x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്ത്യ x ന്യൂ​​സി​​ല​​ന്‍​ഡ് ട്വ​​ന്‍റി-20 പ​​ര​​മ്പ​​ര ഇ​​ന്നു മു​​ത​​ല്‍


Published: January 21, 2026 01:32 AM IST | Updated: January 21, 2026 01:32 AM IST

നാ​​ഗ്പു​​ര്‍: ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​നു മു​​ന്നോ​​ടി​​യാ​​യി ടീം ​​ഇ​​ന്ത്യ​​യു​​ടെ അ​​വ​​സാ​​ന പ​​ര​​മ്പ​​ര​​യ്ക്ക് ഇ​​ന്നു തു​​ട​​ക്കം. ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ അ​​ഞ്ച് മ​​ത്സ​​ര ട്വ​​ന്‍റി-20 പ​​ര​​മ്പ​​ര​​യി​​ലെ ആ​​ദ്യ മ​​ത്സ​​രം ഇ​​ന്ന് നാ​​ഗ്പു​​രി​​ല്‍ രാ​​ത്രി ഏ​​ഴി​​ന്.

ട്വ​​ന്‍റി-20 ലോ​​ക കി​​രീ​​ടം നി​​ല​​നി​​ര്‍​ത്താ​​നൊ​​രു​​ങ്ങു​​ന്ന ടീം ​​ഇ​​ന്ത്യ​​ക്ക്, ലോ​​ക​​ക​​പ്പി​​നു മു​​മ്പു ശേ​​ഷി​​ക്കു​​ന്ന അ​​വ​​സാ​​ന അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കാ​​ണ് ഇ​​ന്നു തു​​ട​​ക്കം കു​​റി​​ക്കു​​ന്ന​​ത്. ലോ​​ക​​ക​​പ്പി​​ല്‍ ക​​ളി​​ക്കാ​​നു​​ള്ള പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നെ നി​​ശ്ച​​യി​​ക്കു​​ന്ന പ​​ര​​മ്പ​​ര​​കൂ​​ടി​​യാ​​ണി​​തെ​​ന്ന​​തും മ​​റ്റൊ​​രു വ​​സ്തു​​ത​​യാ​​ണ്.

ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യി ഇ​​ന്ത്യ​​യി​​ല്‍ ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര നേ​​ടി​​യ​​തി​​ന്‍റെ ആ​​വേ​​ശ​​ത്തി​​ലാ​​ണ് ന്യൂ​​സി​​ല​​ന്‍​ഡ്. ഏ​​ക​​ദി​​ന പ​​ര​​മ്പ​​ര​​യ്ക്കി​​ടെ പ​​രി​​ക്കേ​​റ്റ മൈ​​ക്കി​​ള്‍ ബ്രെ​​യ്‌​​സ്‌​വെ​​ല്‍, ആ​​ദം മി​​ല്‍​നെ എ​​ന്നി​​വ​​രെ ടീ​​മി​​ല്‍ നി​​ല​​നി​​ര്‍​ത്തി​​യി​​ട്ടു​​ണ്ട്. പേ​​സ​​ര്‍ ക്രി​​സ്റ്റ്യ​​ന്‍ ക്ലാ​​ര്‍​ക്കിനെ ആ​​ദ്യ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കു​​ള്ള ടീ​​മി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ​​തും ശ്ര​​ദ്ധേ​​യം.

ഓ​​പ്പ​​ണ​​ര്‍ സ​​ഞ്ജു

മ​​ല​​യാ​​ളി വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​റാ​​യ സ​​ഞ്ജു സാം​​സ​​ന് ലോ​​ക​​ക​​പ്പ് ഓ​​പ്പ​​ണ​​ര്‍ സ്ഥാ​​നം ഉ​​റ​​പ്പി​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​ണ് ഈ ​​പ​​ര​​മ്പ​​ര. ശു​​ഭ്മാ​​ന്‍ ഗി​​ല്‍ തി​​രി​​ച്ചെ​​ത്തി​​യ​​പ്പോ​​ള്‍ ന​​ഷ്ട​​പ്പെ​​ട്ട ഓ​​പ്പ​​ണിം​​ഗ് സ്ഥാ​​നം, ഗി​​ല്ലി​​ന്‍റെ പു​​റ​​ത്താ​​ക​​ലി​​ലൂ​​ടെ സ​​ഞ്ജു​​വി​​നു തി​​രി​​ച്ചു ല​​ഭി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ട്വ​​ന്‍റി-20 ഓ​​പ്പ​​ണ​​ര്‍ എ​​ന്ന നി​​ല​​യി​​ല്‍ ഏ​​റ്റ​​വും മി​​ക​​ച്ച ര​​ണ്ടാ​​മ​​ത്തെ സ്‌​​ട്രൈ​​ക്ക് റേ​​റ്റു​​ള്ള ഇ​​ന്ത്യ​​ന്‍​താ​​ര​​മാ​​ണ് സ​​ഞ്ജു (500ല്‍ ​​അ​​ധി​​കം റ​​ണ്‍​സു​​ള്ള​​തി​​ല്‍). ഓ​​പ്പ​​ണ​​ര്‍ എ​​ന്ന നി​​ല​​യി​​ലെ 18 ഇ​​ന്നിം​​ഗ്‌​​സി​​ല്‍​നി​​ന്ന് 178.02 ആ​​ണ് സ​​ഞ്ജു​​വി​​ന്‍റെ സ്‌​​ട്രൈ​​ക്ക് റേ​​റ്റ്. അ​​ഭി​​ഷേ​​ക് ശ​​ര്‍​മ​​യ്ക്കു മാ​​ത്ര​​മാ​​ണ് (190.40) സ​​ഞ്ജു​​വി​​നേ​​ക്കാ​​ള്‍ ഉ​​യ​​ര്‍​ന്ന സ്‌​​ട്രൈ​​ക്ക് റേ​​റ്റു​​ള്ള​​ത്.

