​രു​ങ്ങു​ന്ന​ത്. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ബം​ഗ്ലാ​ദേ​ശി​ന്‍റ് മ​ത്സ​ര​ങ്ങ​ൾ ശ്രീ​ല​ങ്ക​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ഐ​സി​സി​യെ സ​മീ​പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്.

Tags : twenty 20 worldcup cricket bangladesh india boycott

Recent News

Up