x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഹ​മ്മ​ദാ​ബാ​ദി​ൽ ഹാ​ർ​ദി​ക്-​തി​ല​ക് വെ​ടി​ക്കെ​ട്ട്; ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ


Published: December 19, 2025 09:06 PM IST | Updated: December 19, 2025 09:16 PM IST

അ​ഹ​മ്മ​ദാ​ബാ​ദ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 231 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

തി​ല​ക് വ​ർ​മ​യു​ടെ​യും ഹാ​ർ​ദി​ക്ക് പാ​ണ്ഡ്യ​യു​ടെ​യും വെ​ടി​ക്കെ​ട്ട് അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ​യും സ​ഞ്ജു സാം​സ​ണി​ന്‍റെ​യും അ​ഭി​ഷേ​ക് ശ​ർ​മ​യു​ടെ​യും ഇ​ന്നിം​ഗ്സു​ക​ളു​ടെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

73 റ​ൺ​സെ​ടു​ത്ത തി​ല​ക് വ​ർ​മ​യാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ്സ്കോ​റ​ർ. 42 പ​ന്തി​ൽ 10 ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു തി​ല​കി​ന്‍റെ ഇ​ന്നിം​ഗ്സ്. വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്ത ഹാ​ർ​ദി​ക് 25 പ​ന്തി​ൽ 63 റ​ൺ‌​സാ​ണ് എ​ടു​ത്ത​ത്. അ​ഞ്ച് ബൗ​ണ്ട​റി​യും അ​ഞ്ച് സി​ക്സും ഹാ​ർ​ദി​ക്ക് അ​ടി​ച്ചു പ​റ​ത്തി.

സ​ഞ്ജു 37 റ​ൺ​സും അ​ഭി​ഷേ​ക് 34 റ​ൺ‌​സും എ​ടു​ത്തു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി കൊ​ർ​ബി​ൻ ബോ​ഷ് ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. ജോ​ർ​ജ് ലി​ൻ​ഡെ​യും ഒ​റ്റ്നെ​യ്ൽ ബാ​ർ​ട്ട്മാ​നും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Tags : india south africa t20 cricket score hardik pandya tilak varma sanju samson abhishek sharma

Recent News

Up