x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അപരാജിതിനും അസ്ഹറുദ്ദീനും അർധ സെഞ്ചുറി; കർണാടകയ്ക്ക് 285 റണ്‍സ് വിജയലക്ഷ്യം


Published: December 26, 2025 03:18 PM IST | Updated: December 26, 2025 03:20 PM IST

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനെതിരെ കർണാടകയ്ക്ക് 285 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 284 റണ്‍സെടുത്തു.

കേരളത്തിനായി ബാബ അപരാജിതും മുഹമ്മദ് അസ്ഹറുദ്ദീനും അർധ സെഞ്ചുറി നേടി. 62 പന്തിൽ രണ്ട് സിക്സും എട്ട് ഫോറും ഉൾപ്പെടെ 71 റണ്‍സാണ് അപരാജിതിന്‍റെ ബാറ്റിൽനിന്നും പിറന്നത്.

മുഹമ്മദ് അസ്ഹറുദ്ദീൻ പുറത്താകാതെ 58 പന്തിൽ നാല് സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 84 റണ്‍സെടുത്തു. എം.ഡി. നിതീഷ് പുറത്താകാതെ 34 റണ്‍സും നേടി. അഖിൽ സ്കറിയ 27 റണ്‍സും വിഷ്ണു വിനോദ് 35 റണ്‍സുമെടുത്തു. നായകൻ രോഹൻ കുന്നുമ്മൽ 12 റണ്‍സും സ്കോർ ചെയ്തു. മറ്റാരും രണ്ടക്കം കടന്നില്ല.

 കർണാടകയ്ക്കായി അഭിഷേക് ഷെട്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശ്രേയസ് ഗോപാൽ രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ കർണാടക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 25 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 137 റണ്‍സ് നേടി. ദേവദത്ത് പടിക്കൽ (77), കരുണ്‍ നായർ (58) എന്നിവരാണ് ക്രീസിൽ.

Tags : VIJAY HAZARE TROPHY Karnataka Kerala cricket

Recent News

Up