ടാൻഗയർ: ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോളിൽ ക്വാർട്ടറിലെത്തി സെനെഗൽ. ശനിയാഴ്ച നടന്ന പ്രീക്വാർട്ടറിൽ സുഡാനെ പരാജയപ്പെടുത്തിയാണ് സെനെഗൽ ക്വാർട്ടറിലെത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ജയം.
സെനെഗലിന് വേണ്ടി പാപെ ഗുയേയേ രണ്ട് ഗോളുകളും ഇബ്രാഹിം എംബായെ ഒരു ഗോളും നേടി. ആമിർ അബ്ദല്ല യൂനിസാണ് ഗോൾ സ്കോർ ചെയ്തത്.
രണ്ടാം ക്വാർട്ടറിൽ മാലി ടുണീഷ്യയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30 നാണ് മത്സരം.
Tags : african cup of nations football senegal quarter final goals