x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ്: മാ​ലി ക്വാ​ർ​ട്ട​റി​ൽ


Published: January 4, 2026 08:44 AM IST | Updated: January 4, 2026 08:44 AM IST

കാ​സാ​ബ്ലാ​ങ്ക: ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സി​ൽ ക്വാർ​ട്ട​റി​ൽ‌ ക​ട​ന്ന് മാ​ലി. ശ​നി​യാ​ഴ്ച ന​ട​ന്ന പ്രീ​ക്വാ​ർ​ട്ട​റി​ൽ ടൂ​ണീ​ഷ്യ​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ വീ​ഴ്ത്തി​ലാ​ണ് മാ​ലി ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി തു​ല്യ​ത പാ​ലി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​യ്ക്ക് നീ​ണ്ട​ത്. മാ​ലി​ക്ക് വേ​ണ്ടി ല​സൈ​ൻ സി​നാ​യോ​ക്കോ​യും ടു​ണീ​ഷ്യ​ക്ക് വേ​ണ്ടി ഫി​റാ​സ് ചൗ​വ​റ്റും ആ​ണ് ഗോ​ൾ നേ​ടി​യ​ത്.

ഷൂ​ട്ടൗ​ട്ടി​ൽ മാ​ലി മൂ​ന്ന് ഗോ​ൾ ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​പ്പോ​ൾ ടു​ണീ​ഷ്യ​ക്ക് ര​ണ്ട് ഗോ​ൾ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. ഇ​തോ​ടെ മാ​ലി മ​ത്സ​രം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ഈ ​മാ​സം ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന ക്വാ​ർ​ട്ട​റി​ൽ മാ​ലി സെ​നെ​ഗ​ലി​നെ നേ​രി​ടും.

Tags : african cup of nations football mali tunisia quartef final goals penalty shootout

Recent News

Up