ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ക്രിസ്റ്റൽ പാലസിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഫുൾഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
എഡി എൻകെട്ടിയയും മാർക്ക് ഗുയേഹിയുമാണ് ക്രിസ്റ്റൽ പാലസിന് വേണ്ടി ഗോൾുകൾ നേടിയത്. ഹാരി വിൽസൺ ആണ് ഫുൾഹാമിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ക്രിസ്റ്റൽ പാലസ് ലീഗ് ടേബിളിൽ നാലാം സ്ഥാനത്തെത്തി. നിലവിൽ 26 പോയിന്റാണ് ക്രിസ്റ്റൽ പാലസിനുള്ളത്.
Tags : english premier league football crystal palace fullham goals