ഓ​​പ്പ​​ണ​​ര്‍ എ​​ന്ന നി​​ല​​യി​​ല്‍ മൂ​​ന്ന് സെ​​ഞ്ചു​​റി​​യു​​മു​​ള്ള സ​​ഞ്ജു​​വി​​ന്‍റെ ബാ​​റ്റിം​​ഗി​​നെ​​ക്കു​​റി​​ച്ച് എ​​തി​​ര​​ഭി​​പ്രാ​​യ​​മി​​ല്ല. എ​​ന്നാ​​ല്‍, ക​​ഴി​​ഞ്ഞ കു​​റ​​ച്ചു​​നാ​​ളാ​​യി വി​​വി​​ധ ഇ​​ട​​ങ്ങ​​ളി​​ല്‍ പ​​രീ​​ക്ഷി​​ക്ക​​പ്പെ​​ട്ട​​തി​​നു​​ശേ​​ഷ​​മാ​​ണ് സ​​ഞ്ജു ഓ​​പ്പ​​ണ​​റാ​​യി തി​​രി​​ച്ചെ​​ത്തു​​ന്ന​​ത്.

പ്ലേ​യിം​ഗ് ഇ​ല​വ​ൻ

ലോ​​ക​​ക​​പ്പി​​നു​​ള്ള ഫ​​സ്റ്റ് പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ലെ ഏ​​ഴ് പേ​​ര്‍ ത​​ങ്ങ​​ളു​​ടെ സ്ഥാ​​നം ഉ​​റ​​പ്പി​​ച്ചു​​ക​​ഴി​​ഞ്ഞ​​താ​​ണ്. പ​​രി​​ക്കേ​​റ്റു പു​​റ​​ത്തു​​ള്ള തി​​ല​​ക് വ​​ര്‍​മ​​യാ​​ണ് എ​​ട്ടാ​​മ​​നാ​​യി ഉ​​ണ്ടാ​​കാ​​ന്‍ സാ​​ധ്യ​​ത. ഫാ​​സ്റ്റ് ബൗ​​ള​​ര്‍ വേ​​ണോ സ്പി​​ന്ന​​ര്‍ വേ​​ണോ എ​​ന്ന​​താ​​ണ് കു​​ല്‍​ദീ​​പ് യാ​​ദ​​വി​​നെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നു​​ള്ളി​​ലും പു​​റ​​ത്തു​​മാ​​ക്കാ​​നു​​ള്ള ചോ​​ദ്യം. അ​​ഭി​​ഷേ​​ക് ശ​​ര്‍​മ, സ​​ഞ്ജു, സൂ​​ര്യ​​കു​​മാ​​ര്‍, ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ, അ​​ക്‌​​സ​​ര്‍ പ​​ട്ടേ​​ല്‍, ജ​​സ്പ്രീ​​ത് ബും​​റ, വ​​രു​​ണ്‍ ച​​ക്ര​​വ​​ര്‍​ത്തി എ​​ന്നി​​വ​​രു​​ടെ സ്ഥാ​​ന​​ങ്ങ​​ള്‍​ക്കാ​​ണ് ഇ​​ള​​ക്കം സം​​ഭ​​വി​​ക്കി​​ല്ലാ​​ത്ത​​ത്.

