മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ സെൽറ്റ വിഗോയ്ക്ക് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് വലൻസിയയെ പരാജയപ്പെടുത്തി.
സെൽറ്റയ്ക്ക് വേണ്ടി ബോർജ ഇഗ്ലേസിയാസ് രണ്ട് ഗോളുകളും ജോൺസ് എൽ-അബ്ദെലാവുവും ഹ്യൂഗോ അൽവാരസും ഓരോ ഗോൾ വീതവും നേടി. വലൻസിയയ്ക്ക് പെപെലു ആണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ സെൽറ്റ വിഗോയ്ക്ക് 26 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഏഴാം സ്ഥാനത്താണ് സെൽറ്റ വിഗോ.
Tags : laliga football celta vigo valencia goals