x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സ്: നൈ​ജീ​രി​യ ക്വാ​ർ​ട്ട​റി​ൽ


Published: January 6, 2026 08:25 AM IST | Updated: January 6, 2026 08:25 AM IST

ഫെ​സ്: ആ​ഫ്രി​ക്ക​ൻ ക​പ്പ് ഓ​ഫ് നേ​ഷ​ൻ​സി​ൽ ക്വാ​ർ​ട്ട​റി​ലെ​ത്തി നൈ​ജീ​രി​യ. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന പ്രീ​ക്വാ​ർ​ട്ട​റി​ൽ‌ മൊ​സാം​ബി​ക്കി​നെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് നൈ​ജീ​രി​യ ക്വാ​ർ​ട്ട​റി​ലെ​ത്തി​യ​ത്.

നൈ​ജീ​രി​യ​യ്ക്ക് വേ​ണ്ടി വി​ക്ട​ർ ഒ​സിം​ഹെ​ൻ ര​ണ്ട് ഗോ​ളു​ക​ളും അ​ഡെ​മൊ​ല ലു​ക്ക്മാ​നും അ​കോ​ർ ആ​ഡം​സും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. ഒ​സിം​ഹെ​ൻ‌ 25, 47 എ​ന്നീ മി​നി​റ്റു​ക​ളി​ലും ലു​ക്ക് മാ​ൻ 20-ാം മി​നി​റ്റി​ലും ആ​ഡം​സ് 75-ാം മി​നി​റ്റി​ലും ആ​ണ് ഗോ​ൾ നേ​ടി​യ​ത്.

ശ​നി​യാ​ഴ്ച​യാ​ണ് നൈ​ജീ​രി​യ​യു​ടെ ക്വാ​ർ​ട്ട​ർ പോ​രാ​ട്ടം. അ​ൾ​ജീ​രി​യ​യും കോം​ഗോ​യും ത​മ്മി​ലു​ള്ള പ്രീ​ക്വാ​ർ​ട്ട​ർ മ​ത്സ​ര​ത്തി​ലെ വി​ജ​യി​യെ ആ​ണ് നൈ​ജീ​രി​യ ക്വാ​ർ​ട്ട​റി​ൽ‌ നേ​രി​ടു​ക.

Tags : african cup of nations nigeria quarter-final mozambique goals

Recent News

Up