തി​​ല​​വ് വ​​ര്‍​മ​​യ്ക്കു പ​​ക​​ര​​മാ​​യി ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ ആ​​ദ്യ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ശ്രേ​​യ​​സ് അ​​യ്യ​​രെയാ​​ണ് ടീ​​മി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ല്‍, ലോ​​ക​​ക​​പ്പ് ടീ​​മി​​ല്‍ ഉ​​ള്‍​പ്പെ​​ടാ​​ത്ത ശ്രേ​​യ​​സ് അ​​യ്യ​​രെ​​യാ​​ണോ, ടീ​​മി​​ലു​​ള്ള ഇ​​ഷാ​​ന്‍ കി​​ഷ​​നെ​​യാ​​ണോ ക​​ളി​​പ്പി​​ക്കു​​ക എ​​ന്ന​​തും സു​​പ്ര​​ധാ​​ന ചോ​​ദ്യം. 2023 ഡി​​സം​​ബ​​റി​​നു​​ശേ​​ഷം ശ്രേ​​യ​​സ് അ​​യ്യ​​ര്‍ ഇ​​ന്ത്യ​​ന്‍ ജ​​ഴ്‌​​സി​​യി​​ല്‍ ട്വ​​ന്‍റി-20 ക​​ളി​​ച്ചി​​ട്ടി​​ല്ല. ഇ​​ഷാ​​ന്‍ കി​​ഷ​​നാ​​ണെ​​ങ്കി​​ല്‍ 2023 ന​​വം​​ബ​​റി​​നു​​ശേ​​ഷ​​വും.
ഡെ​​ത്ത് ഓ​​വ​​റി​​ല്‍ അ​​ടി​​ച്ചു​​ത​​ക​​ര്‍​ക്കാ​​ന്‍ ശി​​വം ദു​​ബെ, റി​​ങ്കു സിം​​ഗ് എ​​ന്നി​​വ​​രി​​ല്‍ ആ​​രാ​​ണ്, അ​​ര്‍​ഷ​​ദീ​​പ് സിം​​ഗ് വേ​​ണോ കു​​ല്‍​ദീ​​പ് യാ​​ദ​​വ് മ​​തി​​യോ തു​​ട​​ങ്ങി​​യ ചോ​​ദ്യ​​ങ്ങ​​ള്‍​ക്കും ഉ​​ത്ത​​രം ല​​ഭി​​ക്കാ​​നു​​ണ്ട്.

സൂ​​ര്യ @ 100

ക്യാ​​പ്റ്റ​​ന്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വി​​ന്‍റെ നൂറാം രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20 മ​​ത്സ​​ര​​മാ​​ണ് ഇ​​ന്നു ന​​ട​​ക്കു​​ക. ക​​ഴി​​ഞ്ഞ 22 ഇ​​ന്നിം​​ഗ്‌​​സി​​നി​​ടെ ഒ​​രു ത​​വ​​ണ​​പോ​​ലും അ​​ര്‍​ധ​​സെ​​ഞ്ചു​​റി നേ​​ടാ​​ന്‍ മു​​ന്‍ ലോ​​ക ഒ​​ന്നാം ന​​മ്പ​​ര്‍ ബാ​​റ്റ​​റാ​​യ സൂ​​ര്യ​​കു​​മാ​​റി​​നു സാ​​ധി​​ച്ചി​​ട്ടി​​ല്ലെ​​ന്ന​​താ​​ണ് ടീം ​​ഇ​​ന്ത്യ​​യെ വി​​ഷ​​മ​​ത്തി​​ലാ​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ 22 ഇ​​ന്നിം​​ഗ്‌​​സി​​ലാ​​യി സൂ​​ര്യ​​യു​​ടെ ശ​​രാ​​ശ​​രി 12.84 മാ​​ത്രം. ഇ​​ന്ത്യ​​യെ സ്വ​​ന്തം നാ​​ട്ടി​​ല്‍ ന​​ട​​ക്കു​​ന്ന ലോ​​ക​​ക​​പ്പി​​ല്‍ ന​​യി​​ക്കേ​​ണ്ട ക്യാ​​പ്റ്റ​​നെ​​ന്ന നി​​ല​​യി​​ല്‍ സൂ​​ര്യ​​യി​​ല്‍​നി​​ന്ന് ഇ​​രു​​ത്തം​​വ​​ന്ന ഇ​​ന്നിം​​ഗ്‌​​സു​​ക​​ള്‍ ആ​​രാ​​ധ​​ക​​ര്‍ പ്ര​​തീ​​ക്ഷി​​ക്കു​​ന്നു. ന്യൂ​​സി​​ല​​ന്‍​ഡി​​ന് എ​​തി​​രാ​​യ പ​​ര​​മ്പ​​ര​​യി​​ല്‍ അ​​ത്ത​​രം ഇ​​ന്നിം​​ഗ്‌​​സു​​ക​​ള്‍ കാ​​ഴ്ച​​വ​​യ്ക്കാ​​ന്‍ സാ​​ധി​​ച്ചാ​​ല്‍ ടീം ​​ഇ​​ന്ത്യ​​ക്കും സൂ​​ര്യ​​കു​​മാ​​റി​​നും ലോ​​ക​​ക​​പ്പി​​നാ​​യി ആ​​ത്മ​​വി​​ശ്വാ​​സ​​ത്തോ​​ടെ ഇ​​റ​​ങ്ങാ​​ന്‍ സാ​​ധി​​ക്കും.

Tags : India New Zealand Twenty20 series cricket

Recent News

Up