x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ലി​വ​ർ​പൂ​ളി​ന് ആ​വേ​ശ ജ​യം


Published: December 10, 2025 09:34 AM IST | Updated: December 10, 2025 09:34 AM IST

മി​ലാ​ൻ‌: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇം​ഗ്ലീ​ഷ് ക​രു​ത്ത​രാ​യ ലി​വ​ർ​പൂ​ൾ എ​ഫ്സി​ക്ക് ആ​വേ​ശ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​റ്റാ​ലി​യ​ൻ ടീ​മാ​യ ഇ​ന്‍റ​ർ മി​ലാ​നെ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് തോ​ൽ​പ്പി​ച്ചു.

ഡൊ​മി​നി​ക്ക് ഷോ​ബോ​സ്ലാ​യ് ആ​ണ് ലി​വ​ർ​പൂ​ളി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. നി​ശ്ചി​ത സ​മ​യം അ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ ല​ഭി​ച്ച പെ​നാ​ൽ​റ്റി താ​രം ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

വി​ജ​യ​ത്തോ​ടെ ലി​വ​ർ​പൂ​ളി​ന് പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ 12 പോ​യി​ന്‍റാ​യി. ആ​ദ്യ റൗ​ണ്ടി​ലെ പോ​യി​ന്‍റ് ടേ​ബി​ളി​ൽ നി​ല​വി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ് ലി​വ​ർ​പൂ​ൾ.

Tags : uefa champions league football liverpool fc beats inter milan

Recent News

Up